ഏകദേശം ഒരു വർഷത്തിനു ശേഷം ഞാൻ വീണ്ടും എഴുതുകയാണ് .
സന്തോഷവും ദുഖങ്ങളും കലർന്ന വർഷങ്ങൾ ......
എന്റെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ അറിയാമല്ലോ ...
കല്യാണത്തിനു ശേഷം കുറച്ചു കാലം സന്തോഷമായിരുന്നു.... ബിച്ചുവിന്റെ മരണം വരെ..
ബിച്ചു എന്റെ അളിയനാണ് . എന്റെ ഭാര്യയുടെ ഒരേഒരു സഹോദരൻ.
പി എസ് സി ടെസ്റ്റ് എഴുതാൻ എഴുതാൻ തൃശൂർ പോയതാണ്.
കാര്യം എനിക്കറിയാവുന്ന രീതിയിൽ ഇവിടെ എഴുതുകയാണ് ...
2011 ആഗസ്റ്റ് പതിനാലാം തിയതി ഒരു ഞായറാഴ്ച്ച ആയിരുന്നു.
ഞാനും ഭാര്യയും പോണ്ടിച്ചേരിയിൽ ആയിരുന്നു.
ഞായർ കാലത്ത് ഏഴ് മണിക്കാണ് പള്ളിയിൽ ആരാധന. പള്ളിയിൽ കുറുബാന നടകുമ്പോഴാണ് അഡ്വകേറ്റ് അങ്കിളിന്റെ ഫോണ്‍ വന്നത്. ബിച്ചു പോയി എന്നായിരുന്നു വാർത്ത. ഞങ്ങളോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ പറഞ്ഞു. അവളോടു അപകടം ഉണ്ടായെന്നും അനിയൻ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞ് അവിടെനിന്നും കാറിൽ യാത്ര പുറപെട്ടു. വാടകയ്ക്ക് വണ്ടി കിട്ടാഞ്ഞ് സ്വന്തം കാറിൽ ആണു യാത്ര തിരിച്ചത് .ഞാൻ തന്നെ ആണു ഡ്രൈവ് ചെയ്തത്. ഏഴര മണികൂറെടുത്തു നാട്ടിലെത്താൻ (തിരുവനന്തപുരത്ത് ).
എട്ടരയോടെ അടക്കാൻ കൊണ്ടുപോയി. അന്നുമുതൽ സന്തോഷം ഞാൻ അറിഞ്ഞിട്ടില്ല.
ആകുയുള്ള മകൻ മരിച്ചതുകൊണ്ട് ഞാനും ഭാര്യയും അവിടെ നില്ക്കണം എന്ന നാട്ടു നടപ്പ് വാദങ്ങൾ കേട്ടാണ് ഞാൻ ദിവസവും ഉറക്കം ഉണർന്നിരുന്നത്. എനിക്കത് സ്വീകാര്യമല്ലായിരുന്നു. എനിക്ക് എന്റേതായ ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.
വൈഫിന്റെ അച്ചനും അമ്മയും വളരെ ഡിപെൻഡഡ് ആണ്‍, അവർക്ക് ആരെങ്കിലും ഇല്ലാതെ ജീവിക്കാൻ വയ്യ. പതിനഞ്ചു ദിവസങ്ങൾക്കു ശേഷം ഞാൻ വൈഫിനേയും അച്ഛനേയും അമ്മയേയും കൂട്ടി പോണ്ടിച്ചേരിയിൽ തിരിച്ചു വന്നു. ഒരാഴ്ച അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു. പിന്നെ അവർ നാട്ടിലേക്കു പോയി. കൂടെ വൈഫും. വൈഫിനെ രണ്ടു മാസം നാട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു. പക്ഷേ മകൻ ഇല്ലാത്ത വീട്ടിൽ അമ്മയ്ക്ക് പോകാൻ കഴിഞ്ഞില്ല.
അതുകൊണ്ട് അമ്മയുടെ അനിയത്തിയുടെ (മിനിയാന്റിയുടെ ) വീട്ടിൽ പോയി. അവിടെ സ്ഥല പരിമിതിയുള്ളത് കൊണ്ട് ഞാൻ വൈഫിനെ തിരിച്ചു പോണ്ടിച്ചേരിയിലേക്ക് വരാൻ പറഞ്ഞു.
വൈഫിനു അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കണം.പക്ഷേ ഞാൻ ഇല്ലാണ്ട് ഒന്നും ചെയ്യില്ല.എനിക്ക് ഉള്ള ജോലി കളഞ്ഞു നാട്ടിൽ പോകാനും പറ്റില്ല. കാരണം, എനിക്ക് കുറച്ചു കടങ്ങൾ ഉണ്ട്, കൂടാതെ വീട്ടിലും. അച്ഛനെയും അമ്മയേയും നോക്കാൻ അവരുടെ അടുത്ത ബന്ധുക്കൾ ഒരുക്കമാണ്, പക്ഷേ അവർക്കത് സമ്മതമല്ല.
സ്ത്രീധനം ഞങ്ങൾ ഒന്നും ചോദിച്ചിലെങ്കിലും അത്യാവശ്യം പൊന്നും ഒരു കാറും തന്നാണ് അവളെ എനിക്ക് തന്നത്. അതുകൊണ്ട് ഞാൻ അവരെ നോക്കണം എന്നത് ഒരു വാശിപോലെ അവർ നിർബന്ദിച്ചുകൊണ്ടിരുന്നു. ഞാനും എന്റെ കുടുംബത്തിൽ ഏക മകനാണ് . ചേച്ചിയുള്ളത്, കല്യാണം കഴിഞ്ഞു എറണാകുളത്താണ് .എന്റെ പപ്പയെയും അമ്മയേയും നോക്കാൻ ഞാൻ മാത്രമേയുള്ളൂ.
അച്ഛനെയും അമ്മയേയും നോക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് പപ്പയോടും അമ്മയോടും കൂടെ താമസിക്കാനാനിഷ്ടം. കാരണം ഒത്തിരിയാണ്.
ബിച്ചു മരിക്കാനുണ്ടായ കാരണം.
ബിച്ചു തൃശൂർ പി എസ്സ് സി പരീക്ഷയ്ക്ക് പോയത് ബൈക്കിലാണ് .തിരുവനന്തപുരം മുതൽ തൃശൂര് വരെ ബൈക്കിൽ ഒരുദിവസത്തിൽ പോയി വന്നാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കു.
അവൻ ബൈക്കിലല്ല പോയത് എന്നാ വാദം അവരുടെ ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്, പക്ഷേ അവൻ ബൈക്കിൽ പോയതിനു തെളിവായി അവൻ തന്നെ മൊബൈലിൽ എടുത്ത ഫോട്ടോസ് ഉണ്ട്. അത് അച്ഛനെയും അമ്മയേയും ഇതുവരെ കാണിച്ചിട്ടില്ല. അവന്റെ അടുത്ത സുഹൃത്തുകൾക്ക് ഇതറിയാം.
ബിച്ചു തന്നിഷ്ട്ടകാരനായിട്ടു വളര്ന്നതിനു കാരണം അച്ചൻ തന്നെയാണ്. അവനെ അച്ഛൻ സ്നേഹിച്ചിട്ടേയില്ല, അങ്ങനെ യുള്ള ഒരാളുടെ കൂടെ എന്റെ മക്കൾ വളരുന്നത് എനികിഷ്ട്ടമല്ല.
അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞാൻ നിൽക്കില്ല.

ഇന്നത്തേയ്ക്ക് ഇത്രയും വെച്ച് നിരത്തുന്നു...ബാക്കി നാളെ