Friday, May 8, 2009

ചിത്രാ പൗർണ്ണമി

ഇന്നു ചിത്രാ പൗർണ്ണമി....

തമിഴ്‌നാട്ടിൽ വലിയ ഉത്സവമാണു....

കാലത്തു ഓഫീസിലേക്കു വരുന്ന വഴി ഒരുപാടു അംബലങ്ങളിൽ അലങ്കാരപണിയും വിശേഷാൽ പൂജകളും നടത്തുന്നതു കാണാമായിരുന്നു. ഏറ്റവും കൗതുകമായി തോന്നിയതു സ്ത്രീജനങ്ങളുടെ ഘോഷയാത്രയാണു...തലയിൽ ഒരു കുടം നിറയെ പാലുമായാണു ഇവർ പോകുന്നത്‌..തങ്ങളുടെ ദൈവത്തിനു അബിഷേകം നടത്താനാണു ഈ പാൽ... വേനൽ കഴിഞ്ഞു കൃത്യമായി നല്ല മഴലഭിക്കാൻ വേണ്ടി കൊണ്ടാടുന്ന ഒരു ഉത്സവമാണിത്‌ എന്നാണു എന്റെ സുഹൃത്തുക്കൾ പറഞ്ഞത്‌.







No comments:

Post a Comment