കഴിഞ്ഞ രണ്ടു ദിവസവും നല്ല ഓട്ടമായിരുന്നു. വീടിന്റെ കാര്യത്തിനു. ഇന്നലെ തങ്കമാളികൈ ഓഫീസില്‍ പോയി സംസ്സാരിച്ചു, ഒരു മാസം കൂടി സമയം വേണമെന്ന് ആവശ്യ പെട്ടു, അവരത് സമ്മതിക്കുകയും ചെയ്തു. ഇനി ഒരു മാസത്തിനുള്ളില്‍ വീട് മാറണം. അത് ചെയ്തു തീര്‍ക്കാവുന്നതേ ഉള്ളു. ഓഫീസ്സില്‍ കാര്യങ്ങള്‍ സുഗമമായി പോകുന്നു. ജോലികള്‍ എല്ലാം ഏകദേശം ഒതുങ്ങി. ഇനി സ്വസ്ഥം സുഖം.വീട് മാറിക്കഴിഞ്ഞാല്‍ അതിലും സുഖമാവും. എല്ലാം നല്ലപടിയായി നടന്നാല്‍ മതിയായിരുന്നു. കര്‍ത്താവേ....നീ തന്നെ ശരണം.
മോളുന്നു ഇന്ന് പരീക്ഷ തുടങ്ങുന്നു. പതിനേഴാം തിയതി വരെ പരീക്ഷയാണ്. അത് കഴിഞ്ഞു ഞാന്‍ ചെന്ന് വിളിച്ചോണ്ട് വരണം. പതിനേഴാം തിയതി തന്നെ ഇങ്ങോട്ട് വരണോ അതോ ഒരാഴ്ച കഴിഞ്ഞു വിളിച്ചോണ്ട് വന്നാല്‍ മതിയോ എന്നാണു ഞാന്‍ ആലോചിക്കുന്നത്.
എന്തായാലും പരീക്ഷ കഴിഞ്ഞിട്ട് തിരുവനന്തപുരത്ത് വീട്ടില്‍ കൊണ്ട് ചെന്നാക്കണം. പിന്നെ ഞാന്‍ പുതുച്ചേരിയില്‍ ഒന്ന് വന്നിട്ട് പോകേണ്ട ആവശ്യം ഉണ്ട്.അത് കൂടി കഴിഞ്ഞാല്‍ പിന്നെ അടുത്ത ആഴ്ച ചെന്ന് വിളിച്ചു കൊണ്ട് വരും. ഇപ്പൊ അതാണ് തീരുമാനം.പിന്നെ അവിടെ ഹോസ്റ്റല്‍ ഒഴിയുന്നതാണ് നല്ലതെന്ന് മോള് പറഞ്ഞു. അതിന്റെ കാര്യവും ഒന്ന് നോക്കണം. ബാക്കിയൊക്കെ നന്നായി പോകുന്നു. പരീക്ഷയ്ക്ക് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്‌ഥിക്കുന്നു.....അപ്പൊ പിന്നെ കാണാം ....ബൈ...ബൈ....