തിരുവില്വാമല എന്ന ഗ്രാമം..ഇപ്പൊ അതിനെ ഗ്രാമമെന്നു വിളിക്കാമോ എന്നറിയില്ലാ..ഒരു ചെറു പട്ടണം തന്നെയാണത്.
'തിരുവില്വാമല' എന്ന വാക് നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാവും...
പല പാട്ടിലും ഈ സ്ഥലത്തെ കുറിച്ചു പറയുന്നതു കാണാം...
ഉദ്ദാഹരണത്തിനു..
"തങ്കഭസ്മ കുറിയിട്ട തംബുരാട്ടി നിന്റെ
തിങ്കളാഴ്ച്ച നോയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയില്‍ നേധിക്കാന്‍ കൊണ്ടു പോകും
ഇളനീര്‍ കുടമിന്നുടക്കും ഞാന്‍ ."
ഇനിയും പല പാട്ടിലും ഈ സ്ഥലത്തെകുറിച്ചു പരാമർശിക്കുന്നുണ്ട്..
തിരുവില്വമല..തിരു വില്വാദ്രി നാഥന്റെ മല ........
ആരാണു വില്വധ്രിനാഥന്‍ .....
അതു ശ്രീ രാമനാണു...
തിരുവില്വാമല ക്ഷേത്രത്തിൽ പ്രതിഷ്ട...രാമനും ലക്ഷ്മണനും..പിന്നെ ഹനുമാനുമാൺ...
ഇങ്ങനെ വളരെ പ്രസിദ്ദിയാർജ്ജിച്ച ഒരു ക്ഷേത്രത്തിന്റെ തൊട്ടു താഴെയാണു..പറക്കോട്ടുകാവ് ദേവീ ക്ഷേത്രം....
പ്രസിദ്ദമായ ത്രിശ്ശൂർ പൂരത്തിൽ രണ്ടുദേശക്കരാണു അണിനിരക്കുന്നതു...അതുപോലെ
പറക്കോട്ടുകാവിൽ..മൂന്നു ദേശക്കാരാണുല്ലത്..
കിഴക്കുമുറി ദേശം
പടിഞ്ഞാറ്റുമുറി ദേശം
പാംബാടി ദേശം..
ഈ മൂന്നു ദേശക്കാരും മത്സരിച്ചാണു പൂരം നടത്തുക...
ഓരു പൂരത്തിൽ ഏറ്റവും പ്രധാന ആകർഷണം വെടികെട്ടും എഴുന്നള്ളത്തും തന്നെയാണു...
തലയെടുപ്പുള്ള ആനകൾ അതാതു ദേശത്തെ തിടംബുമേറ്റി പറക്കോട്ടുകാവിൽ വരും, അവിടെ അവർ ഉപചാരം ചൊല്ലി പിരിയുന്നതോടെ..വെടിക്കെട്ടും മറ്റു ആഘോഷങ്ങളും തുടങ്ങും...
വെടികെട്ടും തലയെടുപ്പുള്ള ആനകളേയും കാണാൻ വേണ്ടി ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ വരാറുണ്ട്..എന്തിനേറെ പറയുന്നു..
ഈ ഞാൻ വരെ പോണ്ടിചേരിയിൽ നിന്നും ആ കൊച്ചു ഗ്രാമത്തിലെത്തി, പൂരം കാണാൻ..
ഇനി ഈ വർഷത്തെ ചില പൂര വിശേഷങ്ങൾ....
ഈ വർഷം പൂരം പതിവിലും മികവുറ്റതായിരുന്നു...
മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്ധമായി ടാക്സ്സി ഡ്രൈവേർസ്സ് അസ്സോസിയേഷൻ ചില പുതിയ പരിപാടിയൊക്കെ കാഴ്ച്ചവച്ചു...
മയിലാട്ടം, പാണ്ടിമേളം..പഞ്ചവാദ്യം..അതിൽ ചിലതാണു.മുൻ വർഷത്തെ പോലെ ഭൂതംകളി ഇക്കൊല്ലവും നടന്നു..
വെടിക്കെട്ടു മൂന്നു പ്രാവശ്യമാണു നടക്കുക...
ഓരോതവണയും മൂന്നു ദേശക്കാരും വെടിക്കെട്ടുനടത്തും
ആദ്യത്തെ വെടിക്കെട്ട് വൈകുന്നേരം 7:00 മണിക്കും..
രണ്ടാമത്തേത് പുലർച്ചേ 2:15 നും...
മൂന്നാമത്തേത് കാലത്ത് 6:00 മണിക്കും നടന്നു....
പുലർച്ചേ 2:15 നു നടന്ന വെടിക്കെട്ടു വളരെ നന്നായിരുന്നു...
ചില ചിത്രങ്ങൾ ഞാൻ കൂട്ടിചേർക്കുന്നു...
പൂരത്തിനു താത്കാലികമായികെട്ടിയ ഒരു വിൽപ്പന കേന്ദ്രം
പ്രധാന വെടിക്കെട്ടിനുശേഷം വർണ്ണാഭമായ വിരിയമിട്ടുകൾ പൊട്ടിച്ചതിൽ ഒന്ന്
പൂരത്തിനു വന്ന ജനക്കൂട്ടം...ഇതു രാക്ഷസപാറ..നിവേദ്യത്തിലെ കോലക്കുഴൽ വിളികേട്ടോ എന്ന പാട്ടിൽ കാണിക്കുന്ന അതെ പാറയിലാണു..ഇത്രയും ആളുകൾ തിങ്ങി കൂടിയിരിക്കുന്നതു....


No comments:
Post a Comment