Tuesday, May 26, 2009

ശാന്തം... സുന്ദരം..

കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം പോണ്ടിചേരി കടൽക്കരയിൽ ചെന്ന ഞാൻ ഞെട്ടിപോയി...
തിരകളില്ലാത്ത ശാന്തമായ കടൽ...
ഒരു നിമിഷം അതൊരു തടാകമെന്നു തോന്നി എനിക്ക്‌.....
കപ്പലിൽ യാത്ര ചെയ്തപ്പോൾ മാത്രമാണു ഇങ്ങനെ കടലിനെ മുൻപ്‌ ഞാൻ കണ്ടിട്ടുള്ളത്‌......
ഇത്‌ എനിക്ക്‌ മറക്കാനാവാത്തൊരു അനുഭൂതിയായിരുന്നു....

As usual i went for an evening walk at Puducherry Beach, but I was shocked the calm sea.
No surfs at all....calm and cool like a lakhe....
I see the sea like this once when i sailed through arabian sea..on gujarath cost....
It become an unforgatable event in my life.......




































തിരകളോടുകൂടിയ കടൽ......
The Usual pondycherry sea disturbed with , wind made waves.........




















ഇതു ഞാൻ സാഗർ കന്യയിൽ യാത്ര ചെയ്യുംബോൾ എടുത്ത ചിത്രമാണു....
കടലിനെ ഒരു നീല നിറമുള്ള വെൽ വറ്റ്‌ പുതപ്പു കൊണ്ടു മൂറ്റിയതുപോലെ അത്രമനോഹരമായിട്ടാണു എനിക്കു തോന്നിയതു....പിന്നെ ആ കുളിരും....

This picture i clicked from Sagarkanya , a ship while traveling through Bay of Bengal,You can see how beautiful it was...........













Friday, May 15, 2009

ഓര്‍ക്കുക...

വധശിക്ഷക്കു വിധിച്ച നാലു വ്യക്തികൾ...വെടിവച്ചു കൊല്ലാനാണു ഉത്തരവ്‌...നാലു പ്രതികളേയും നിരത്തി നിർത്തിയിട്ടുണ്ട്‌ ....ആരാചാരായി ഒരാൾമാത്രം,

ഈ നാലുപേരിൽ ഒരാൾ മറ്റു മൂന്നു പേരുടെ ഭീഷണിക്കു വഴങ്ങിയാണു അവരൊടൊപ്പം ചേർന്നത്‌, ഒട്ട്ം മനസ്സില്ലാതെ ആരെയൊക്കയോ രക്ഷിക്കാൻ വേണ്ടി സ്വയം ഏൽകുകയായിരുന്നു എല്ലാം.

സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു ആദ്യത്തെ ആളുടെ ഊഴം എത്തി..

അയാൾ തന്റെ അന്ത്യാഭിലാഷമായി ഇങ്ങനെ പറഞ്ഞു..തന്റെ വെടിയേറ്റു രക്തം പുരണ്ട ശരീരം പൊതു ദർശനത്തിനു വയ്ക്കണം..പെട്ടിയിലടച്ചു ഭങ്ങിയായിട്ടല്ലാ..ഏതെങ്കിലും മരത്തേൽ കെട്ടിതൂക്കിയാലും മതി...ഒരു കുറിപ്പും നിങ്ങൾ അവിടെ തൂക്കണം...

" ഞാൻ ഒരു കുലപാതകിയാണു ഒരുപാടു പേർക്കു ഞാൻ ദ്രോഹം ചെയ്ത്തിട്ടുണ്ട്‌,അതിന്റെയൊക്കെ ഫലമാണു ഇന്നു ഞാൻ അനുഭവിക്കുന്നത്‌. ഒന്നു മാത്രം ഞാൻ പറയുന്നു ഓരോ കുറ്റം ചെയ്യാൻ നിങ്ങളുടെ മനസു പൊങ്ങുംബോൾ എന്റെ ഈ ശരീരം ഓർത്തു കൊൾക."

എല്ലാം കഴിഞ്ഞു, ആരാചാർ വെടിയുതിർത്തു..അയാൽ നിലത്തു വീണു പിടഞ്ഞു...

ആപ്പോഴാണു ശിക്ഷാ നടപടി അടിയന്തിരമായ്‌ നിർത്തിവയ്ക്കാനു ഉത്തരവുമായി ഒരു ഉന്നത ഉദ്യോഗസ്തൻ അവിടെ എത്തിയത്‌...കാരണം ഇതിൽ ഒരാൾ നിരപരാധിയാണെന്നു മൊഴി കിട്ടിയിട്ടുണ്ടത്രെ....

വെടിയേറ്റു വീണ ആ ശരീരം ചലനമറ്റിരുന്നു....മറ്റുമൂന്നുപേരും ഓടി അയാളുടെ അടുത്തേതി....അയാലുടെ കണ്ണുകളിലെ പ്രകാശം പോയിട്ടില്ലാ...അയാൾ മെല്ലെ മൊഴിഞ്ഞു...

എന്റെ ശരീരം മുഴുവൻ വേധനയാടോ...എന്റെ കൈകൾ ഒന്നു അനക്കാൻ പോലും പറ്റുന്നില്ലാ....നിഷ്കരുണം നമ്മൾ വെടിയുതിക്കുംബോ...വ്യർത്ത്ധമായൊരു ലക്ഷ്യം മാത്രമായിരുന്നു..നമുക്ക്‌...ഇനി നിങ്ങൾക്കൊരു ജീവിതം ഉണ്ടെങ്കിൽ ഒരു തെറ്റും ചെയ്യരുത്‌...

പിന്നെ ആ ചുണ്ടുകൾ ചലിച്ചില്ലാ...ആവൻ ഉറങ്ങുകയാണു...ഒരു വേദനയും അറിയാത്ത ഉറക്കം....

Tuesday, May 12, 2009

പൂരം ..പൊടിപൂരം..

പറക്കോട്ടുകാവ്‌....എന്ന ദേവീ ക്ഷേത്രത്തിലെ താലപൊലി മഹോത്സവത്തെ കുറിച്ചാണു ഞാന്‍  ഈ പറയുന്നത്‌....
തിരുവില്വാമല എന്ന ഗ്രാമം..ഇപ്പൊ അതിനെ ഗ്രാമമെന്നു വിളിക്കാമോ എന്നറിയില്ലാ..ഒരു ചെറു പട്ടണം തന്നെയാണത്‌.
'തിരുവില്വാമല' എന്ന വാക്‌ നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാവും...
പല പാട്ടിലും ഈ സ്ഥലത്തെ കുറിച്ചു പറയുന്നതു കാണാം...
ഉദ്ദാഹരണത്തിനു..

"തങ്കഭസ്മ കുറിയിട്ട  തംബുരാട്ടി നിന്റെ
തിങ്കളാഴ്ച്ച  നോയമ്പിന്നു മുടക്കും ഞാൻ


തിരുവില്വാമലയില്‍  നേധിക്കാന്‍ കൊണ്ടു പോകും
ഇളനീര്‍  കുടമിന്നുടക്കും ഞാന്‍ ."

ഇനിയും പല പാട്ടിലും ഈ സ്ഥലത്തെകുറിച്ചു പരാമർശിക്കുന്നുണ്ട്‌..
തിരുവില്വമല..തിരു വില്വാദ്രി നാഥന്റെ മല ........

ആരാണു വില്വധ്രിനാഥന്‍ .....

അതു ശ്രീ രാമനാണു...

തിരുവില്വാമല ക്ഷേത്രത്തിൽ പ്രതിഷ്ട...രാമനും ലക്ഷ്മണനും..പിന്നെ ഹനുമാനുമാൺ...
ഇങ്ങനെ വളരെ പ്രസിദ്ദിയാർജ്ജിച്ച ഒരു ക്ഷേത്രത്തിന്റെ തൊട്ടു താഴെയാണു..പറക്കോട്ടുകാവ്‌ ദേവീ ക്ഷേത്രം....

പ്രസിദ്ദമായ ത്രിശ്ശൂർ പൂരത്തിൽ രണ്ടുദേശക്കരാണു അണിനിരക്കുന്നതു...അതുപോലെ

പറക്കോട്ടുകാവിൽ..മൂന്നു ദേശക്കാരാണുല്ലത്‌..
കിഴക്കുമുറി ദേശം
പടിഞ്ഞാറ്റുമുറി ദേശം
പാംബാടി ദേശം..

ഈ മൂന്നു ദേശക്കാരും മത്സരിച്ചാണു പൂരം നടത്തുക...

ഓരു പൂരത്തിൽ ഏറ്റവും പ്രധാന ആകർഷണം വെടികെട്ടും എഴുന്നള്ളത്തും തന്നെയാണു...
തലയെടുപ്പുള്ള ആനകൾ അതാതു ദേശത്തെ തിടംബുമേറ്റി പറക്കോട്ടുകാവിൽ വരും, അവിടെ അവർ ഉപചാരം ചൊല്ലി പിരിയുന്നതോടെ..വെടിക്കെട്ടും മറ്റു ആഘോഷങ്ങളും തുടങ്ങും...

വെടികെട്ടും തലയെടുപ്പുള്ള ആനകളേയും കാണാൻ വേണ്ടി ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ വരാറുണ്ട്‌..എന്തിനേറെ പറയുന്നു..

ഈ ഞാൻ വരെ പോണ്ടിചേരിയിൽ നിന്നും ആ കൊച്ചു ഗ്രാമത്തിലെത്തി, പൂരം കാണാൻ..


ഇനി ഈ വർഷത്തെ ചില പൂര വിശേഷങ്ങൾ....


ഈ വർഷം പൂരം പതിവിലും മികവുറ്റതായിരുന്നു...

മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്ധമായി ടാക്സ്സി ഡ്രൈവേർസ്സ്‌ അസ്സോസിയേഷൻ ചില പുതിയ പരിപാടിയൊക്കെ കാഴ്ച്ചവച്ചു...
മയിലാട്ടം, പാണ്ടിമേളം..പഞ്ചവാദ്യം..അതിൽ ചിലതാണു.മുൻ വർഷത്തെ പോലെ ഭൂതംകളി ഇക്കൊല്ലവും നടന്നു..
വെടിക്കെട്ടു മൂന്നു പ്രാവശ്യമാണു നടക്കുക...

ഓരോതവണയും മൂന്നു ദേശക്കാരും വെടിക്കെട്ടുനടത്തും
ആദ്യത്തെ വെടിക്കെട്ട്‌ വൈകുന്നേരം 7:00 മണിക്കും..

രണ്ടാമത്തേത്‌ പുലർച്ചേ 2:15 നും...

മൂന്നാമത്തേത്‌ കാലത്ത്‌ 6:00 മണിക്കും നടന്നു....

പുലർച്ചേ 2:15 നു നടന്ന വെടിക്കെട്ടു വളരെ നന്നായിരുന്നു...

ചില ചിത്രങ്ങൾ ഞാൻ കൂട്ടിചേർക്കുന്നു...







പൂരത്തിനു താത്കാലികമായികെട്ടിയ ഒരു വിൽപ്പന കേന്ദ്രം







പ്രധാന വെടിക്കെട്ടിനുശേഷം വർണ്ണാഭമായ വിരിയമിട്ടുകൾ പൊട്ടിച്ചതിൽ ഒന്ന്


പൂരത്തിനു വന്ന ജനക്കൂട്ടം...ഇതു രാക്ഷസപാറ..നിവേദ്യത്തിലെ കോലക്കുഴൽ വിളികേട്ടോ എന്ന പാട്ടിൽ കാണിക്കുന്ന അതെ പാറയിലാണു..ഇത്രയും ആളുകൾ തിങ്ങി കൂടിയിരിക്കുന്നതു....




















എഴുന്നള്ളത്ത്‌.........






















Friday, May 8, 2009

ചിത്രാ പൗർണ്ണമി

ഇന്നു ചിത്രാ പൗർണ്ണമി....

തമിഴ്‌നാട്ടിൽ വലിയ ഉത്സവമാണു....

കാലത്തു ഓഫീസിലേക്കു വരുന്ന വഴി ഒരുപാടു അംബലങ്ങളിൽ അലങ്കാരപണിയും വിശേഷാൽ പൂജകളും നടത്തുന്നതു കാണാമായിരുന്നു. ഏറ്റവും കൗതുകമായി തോന്നിയതു സ്ത്രീജനങ്ങളുടെ ഘോഷയാത്രയാണു...തലയിൽ ഒരു കുടം നിറയെ പാലുമായാണു ഇവർ പോകുന്നത്‌..തങ്ങളുടെ ദൈവത്തിനു അബിഷേകം നടത്താനാണു ഈ പാൽ... വേനൽ കഴിഞ്ഞു കൃത്യമായി നല്ല മഴലഭിക്കാൻ വേണ്ടി കൊണ്ടാടുന്ന ഒരു ഉത്സവമാണിത്‌ എന്നാണു എന്റെ സുഹൃത്തുക്കൾ പറഞ്ഞത്‌.







Monday, May 4, 2009

കരയും കടലും

ശനിയും ഞായറും അവധി ആയതിനാൽ, വൈകുന്നേരങ്ങളീൽ പുതുച്ചേരിയിലെ കടൽപുറങ്ങളിൽ പോകുക പതിവാണു.അവിടെ കരയും കടലും ഒരുമിക്കുന്ന ആ നീണ്ട വരയിൽ നോകെത്താ ദൂരം പരന്നു കിടക്കുന്ന കടലും നോക്കി സമയം കളയുക എന്നതാണു ലക്ഷ്യം.അങ്ങനെ തിരകളുമെണ്ണി കാറ്റുംകൊണ്ടിരുന്ന ഒരു വേനൽകാല സായാഹ്നത്തിൽ എന്റെ ഉള്ളിൽ തോന്നിയ ഒരു പിരാന്തൻ ആശയമാണിത്‌.
നേരം ഇരുട്ടി വരുന്നതേയുള്ളു, തീരത്തു വന്നു തലതല്ലി കരയുന്ന തിരമാലകളേയും, ഒട്ടും ക്ഷമയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും അലയടിക്കുന്ന കടലും കണ്ടപ്പോൾ....എനിക്ക്‌......കടലിനെ ഒരു ഭാര്യയോടും കരയെ ഭർത്താവിനോടും ഉപമിക്കണമെന്നു തോന്നി. സൂര്യന്റെ ഉഗ്രതാപത്തിൽ നിന്നും വല്ലവിധേന രക്ഷപെട്ട കര.... ചെന്നു വീണതു ഈ പരിഭവങ്ങളുടെ കൂംബാരകെട്ടുമായി നിൽക്കുന്ന കടലിലേക്കാണോ എന്നു തോന്നി...


കാറ്റ്‌ കടലിന്റെ പരാതികൾക്കും പരിഭവങ്ങൾകും എരിവു കൂട്ടുന്നുണ്ട്‌.പാവം കര എല്ലാം സഹിക്കുകയല്ലാതെ എന്തു ചെയ്യും.!!


നേരം കുറേകഴിഞ്ഞു തിരകളുടെ നീക്കവും കുറഞ്ഞു വന്നു.കടലിൽ നിന്നു വരുന്ന തണുത്തകാറ്റ്‌ കരയെ കുളിരണിയിച്ചുകൊണ്ടിരുന്നു.കരയിലുള്ള സർവ്വചരാചരങ്ങളും ആ കുളിർമയിൽ മയങ്ങി.
എവിടെനിന്നാണു ഈ തണുത്ത കാറ്റ്‌?.......
അതു അവൾ 'കടലിന്റെ' ഉള്ളിലെ തണുപ്പാണു, അതു ആ കാറ്റിനൊപ്പം കരയിലേക്കെത്തുന്നു.കാര്യം പരിഭവങ്ങളും , കരച്ചിലും പിഴിചിലും ഒക്കെയാണെങ്കിലും കരയോടുള്ള കടലിന്റെ സ്നേഹം ആ കാറ്റിന്റെ തണുപ്പിലൂടെ വ്യക്തമാണു.തന്നുള്ളിലെ കുളിരു പകർന്ന് തന്റെ പ്രിയന്റെ മാറിൽ തലചായ്ച്ചു ഉറങ്ങുന്ന കടലും കരയും......ഭാര്യാ ഭർത്താക്കന്മാരേ....കാമുകീ കാമുകന്മാരേ....ഈ സുന്ധര സന്ധ്യക്ക്‌ നിങ്ങളോട്‌ ഇതല്ലേ പറയാനുള്ളത്‌!!.........................................................................


Thursday, April 30, 2009

എന്റെ മൊബീലു അടിച്ചുമാറ്റിയ ആ വിരുതനു വേണ്ടി ഞാനീ കവിത സമർപ്പിക്കുന്നു..

(താണ്ടവം)ഡൻ ഡണ്ഡ ഡഡ ഡഡഡറ്റ ഡ ഡ ഡ ഡ ട്ട ട്ട

(സ്ലോകം ചൊല്ലുന്ന രീതിയിൽ പാടണം....ഓകെ)

എന്റെ പ്രിയമാം മൊബീലിനെ അടിച്ചുമാറ്റിയ വിരുതനേ...എ...എ..

നീ നിന്റെ വീടിന്റെ മട്ടുപാവിൽ നിന്നു നീ എന്റെ മൊബീലിൽ സം സാരിക്കുംബോൾ..ഇൾ....ഇൾ..........

നിലതെറ്റി താഴെ വീണു കൈയോടിഞ്ഞു നിന്നെം കൊണ്ട്‌...എ....എ.എ.....

ആട്ടോറിക്ഷയിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴീ...ഇ...ഇ...ഇ.....

ടയറു പഞ്ചറായി നീ വഴിയിൽ നിൽക്കുംബോൾ....ഇൾ....ഇൾ..ഇൾ.....

പിന്നിൽ നിന്നും പാണ്ടിലോറി വന്നു നിന്നെ ഇടിച്ചു തെറിപ്പിച്ചു..ഊ....ഊ....ഊ.

കുറ്റിക്കാട്ടിൽ വീണ നിന്നെ മൂർക്ഖൻ പാംബു കടിച്ചു...ഊ..ഊ.....ഊ.....

കുതറി ച്ചാടിയ നീ വീണതു പൊട്ടകിണറ്റിൽ....ൽ....ൽ..ൽ...

അവിടെ നിന്നു നിന്നേയും പൊക്കിയെടുത്തു അംബാസിഡർ കാറിൽ പാഞ്ഞു വരികേ...എ....എ....എ....

കാവലില്ലാ റയിൽ വേ ക്രോസ്സിൽ പെട്രോളു തീർന്നു നിന്ന വണ്ടിക്കുനേരെ..എ....എ....എ.....

പാഞ്ഞുവരുന്ന റയിലു വണ്ടി കണ്ടു നിന്നെ വിട്ടേച്ചു എല്ലാരും പോകവെ...എ...എ...എ.........

റയിലു വണ്ടി അടുത്തടുത്തു വന്നുകൊണ്ടിരിക്കുംബോൾ.......ഇൾ........ഇൾ.......ഇൾ....

ഒരു ഇടിവെട്ടേറ്റു നീ പണ്ടാരമടങ്ങി പോകട്ടേ.......ശവം...തു....തു....തു.........

ശാന്തി .............ശാന്തി .............ശാന്തി.................................

ഇപൊഴാ മനസമാധാനം ആയെ ..........ഹോ എന്തൊരാശ്വാസം






.........ദൈവങ്ങളുടെ സ്വന്തം സായാഹ്നം........

.........ദൈവങ്ങളുടെ സ്വന്തം സായാഹ്നം........
ഇന്നലെ .. അതായതു 2009 മാർച്ച്‌ 10ം തിയതി സംഭവിച്ച ഒരു കാര്യം...
ഞാൻ ഇന്നലെ കംബനിയിൽ നിന്നും ബസ്സില്ലേക്കു വന്നു, ബസ്സിൽ ആരും വന്നിട്ടില്ല.ഞാൻ ഒരു സൈട്‌ സീറ്റിൽ ഇരുന്നു എം പി ത്രി പ്ലേയ്‌ർ എടുത്തു..അപ്പൊഴാണു ഓർത്തതു ഈർ ഫോൺ രവി യുടെ കയ്യിലാണു. അവനു എന്തൊ ആവശ്യത്തിനു വാങ്ങിയിട്ടു പോയത്താണു...എന്തായാലും അവനും ഈ ബസ്സിലാണു പോകേണ്ടതു..വരുംബോൾ വാങ്ങാം എന്നു വിചാരിച്ചു ഞാൻ അവിടെ ഇരുന്നു.ബസ്സിൽ സ്റ്റാഫുകൾ കയറി കൊണ്ടിരുന്നു കൂട്ടത്തിൽ എന്റെ സുഹ്രുത്തുക്കളും എത്തി..ഒരു അൽഭുത വാർത്തയും കൊണ്ടായിരുന്നു അവരുടെ വരവ്‌ജീവിത ത്തിൽ ഇന്നെവരെ ടേബിൾ ടെന്നീസ്സ്‌ കളിക്കാത്ത എന്റെ ഒരു പ്രിയസുഹ്രുത്തു ...ടി ടി യിൽ പുലിയായ ഒരുത്തനേം തോൽപ്പിച്ചിട്ടു വന്നിരിക്കുന്നു..ഞാൻ ഞെട്ടി കേട്ടവർ എല്ലാവരും വീണ്ടും വീണ്ടും ഞെട്ടി..അപ്പോഴാണു ഞാൻ ഓർത്തതു രവിയും ടി ടി ടൂർണ്ണമന്റിനു പോയിക്കാണും അപ്പോ ഇന്നു എന്റെ ഏയ്‌ർ ഫോൺ പ്രതീക്ഷിക്കണ്ടാ...അങ്ങനെ അലോചിച്ചിരിക്കുംബൊഴേക്കും വൻഡി എടുത്തു..ഇല്ല രവി കയറിയിട്ടില്ലാ..ശരി ഇനി നാളെ വാങ്ങാം എന്നു തീരുമാനിച്ചു ഞാൻ സുഹ്രുത്തുകളുടെ കൂടെ സംഭാഷിച്ച്‌ കൊണ്ടിരുന്നു..അവർ അവരുടെ സ്റ്റോപ്പിൽ ഇറങ്ങി .. ഇപ്പോൾ ആ സുഹ്രുത്ത്‌ സഞ്ചയത്തിൽ ഞാൻ ഒറ്റക്ക്‌
ബസ്സ്‌ മുത്തിയാൽ പേട്ടിൽ എത്തി..അവിടെന്നും വലത്തോട്ടാണു പോകേണ്ടതു..ഡ്രൈവർ ..അവിടെ നിന്ന ട്രാഫിക്‌ പോലീസിനോടെന്തോ സംസ്സാരിച്ചു.. പെട്ടെന്നു വണ്ടി ഇടത്തോട്ടെടുത്തു കുറച്ചു ദൂരം മുന്നോട്ടു പോയി.അപ്പോഴാണു ആ വാർത്ത ബസ്സിനു പുറകിലോട്ട്‌ എന്റെ അടുത്തോട്ടു എത്തിയതു..ബസ്സു എനിക്കിറങ്ങേണ്ട സ്റ്റോപ്പിൽ പോകില്ല..
ഡ്രൈവറോടു പറഞ്ഞു വണ്ടി നിറുത്തി ഞാൻ ഇറങ്ങി..
നോക്കണേ ഒരു പങ്കപ്പാട്‌ ബസ്സ്‌ ഇടത്തോട്ടുതിരിഞ്ഞു വന്ന വഴിമുഴുവനും നടക്കണം മുത്തിയാൽപേട്ടിലെത്താൻ.. പിന്നെ അവിടെന്നു രണ്ടു കിലോമീറ്റർ വേറയും..
മുത്തിയാൽ പേട്ടിൽ നിന്നും അണ്ണാശലയിലേക്കുള്ള വഴി, അതിൽ പലപോഴും രാഷ്ട്രിയ സമ്മേളനങ്ങൾ നടക്കാറുണ്ട്‌പക്ഷേ ഇങ്ങനെ ബസ്സ്‌ തിരിച്ചുവിട്ടു നടത്താറില്ലാ ഇതു വേറെ എന്തോ കാര്യമാണു..പക്ഷെ ആദ്യം ശപിച്ചതു രാഷ്ട്രിയക്കാരെ തന്നെ..പിന്നെ പതുക്കെ വീടു ലക്ഷ്യമാക്കി നടക്കൻ തുടങ്ങി.മുത്തിയാൽപേട്ടീലെത്തി വളരെ തിരക്കൻഭവപെട്ടുഔർ കണക്കിനു ജംഗ്ഷൻ ക്രോസ്സ്‌ ചെയ്തു ഞാൻ അണ്ണാ ശലയിലേക്കുള്ള വഴിയിലെത്തി
നിറയെ ആളുകൾ നല്ല തിരക്ക്‌ സ്ത്രീജനങ്ങൾ ഒരുപാട്‌..അപ്പോ സമ്മേളനമല്ല.. ഏതോ ഉത്സവമാണു...
പോണ്ടിച്ചേരിയുടെ പാരംബര്യ സൗന്ദര്യം മൊത്തം ഇപ്പൊ ഈ റോടിലുണ്ട്‌
ശാപവാക്കുകൾ മാറ്റി എല്ലാവർക്കും മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടയി എന്റെ പിന്നീടുള്ള നടത്തം.
ദേ.... ഒരു ദൈവം...ദൈവത്തിനു ചുറ്റും ആളുകൾ അലങ്കാരപണി നടത്തികൊണ്ടിരുക്കുന്നു..ദെ....അപ്പുറത്തു വീണ്ടുമൊരു ദൈവം...അവിടെയും ആൾകൂട്ടമുണ്ട്‌....
പിന്നേയും മുന്നോട്ടു പോയപ്പ്പ്പോൾ ഓരോ കൈ തെരുവുകളിലും ഓരോ ദൈവത്തെ കണ്ടു..
ങഹേ... ഇതെന്തു പരിപാടിയാ....??
ഇനി ദൈവത്തിനെ കുറിച്ചുനാലു ചക്രമുള്ള വാഹനത്തേലാണു ഇരിപ്പ്‌ .. അപ്പൊ എങ്ങോട്ടോ യാത്രക്കണെന്നു തീർച്ച..മനുഷ്യ സമൂഹം വളരെ അധികം അലങ്കാര പണി ചെയ്തിട്ടുണ്ട്‌..മഴയും വെയിലും കൊള്ളാതിരിക്കാൻ ഒരു വലിയ കുട .. (പൂക്കളാൽ അലങ്കരിച്ചതു)പിന്നെ ഒട്ടു മിക്ക ദൈവങ്ങളും ദേവിമാരാണു..ദേവന്മാരിൽ ആകെ കണ്ടതു ഗണപതിയെ യാണു...(എന്റെ മൊബെയിൽ ഞാൻ മിസ്സ്‌ ചെയ്യുന്നു ഇലെങ്കിൽ ഞാൻ കുറച്ചു ഫോട്ടോ കൂടെ പോസ്റ്റ്‌ ചെയ്തേന്നെ)ഇതിനിടയിൽ ഒരു ദേവിയെ സാരി ഉടുപ്പിച്ചു നിർത്തിയിരിക്കുന്നുനല്ല വിലകൂടിയ സാരി തന്നെ..ഊം കൊള്ളാം...ശരിക്കും മനുഷ്യരെ പോലെ അതേ ഉയരത്തിലും വണ്ണത്തിലും..പക്ഷേ മുഖതേക്കു നോക്കിയ ഞാൻ ഞെട്ടി പോയി..ഒരു അടക്കേട വലിപ്പമേ ഉള്ളൂ ആ മുഖത്തിനു എന്തൊരു കലാ ബോധമില്ലായ്മ്മാ..
പലരും തങ്ങളുടെ ഇഷ്ട്ദൈവകടാക്ഷത്തിനു വേണ്ടി കൈകൾ കൂപ്പി ഭക്ത്തിയോടെ നിൽക്കുന്നു...
എനിക്കും കിട്ടി ചില ദേവി കൺ കടാക്ഷങ്ങൾ...
മുന്നോട്ടു പോകുംതോറും ദൈവങ്ങളുടെ എണ്ണം കൂടി വന്നു...ഈ വഴിയിളോട്ടുള്ള ഗതാഗതം തിരിച്ചു വിട്ടെങ്കിലും ചില വിരുതന്മാർ ബൈക്കുമായി ചെത്തി നടക്കുന്നുണ്ട്‌..അവരുടെ പുറകെ പോലീസും...പിന്നെ പോലീസുകാർ മെ ഗാ ഫോണിലൂടെ ആജ്ഞാപിക്കുന്നുണ്ട്‌...ആ വണ്ടി അങ്ങോട്ടു പോ ..ഇങ്ങോട്ടു പോ.. എന്നോക്കെ...
എന്തായാലും എനിക്കു സന്തോഷമായി..ഒരു റോഡു നിറയെ ദൈവങ്ങൾ..എവിടെ നോക്കിയാലും ദൈവങ്ങൾ...ഏതു തെരുവിലോട്ടു നോക്കിയാലും ദൈവങ്ങൾ...
കാര്യമിതാണു..എല്ലാ കോവിലിലേയും പ്രതിഷ്ടകള്ളെ അന്നെ ദിവശം എഴുന്നള്ളിക്കും...ഈ കുഞ്ഞു പുതുച്ചേരിയിൽ ഇത്രയധികം ദൈവമ്മൊ....കൂടാതെ എല്ല ദൈവങ്ങളും കടപ്പുറത്തു ഒത്തുചെറും.. കടപ്പുറത്തു ചെന്നാൽ പുതുച്ചേരിയിലുള്ള എല്ലാ ദൈവങ്ങളേയും ഒന്നിച്ചു കാണാം...എങ്ങനുണ്ട്‌ ഐടിയാ..ഈ ഉൾസവത്തിന്റെ പേരു മോസി മകം എന്നാണു..
എന്തായാലും സുന്തരമായൊരു സായാഹ്നം എനിക്കു സമ്മനിച്ച ദൈവങ്ങളോടു നന്ദി .........

Wednesday, April 29, 2009

നോ ഹോൺ പ്ലീസ്‌

ഇവിടെ പുതുച്ചേരിയിൽ സൈക്ലിങ്ങിനു പോകുംബോൾ എനിക്കുണ്ടായ അനുഭവങ്ങളാണു എന്നെ ഈ പോസ്റ്റ്‌ എഴുതാൻ പ്രേരിപ്പിച്ചതു.
ആവശ്യമില്ലാതെ ഹോൺ അടിക്കുന്നവരെ കുറിച്ചാനു വിമർശനം.
ഒരുദിവസം ഞാൻ പുതുച്ചേരിയിൽ നിന്നു ചെന്നൈക്കു പോകുകായിരുന്നു, സൈക്കിളിലല്ല ബസ്സിൽ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള സീറ്റിലാണു ഞാനിരുന്നതു. ഡ്രൈവറുടെ ഹോണടി നല്ല താളത്തിലായിരുന്നു. മുന്നിൽ കാര്യമയി വണ്ടികളില്ലെങ്കിൽ പോലുംഅയാൾ ഹോണടി തുടർന്നുകൊണ്ടേയിരുന്നു. ചെവി പൊളിയുന്നുണ്ടയിരുനെങ്കിലും താലതിലുള്ള ഹോണടി കൊള്ളാം!!

ഇനി കാര്യത്തിലീക്ക്‌

ഹോൺ ആവശ്യമാണൊ നമ്മൾ ഒരൽപ്പം ശ്രദിച്ചു വണ്ടിയോദിച്ചാൽ ഹോണിന്റെ ആവശ്യം വരില്ല.
ചെറു വാഹനങ്ങളുടെ കീ കീ എന്നുള്ള ശബ്ദമാണു സഹിക്കാനാവാത്തതു.
സൈകിളിൽ പോകുംബോൾ ഞാൻ ശ്രദിച്ചു നോക്കി70% പേരും ആവശ്യമില്ലതെയാണു ഹോണടിക്കുന്നതു

വണ്ടികളിൽ ഹോൺ ഇല്ലതിരുന്നാൽ എന്താവും
നമ്മൾ കൂടുതൽ ശ്രദിച്ചു വണ്ടിയൊദിക്കും എന്നണു എന്റെ വിശ്വാസം കാരണം നമ്മൾ വരുന്നതു മുന്നിലുള്ളവർക്കറിയില്ലഅവരുടെ മേത്തു ഇദിക്കാതെ നമ്മൾ തന്നെ നോക്കനം
പിന്നെ വളവുകളിൽ ഹോൺ ഇല്ലത്തതുകൊണ്ട്‌ പതുക്കെ നോക്കി പോകെണ്ടി വരും......