Thursday, November 25, 2010

2010 നവംബര്‍ ഇരുപത്തിയഞ്ചാം തിയതി വ്യാഴാഴ്ച്ച ................... :-Bentin

                                                                        ഞാന്‍ പ്രണയത്തിലാണ് .....എന്‍റെ ചെന്താമര മിഴിയഴകിയോടു ഒരുദിവസം പോലും സംസാരിക്കാതിരിക്കാന്‍ എനിക്ക് പറ്റുന്നില്ല. പ്രണയത്തിനു ഇത്ര മാധുര്യമോ.
                                                                  ഓഫീസില്‍ ഇന്ന് ഒരല്‍പം തിരക്കായിരുന്നു. കുറച്ചു ജോലിയുണ്ടായിരുന്നത് ചെയ്തു തീര്‍ത്തു. ഇനി നാളെ ഒരു ചെറിയജോലി കൂടി ചെയ്തു തീര്‍ത്താല്‍ സ്വസ്ഥം.എന്നാലും അളിയനോട് ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു, പക്ഷേ കാര്യങ്ങള്‍ അധികം വഷളായില്ല പാവം ചെക്കന്‍ ഇച്ചിരി വിഷമിച്ചെന്നു തോന്നുന്നു. എനിക്കും വിഷമമായി. തിരുവില്വാമല എന്ന ഗ്രാമാത്തെകുറിച്ചു ഞാന്‍ ഇന്നെന്റെ മാന്മിഴിയാളോട് പറഞ്ഞു. അവള്‍ക്കവിടെ പോകണമെന്ന് പറഞ്ഞു. ഒരു ഗ്രാമം എന്‍റെ മനസ്സില്‍ വലിയ സ്വാധീനങ്ങള്‍ ഉണ്ടാക്കി എന്നത് എന്നെ ഇപ്പൊഴും അല്ഭുതപെടുത്തുന്നു. ഞാനവളോട് പണ്ട് ഞങ്ങള്‍ അണ്ണന്റെ കടയില്‍ ഇരിക്കുന്നതും, നാട്ടുവിശേഷം പറയുന്നതും എല്ലാം അവളോട്‌ പറഞ്ഞു..
                അവളുടെ കൂട്ടുകാരിയുടെ കാര്യം പറഞ്ഞു പരിഭവപെട്ടു. കൂട്ടുകാരിക്ക് താനെ കാമുകനോടുള്ള മനോഭാവം മാറിയത്രെ. ഇന്നിച്ച്ചിരി പെടിച്ച്ചത് ഞാനാണ്, ആദ്യം പെണ്‍കുട്ടികളോട് സംസാരിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നി, ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത് പോലെ. എനിക്കവളോട് സ്നേഹം മാത്രമേ ഉള്ളു.....
                    അമ്മയ്ക്ക് കയ്യില്‍ ചെറിയ ഒരു ആണി ഉണ്ടായിരുന്നത് ഇന്നലെ എടുത്തു കളഞ്ഞു. ആ ആണി ഒരല്‍പം സങ്കീര്‍ണ്ണമായ രീതിയില്‍ വളര്‍ന്നിരുന്നു. ഇപ്പൊ കൈ കുറച്ചു ദിവസത്തേക്ക് അനക്കാന്‍ പാടില്ല.
പപ്പയാണ്‌ പാചകം എല്ലാം.
                                            അങ്ങനെ വീണ്ടും ഒരുദിവസം കൂടി കടന്നുപോവുകയാണ്. വലിയ ശബ്ദ കോലാഹലങ്ങളില്ലാതെ...ഇന്ന് കാലത്ത് ജോലിത്തിരക്കായിരുന്നതുകൊണ്ട് എഴുതാന്‍ കഴിഞ്ഞില്ല. ഇനി മതി, ബാക്കി നാളെ പറയാം. ഗുഡ് നൈറ്റ്‌ .

No comments:

Post a Comment