Monday, November 29, 2010

2010 നവംബര്‍ ഇരുപത്തി ഒന്‍പതാം തിയതി തിങ്കളാഴ്ച്ച .......... :-Bentin

                                                          പതിവുപോലെ വാരാന്ത്യത്തില്‍ ഇവിടെ വരാന്‍ പറ്റിയില്ല. പിന്നെ നമ്മുടെ നെറ്റ് കണക്ഷന്‍ ലിമിറ്റ് തീര്‍ന്നു. ഇനി ഒന്നാംതിയതിക്കെ വീണ്ടും നെറ്റില്‍ കയറാന്‍ പറ്റു. സങ്കടമില്ല, ഇപ്പൊ കാര്യമായി ഇന്‍റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നില്ല എന്നതാണ് സത്യം.എന്‍റെ മാന്‍മിഴിയാളോടു സംസാരം കൂടി കൂടി വരികയാണ്. അവളുമായി സംസാരിക്കുമ്പോള്‍ വല്ലാത്തൊരു അനുഭുതിയാണ്, എത്രനേരം സംസാരിച്ചാലും മതിയാവില്ല. എന്നാലും ഇപ്പൊ കുറച്ചു നിയന്ത്രണം വരുത്തണമെന്ന് തോന്നുന്നു. അവള്‍ എം ടെക് പഠിക്കുകയല്ലേ, പഠിത്തം നോക്കണമല്ലോ. അതുകൊണ്ട് ഇനി ഇന്ന് വൈകിട്ടെ വിളിക്കുകയുള്ള് എന്ന് പറഞ്ഞു.
                                                                       ഇന്ന് ഇച്ചിരി പനിയുണ്ടായിരുന്നു, ഇപ്പൊ ഉച്ചയ്ക്ക് വിളിച്ചപ്പോ മാറി എന്ന് പറഞ്ഞു. എനിക്കും ഇച്ചിരി പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഇപ്പൊ കുഴപ്പമില്ല. ഇന്ന് നമ്മുടെ അളിയന്‍ അവളുടെ രണ്ടു ഫോട്ടോ അയച്ചു തന്നു. ഒരു ഫോട്ടോ കൊള്ളാം, മറ്റേതു കണ്ടാല്‍ ഇതാണോ എന്‍റെ പെണ്ണ് എന്ന് സംശയം തോന്നും, ഹി ഹി ....
                                             ചേച്ചി വിളിച്ചിരുന്നു, പിന്നെ ഗൂഗിള്‍ ചാറ്റിലും കുറെ നേരം ഉണ്ടായിരുന്നു. ചേച്ചിയെ കൊണ്ട് ഞാന്‍ ഇന്ന് മാന്‍മിഴിയാളെ വിളിപ്പിച്ചു. എന്തെങ്കിലുമൊക്കെ സംസാരിക്കുമെന്ന് വിചാരിച്ചു. പക്ഷെ പതിവ് ചോദ്യങ്ങള്‍ തന്നെ. പഠിച്ചോ ഇപ്പൊ ഏതു സെമസ്റ്റര്‍ ആണ് ....അങ്ങനെ ഉള്ള മടുപ്പിക്കുന്ന ചോദ്യങ്ങള്‍, പിന്നെ ചേച്ചിയുടെ പിള്ളാരെകുറിച്ചും സംസാരിച്ചെന്നു പറഞ്ഞു. അങ്ങനെ ചേച്ചിയുമായി കമ്പനിയാക്കി വിട്ടു.
                                                        അളിയനെ വിളിച്ചിട്ട് കിട്ടിയില്ല. അവനു മൂന്നു നാല് നമ്പരുകളുണ്ട്. ഏത് എപ്പോള്‍ ഉപയോഗിക്കുമെന്ന് ഒരു പിടിയുമില്ല. പഠിത്തത്തില്‍ അവന്‍ ഇച്ചിരി ഉഴാപ്പുന്നുണ്ടോ എന്നൊരു സംശയം.വിളിച്ചൊന്നു ഗുണദോഷിക്കണം.
                                                       മൂന്നു ദിവസത്തെ കണ്‍വെന്‍ഷന്‍ കഴിഞ്ഞു പപ്പയും അമ്മയും ഇന്നാണിത്തിരി ഫ്രീ ആയിട്ടുണ്ടാവുക. ഇന്ന് വിളിച്ചു സംസാരിക്കണം. അമ്മയുടെ കയ്യിലെ മുറിവ് ഉണങ്ങിയോ ആവോ. പപ്പ എന്തൊക്കെ ആണാവോ ചെയ്യുന്നത്, ഒന്നും അങ്ങനെ കാര്യമായി തുറന്നു പറയില്ല. പാവം പപ്പയും അമ്മയും.
                                                        ചേച്ചിയുടെ ആര്‍കിടെക്ചര്‍ ഫേം അടുത്തമാസം തുടങ്ങും, കാര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ എന്‍റെ സുഹൃത്തിനെയാണ് ഏല്‍പ്പിച്ചത്. അതിനി അടുത്ത ബുധനാഴ്ചയ്ക്കെ കിട്ടുകയുള്ളൂ. ഇനി അവനെ വിളിച്ചു കാര്യം പറയണം. ചേച്ചി ഭയങ്കര ത്രില്ലിലാണെന്ന് തോന്നുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങുക ചില്ലറ കാര്യമല്ലല്ലോ. നന്നായി വന്നാല്‍ മതിയെന്ന ഒരൊറ്റ പ്രാര്‍ഥനയെ ഉള്ളു.
                                                                           അപ്പൊ ചായക്ക്‌ സമയമായി, ഞാന്‍ പോയി ഒരു ചായകുടിച്ചിട്ടു വരട്ടെ...ബാക്കി പിന്നെ പറയാം. ബൈ ബൈ....

No comments:

Post a Comment