Saturday, December 18, 2010

2010 ഡിസംബര്‍ പതിനെട്ടാം തിയതി ശനിയാഴ്ച. ............ :- Bentin

                                                                                ഇന്നലെ ഇവിടെ എഴുതാന്‍ വിട്ടു പോയി...യാത്രയുടെ തിരക്കായിരുന്നു.പിന്നെ ഓഫീസില്‍ ആകെ ഒരു ശോകമയമാണ് . ഒരു രണ്ടു മണികൂര്‍ കൂടി കഴിഞ്ഞാല്‍ വീട്ടില്‍ . എന്തൊരു സന്തോഷം. ഇന്നലെ എന്‍റെ മാന്മിഴിയാളുടെ കൂട്ടുകാരിയുമായി സംസാരിച്ചു. അത്യാവശ്യം തമാശകാരിയാണ്. പിന്നെ ഞാന്‍ പിടിച്ചു നിന്നു. പിന്നെ എന്താ....എന്‍റെ മാന്മിഴിയാളുടെ സംസാര രീതി എന്‍റെ സംസാരത്തിലും വരാന്‍ തുടങ്ങിയിട്ടുണ്ട്  പക്ഷേ കുഴപ്പമില്ല....ഇപ്പൊ ഞങ്ങള്‍ ഒത്തിരി സംസാരിക്കുന്നുണ്ട്.ഇനി എപ്പോഴാണാവോ തമ്മില്‍ കാണുക.
                                                         മോതിരം വാങ്ങാന്‍ പോകുമ്പോള്‍ തമ്മില്‍ കാണാം . അപ്പൊ രണ്ടു പേരുടെയും അച്ചന്മാരും ഉണ്ടാകും.കാത്തിരുന്നു കാണുക തന്നെ.അവളുടെ അമ്മ നല്ല ബുദ്ധിമാതിയാണ് . ഇടയ്ക്ക് മോളുന്റെ മൊബൈലില്‍ വിളിച്ചു ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പക്ഷേ അമ്മ സമ്മതിക്കും...കുഴപ്പമില്ല................നല്ലതെല്ലാം ഞാന്‍ ഇവിടെ എഴുതുന്നു,,,ഹെ ഹെ,,,,,
പിന്നെ കാണാം...ബൈ ബൈ.................

Thursday, December 16, 2010

2010 ഡിസംബര്‍ പതിനാറാം തിയതി വ്യാഴാഴ്ച്ച....... :-Bentin

                                            ഇന്ന് വല്ലാത്ത ഒരു ദിവസമായിരുന്നു. മീഡിയാ ഹാന്‍ഡ്‌ലിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു....ആദം എല്ലാവരെയും വിറപ്പിച്ചു. ഹെ ഹെ...ഞാനും ഇച്ചിരി വിരണ്ടു. പിന്നെ എല്ലാം പതിവ് പോലെ നടന്നു. പിന്നെ വീട്ടില്‍ ഇന്ന് കാരോള്‍ വന്നു. കുറെ വിശേഷങ്ങള്‍ ഉണ്ട് പിന്നെ എഴുതാം...ഇപ്പൊ ബൈ ബൈ....

Tuesday, December 14, 2010

2010 ഡിസംബര്‍ പതിനാലാം തിയതി ചൊവ്വാഴ്ച്ച ..... :- Bentin

                                                                     ഇന്ന് അത്യാവശ്യം പണിത്തിരക്കായിരുന്നു, പിന്നെ വീട്ടില്‍ വിളിച്ചു എന്‍റെ മാന്മിഴിയാളെ വിളിച്ചു. കുറച്ചുനേരം സംസാരിച്ചു. പിന്നെ ആകെ സന്തോഷം ഈ വെള്ളിയാഴ്ച്ച വീട്ടില്‍ പോകാം എന്നതാണ്, എല്ലാം മറന്നു രണ്ടാഴ്ച. പിന്നെ എന്‍റെ മോതിരകല്യാണം അങ്ങനെ ഈ അവധി നല്ല തിരക്കുള്ളതാണ്.
                      വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല. നിരത്തുന്നു......പിന്നൊരുകാര്യം ഇന്ന് പ്രാങ്കുവിന്റെ പിറന്നാളായിരുന്നു....വിഷ് ചെയ്തു.....അതൊരു സന്തോഷം.....ഹെ ഹെ.....അപ്പൊ പോകുന്നു...പിന്നെ കാണാം.....ബൈ ബൈ.....

Monday, December 13, 2010

2010 ഡിസംബര്‍ പതിമൂന്നാം തിയതി തിങ്കളാഴ്ച്ച ................... :- Bentin

                                                                      എല്ലാവര്ക്കും സുപ്രഭാതം. ഇന്ന് തിങ്കളാഴ്ച, വെള്ളിയാഴ്ച്ച വീട്ടില്‍ പോകാം, ആ ഒരു ആനന്ദത്തില്‍ ഈ ആഴ്ച എത്ര പണിയെടുക്കുമെന്നു കണ്ടറിയണം. മിക്കവാറും ഉഴാപ്പാനാണ് സാദ്യത. പിന്നെ മാന്മിഴിയാള്‍ ഇന്ന് കൊല്ലത്ത് പോകുകയാണ്. ബാങ്ക് ഇന്ടര്‍വ്യുനു തയാറാകാന്‍. അവിടെ ഒരു മാഷ്‌ ഉണ്ട് പോലും, അവിടെ കുറച്ചുകാലം പഠിച്ചിരുന്നു. അതുകൊണ്ട് അവിടെ തന്നെ പോയി മുഖാമുഖത്തിനു തയാറാവുന്നതാണ്  നല്ലത്. പാവം കഴിഞ്ഞ രണ്ടു ദിവസമായി നല്ല അലച്ചിലാണ്. ഇനിയും ഈ മാസം കഴിയുന്നതുവരെ കഷ്ടം തന്നെയാണ്.
                        എനിക്ക് ഇപ്പൊ വലിയ തിരക്കൊന്നുമിലെങ്കിലും വെള്ളിയാഴ്ചയോടെ കാര്യങ്ങള്‍ മാറും. വീട്ടിലെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കാന്‍  പോലും സമയം കിട്ടില്ല. ക്രിസ്തുമസ് അല്ലേ വരാന്‍ പോകുന്നത്. 27-നും  28 - നും ഒക്കെ പ്രോഗ്രാം ഉണ്ട്. പിന്നെ രണ്ടാം തിയതിക്ക് തിരിച്ചു വരാന്‍ ബുക്കിംഗ് ഒന്നും കിട്ടിയില്ല, പിന്നെ ഒന്നാം തിയതിക്ക് ബുക്ക്‌ ചെയ്തു.അതും സീറ്റ് കിട്ടിയില്ല, ഒരു ബര്‍ത്ത് മാത്രമാണുണ്ടായത്. ആദ്യമായിട്ട് ബസ്സില്‍ ബര്‍ത്തില്‍ യാത്ര ചെയ്യാന്‍ പോകുകയാണ്. ആ നോക്കാം.
                                                                വീട്ടില്‍ അമ്മയ്ക്കും പപ്പയ്ക്കും ഭയങ്കര തിരക്കാണ്, കാര്യമറിയാമല്ലോ
ക്രിസ്തുമസ് വന്നാല്‍ പിന്നെ രണ്ടു പേരെയും കിട്ടില്ല, പിന്നെ ഗോസ്പല്‍ ബാന്റ് ഉള്ളതുകൊണ്ട് ഒരുപാട് പള്ളികളില്‍ നിന്നു വിളിക്കും. ഇപ്പൊ എല്ലാര്‍ക്കും നല്ല സന്തോഷം ആണ്, എന്‍റെ കല്യാണ കാര്യവും എല്ലാം ആയല്ലോ.
                                                        ഇനി ജോലി ചെയ്തു തുടങ്ങട്ടെ, ബാക്കി പിന്നെ പറയാം...ബൈ ബൈ....

Sunday, December 12, 2010

2010 ഡിസംബര്‍ പന്ത്രണ്ടാം തിയതി ഞായറാഴ്ച്ച ........... : - Bentin

                                                                 ഇന്ന് ഞായറാഴ്ച്ച, പതിവുപോലെ പള്ളിയില്‍ പോയി. പ്രാര്‍ഥിച്ചു . മോളുന്റെ ഇന്റെര്‍വ്യു ആയിരുന്നു പ്രധാന വിഷയം. ഇന്ന് കാലത്തുതന്നെ വിളിചിരിന്നു. പള്ളിയില്‍ പോയി വന്ന ഉടനെ. ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു. പിന്നെ ഞാന്‍ ഉണൊക്കെ കഴിഞ്ഞു കുറേ നേരം സിനിമ കണ്ടു. ഇന്ന് രണ്ടു സിനിമ കണ്ടു, പഴയതാണ് ...പക്ഷെ നല്ല സിനിമകള്‍.കളിക്കളവും കുട്ടേട്ടനുമായിരുന്നു സിനിമകള്‍ . പിന്നെ ബെന്‍ ഹര്‍ എന്ന സിനിമ കുറച്ചു കണ്ടു. യേശു ക്രിസ്തുവിന്റെ ജീവിത കഥ മറ്റൊരു വിധത്തില്‍ എടുത്തിരിക്കുന്നു. കൂടാതെ ജെറുസലേമില്‍ അന്നുണ്ടായിരുന്ന ഒരു രാജകുമാരന്റെ കഥയും പറയുന്നു.ആ രാജകുമാരന്റെ പേരാണ്  ബെന്‍ ഹര്‍.
                  പിന്നെ എന്താ, ഇന്നും ബീച്ചില്‍ പോയി , പോയി എന്ന് വരുത്തി എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്. എന്‍റെ മാന്മിഴിയാള്‍ വിളിക്കുമെന്നുകരുതി ഞാന്‍ വേഗം വീട്ടില്‍ തിരിച്ചെത്തി. ഇന്ന് ആശാത്തിക്കു അടുക്കളയില്‍ കുറച്ചു പണികിട്ടി. രാത്രി വിളിച്ചപ്പോള്‍ ചപ്പാത്തിയുണ്ടാക്കുകയാണ് കക്ഷി. ഞാന്‍ ഊണുമ് കഴിച്ചു, അങ്ങനെ ഇരിക്കയാണ്

Friday, December 10, 2010

2010 ഡിസംബര്‍ പത്താം തിയതി വെള്ളിയാഴ്ച്ച. ................. :- Bentin

                                                          ഒരു സാധാരണ ദിവസം പക്ഷേ ഒത്തിരി കാര്യങ്ങളുണ്ട് പറയാന്‍. എന്നും ഞാന്‍ എന്‍റെ മാന്മിഴിയാളോട് സംസാരിക്കും, ഇപ്പൊ ഇച്ചിരി സംസാരം കൂടുന്നുണ്ട്. അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ, അതാണ്‌ എനിക്ക് പേടി, പിഇനെ കുറച്ചു കഴിയുമ്പോള്‍ മാറുമായിരിക്കും. എന്നാലും സംസാരിച്ചു കൊണ്ടേ ഇരിക്കാന്‍ തോന്നുന്നു. ഇന്ന് കാലത്ത് ഒട്ടും പ്രതീക്ഷിക്കാതെ മഴ പെയ്തു. പക്ഷേ പത്തുമണിക്ക് ശേഷം മഴ പെയ്തില്ല. അങ്ങനെ മൂടി കെട്ടി കിടക്കുന്നുണ്ട്. എന്‍റെ മാന്മിഴിയാള്‍ ഇന്ന് കോളേജില്‍ നിന്നു വീട്ടില്‍ വന്നു. ഇനി എല്ലാ കോലും എസ് ടി ഡി ആണ്, ഇച്ചിരി ചെലവ് കൂടും. പക്ഷേ സാരമില്ല. സംസാരിക്കാന്‍ തോന്നുമ്പോള്‍ സംസാരിക്കണം, അതിനോക്കെയല്ലേ ഈ മൊബൈയില്‍ കുന്ത്രാണ്ടം ഉള്ളത്. പിന്നെ വീട്ടിലോട്ടും വിളിക്കണം.
                                                                    നാളെ മോതിരകല്യാണത്തിനു അവള്‍ക്കുടുക്കാനുള്ള സാരി എടുക്കാന്‍ പോണം. അവള്‍ക്കു ഇച്ചിരി വയ്യായ്കയുണ്ട്, അമ്മ കുഴപ്പമില്ല എല്ലാം അറിഞ്ഞും കണ്ടും ചെയ്തോളും. പിന്നെ ഇന്നും കുറെ നേരം സംസാരിച്ചു.പണ്ട് പുല്കൂടുണ്ടാക്കിയതും, സ്വന്തമായുണ്ടാക്കിയ പ്രതിമകള്‍ എറിഞ്ഞു പൊട്ടിച്ചതും എല്ലാം പറഞ്ഞു. പിന്നെ പുതിയ ചില പുല്കൂടുകളുടെ കഥകളും പറഞ്ഞു. അങ്ങനെ കുറേ നേരം സംസാരിച്ചു. ഞങ്ങള്‍ക്ക് ഒത്തിരി കാലത്തെ പരിചയമുള്ളതുപോലെ. ഇനി പറഞ്ഞാല്‍ ചിലപ്പോള്‍ പൈങ്കിളി ഡയലോഗുകള്‍ ആയിപോകും. ഇപ്പൊ അവളാണ് എന്‍റെ മനസ്സ് നിറയെ.
                                                                        കാനറാ ബാങ്കിലെ ജോലിക്കുള്ള ഇന്റ്റെര്‍വ്യു മോളുന് ഇരുപത്തിയൊന്നാം തിയതിയാണ്.അതിനുള്ള തയാറെടുപ്പുകള്‍ കാര്യമായി നടക്കുന്നുണ്ട്. അമ്മാവന് ഭയങ്കര സന്തോഷമായി, ഈ ജോലി ഉറപ്പായിട്ടും കിട്ടണേ എന്നാണു എന്റെയും പ്രാര്‍ഥന. അമ്മയും പ്രാര്‍ത്ഥിക്കുന്നുണ്ട് , പപ്പയും പ്രാര്‍ത്ഥിക്കുന്നുണ്ട്. പിന്നെ ഈ ഡിസംബര്‍ മാസം ഭയങ്കര തിരക്കാവാനാണ് സാധ്യത, അല്ലാ....അങ്ങനെ തന്നെയാണ്. എന്തൊക്കെയാണ് എന്ന് ഒരു എത്തും പിടിയുമില്ല. പിന്നെ മുകളിലിരിക്കുന്ന ആ മഹാ പ്രഭാവത്തിന് മുന്നില്‍ ഇതെല്ലാം നിസ്സാരമല്ലേ. എല്ലാം ഭംഗിയായി നടക്കുമെന്ന്  എന്‍റെ മനസ്സ് പറയുന്നു.
                                                    പിന്നെ കല്യാണം, അത് മേയ് ഒന്‍പതിനാണെന്ന് തീരുമാനിച്ചു. അമ്മാവന്‍ മണ്ടപമെല്ലാം ബുക്ക്‌ ചെയ്തു കഴിഞ്ഞു.....അയ്യോഓഓ ബസ്സിനു സമയമായി......ഇനി നാളെ കാണാം...ബൈ ബൈ.....

Tuesday, December 7, 2010

2010 ഡിസംബര്‍ ഏഴാം തിയതി ചൊവ്വാഴ്ച്ച ........... :- Bentin

                                        അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു പോയി. ഇന്നലെ ഒരു സുഖമില്ലാത്ത ദിവസമായിരുന്നു. ഉറങ്ങാന്‍ പറ്റിയ കാലാവസ്ഥയും. പിന്നെ ഓഫീസ്സില്‍ ഡാറ്റാ സെര്‍വര്‍ പരിഷ്കരണത്തില്‍ ആയതു കൊണ്ട് അധികം പണിയൊന്നും ചെയ്യേണ്ടി വന്നില്ല. പിന്നെ റിലയന്‍സ് നെറ്റ് കണക്ഷന്‍റെ കാശ് കെട്ടാന്‍ വേണ്ടി വൈകിട്ട് പോയി. കാശടയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ നല്ല മഴ. പിന്നെ മഴകോട്ടും ഇട്ടു അങ്ങനെ നടന്നു.
                                            വീട്ടില്‍ വിളിച്ചു കുറച്ചുനേരം സംസാരിച്ചു. പിന്നെ എന്‍റെ മാന്മിഴിയാളോടും.ഇന്നും പ്രത്യേകിച്ചു പണി ഒന്നും ഇല്ല. ഇന്ന് കാലത്താണ് തുണി എല്ലാം അലക്കി ഇട്ടത്. ഉണങ്ങാന്‍ വേണ്ടി മുറിയില്‍ ഫാനും ഇട്ടെച്ചാണ് പോന്നത്. ഉണങ്ങി കിട്ടിയാല്‍ മതിയായിരുന്നു. അപ്പൊ പിന്നെ കാണാം....ബൈ ബൈ....

Monday, December 6, 2010

ചെന്നൈയില്‍ രണ്ടു ദിവസം. 2010 ഡിസംബര്‍ ആറാം തിയതി തിങ്കളാഴ്ച്ച. ... :-Bentin

                                                    മോതിര കല്യാണത്തിന്‍ ക്ഷണിക്കാന്‍ ഞാന്‍ ചെന്നൈയിലെ എന്‍റെ പഴയ ഓഫീസില്‍ പോയിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് ഞാന്‍ വണ്ടി കയറി, അത് നല്ല തമാശയായിരുന്നു.എന്‍റെ ഓഫീസിലെ ഒരു ബസ് പുതുച്ചേരി ബസ്സ്‌ സ്റ്റാന്റ്റ് വഴിയാണ് പോകുന്നത്, ഞാന്‍ മുന്‍പ് പോയിട്ടുള്ളപ്പോഴൊക്കെ അത് ആദ്യം ബസ്സ്‌ സ്റ്റാന്റില്‍ പോകും എന്നിട്ടാണ് മൂലക്കുളം അന്ന സ്ഥലത്തോട്ടു പോകുക, പക്ഷേ ഇന്ന് നേരെ മറിച്ചാണ് സംഭവിച്ചത്. ഏഴു മണിക്ക് ബസ്സ്‌ കയറിയ ഞാന്‍ ഏഴരയോടെയാണ് ബസ്സ്‌ സ്റ്റാന്റില്‍ എത്തിയത്.
                                                                          നേരെ ഓടി ചെന്ന് ചെന്നൈയിലേക്ക് പോകുന്ന ബസ്സുകള്‍ നോക്കി, എനിക്ക്, താംബരം വഴി പോകുന്ന ബസ്സുകള്‍ ആണ് വേണ്ടത്. ഈ സി ആര്‍ വഴിപോകുന്ന ബസ്സില്‍ കയറിയാല്‍ വീട്ടില്‍ എത്തിപെടാന്‍, ഒരു ആട്ടോ പിടിക്കേണ്ടി വരും. ഞാന്‍ ഗിണ്ടി വഴിയാണോ പോകുന്നതെന്ന് ചോദിച്ചു വണ്ടിയില്‍ കയറിയിരുന്നു. ടിക്കട്റ്റ് എടുത്തപ്പോഴാണ് അത് ഈ സി ആര്‍ വഴി പോകുന്ന ബസ്സ്‌ ആണെന്ന് മനസ്സിലായത്. മനസ്സില്‍ ഒരല്‍പം കഷ്ടം തോന്നി, ചെന്നൈ എത്തുമ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ടാവും ആ സമയത്ത് ആട്ടോ വിളിച്ചാല്‍, ഒരുപാടു കാശ് ചോദിക്കും. എന്തായാലും, ഇനിയിപ്പോ സഹിക്കുക തന്നെ.അങ്ങനെ ഈ സി ആര്‍ ബസ്സില്‍ ചെന്നൈയിലേക്ക് തിരിച്ചു, കുറച്ചുനേരം പാട്ടുകേട്ടുകൊണ്ടിരിന്നു പിന്നെ എന്‍റെ മാന്മിഴിയാളെ വിളിച്ചു സംസാരിച്ചു. പിന്നെ വീട്ടില്‍ വിളിച്ചു. പിന്നെ കുറച്ചുനേരം മയങ്ങി, മൂന്നര മണിക്കൂര്‍ പെട്ടന്നങ്ങ് പോയി. ഗിണ്ടി റെയില്‍വേ സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഇറങ്ങി. അവിടെ ഒരു ആട്ടോ കിടപ്പുണ്ടായിരുന്നു. അയാളോട് ചോദിച്ചു, മൌണ്ട് റെയില്‍വേ സ്റ്റേഷനരികില്‍ വരെ പോകണം എന്ന്. എഴുപതു രൂപാ ചോദിച്ചു ഞാനത് പറഞ്ഞു പറഞ്ഞു അമ്പതു രൂപാ ആക്കി. അഞ്ചു മിനിട്ടിനുള്ളില്‍ വീടെത്തി. റെയിഗണ്‍ ഉറങ്ങിയിട്ടുണ്ടായില്ല. അങ്ങനെ വീടെത്തി. രാത്രി പന്ത്രണ്ടു മണിയായിട്ടും കിടന്നുറങ്ങാന്‍ തോന്നിയില്ല. ഞങ്ങള്‍ കുറേ നേരം സംസാരിച്ചിരുന്നു. പഴയ കാര്യങ്ങളും പുതിയ കാര്യങ്ങളും. പിന്നെ പ്രധാനമായിട്ടു, അവന്‍ കമ്പനി വിടുന്ന കാര്യവുമെല്ലാം. അവന്‍ ജോലി രാജിവെച്ചിരുന്നു. ഇരുപതാം തിയതിക്ക് തിരിച്ചു നാട്ടില്‍ പോകും. ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയെ ഉള്ളു ചെന്നൈയില്‍. പിന്നെ എന്‍റെ മോതിരകല്യാണത്തിനെ കുറിച്ചു സംസാരിച്ചു, ഏകദേശം രണ്ടു രണ്ടാരയായിട്ടുണ്ടാവും ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍. അവിടെ എലികളുടെ ശല്യമുണ്ട്
എന്‍റെ തലവഴി പാഞ്ഞു ഒരെലി. എന്‍റെ ഉറക്കം പോകാന്‍ വേറെ വല്ലതും വേണോ...!? ഞാന്‍ ചാടിയെഴുന്നേറ്റു. കട്ടിലിനോട് ചേര്‍ന്ന് ഒരു തടികസ്സേര ഇട്ടിട്ടുണ്ടായിരുന്നു അത് വഴിയാണ് എലി കയറിയതെന്ന് വിചാരിച്ചു ഞാന്‍ അത് നീക്കിയിട്ട്‌. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും എലി. എനിക്ക് ദേഷ്യം വന്നു.പിന്നെ അതിനെ ഓടിക്കാനായി ശ്രമം. അത് മുറിക്കു വെളിയിലോട്ട്‌ ഓടിപോയി. ഉടന്‍ തന്നെ വാതില്‍ ഞാന്‍ ചേര്‍ത്തടച്ചു പിന്നെ വലിയ ശല്യം ഉണ്ടായില്ല. കുറച്ചുനേരം ഉറങ്ങി, പിന്നെ മറ്റൊരു പ്രതിഭാസം തിടങ്ങി........ കൊതുകുകള്‍....തീരെ നിവര്‍ത്തിയില്ലാതെ എഴുന്നേറ്റു,ഒരു കൊതുകുതിരി കത്തിച്ചു വച്ചു കിടന്നു, ....!! അപാര കൊതുകുകള്‍ തന്നെ. അവയ്ക്ക് ഈ പുകയോന്നു ഏശുന്നില്ല കടിയോടു കടിതന്നെ. പിന്നെ തണുപ്പായതുകൊണ്ട് തലവഴി മൂടിപുതച്ചു കിടന്നുറങ്ങി. പുതപ്പിട്ടു മൂടിയാല്‍ പിന്നെ ഈ കൊതുകുകള്‍ അധികം കടിക്കില്ല. ഹോ സമാധാനമായി. ഇനിയോരല്‍പ്പം സമാധാനമായി ഉറങ്ങാം. പെട്ടെന്ന് തുടങ്ങി പുറത്ത് നായയുടെ കടിപിടി ശബ്ദം. കര്‍ത്താവേ പരീക്ഷണങ്ങള്‍ ഇനിയും തീര്‍ന്നില്ലേ. പാതിരാത്രി നായയുടെ കടികൊല്ലണ്ടാന്നു വിചാരിച്ചു അവയെ ഓടിക്കാനൊന്നും മിനക്കെട്ടില്ല, ചെവിയും പൊത്തി കിടന്നു, എപ്പോഴാണ് ഒരല്‍പം മയങ്ങിയതെന്നു അറിയില്ല. നേരം പുലര്‍ന്നിരിക്കുന്നു, ചെറുതായി മഴയുണ്ട്. പിന്നെ ചെറിയ കുരുവികളുടെ ഒച്ചയും മറ്റും. പിന്നെയും ഉറങ്ങാന്‍ തോന്നിയില്ല.കാലത്ത് എഴുന്നേറ്റ് ജപവും പല്ലുതെപ്പുമെല്ലാം കഴിഞ്ഞു ഒരു കട്ടനുമിട്ടു, കുറച്ചു നേരം ടി വി കണ്ടു. പിന്നെ ഒരുങ്ങി പഴയ ഓഫീസില്‍ പോകാമെന്ന് കരുതി. റെയിഗണ്‍ ഓഫീസിലോട്ടുള്ള വഴി കൃത്ത്യമായി ഒരു തുണ്ട് പേപ്പറില്‍ വരച്ചു കാണിച്ചു തന്നു. ഭക്ഷണം കഴിക്കാന്‍ ശബരി എന്ന ഹോട്ടലില്‍ ഇരിക്കുംബഴായിരുന്നു അത്. ആ സമയം തന്നെ എന്‍റെ മാന്മിഴിയാളുടെ ഫോണ്‍ വന്നു. ഞാന്‍ എസ് എം എസ് അയച്ചത് ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല. അങ്ങനെ ഒരു വിവരവും കിട്ടാത്തതുകൊണ്ടാണ് ഈ വിളി. ഞാന്‍ എയര്ടെല്ലുകാരെ ശപിച്ച്ചിട്ടു, കാര്യം പറഞ്ഞു. ഇന്നലെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ അവള്‍ക്കൊരു എസ് എം എസ് അയച്ചതാണ്, കൂടാതെ ഇന്ന് കാലത്ത് ഒരു ഗുഡ് മോര്‍ണിംഗ് മെസ്സേജും. ഒന്നും അവള്‍ക്ക് കിട്ടിയിരുന്നില്ല. പിന്നെ അവള്‍ എനിക്ക് വേറൊരു മൊബൈല്‍ നമ്പര്‍ തന്നു ഇനി അതിലോട്ടു മെസ്സേജ് അയച്ചാല്‍ മതി.
                                                                മൂന്നു ഇഡലിയും ഒരു വടയും കഴിച്ചു ഞങ്ങള്‍ ഇറങ്ങി. സെയിന്റ് തോമസ് മൌണ്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗിണ്ടി വരെ റെയിഗനും ഉണ്ടായിരുന്നു, റെയിഗണ്‍ പാരീസ്സിലോട്ടാണ് അവിടെ ഒരു മേഹ്ത മെറ്റല്‍സ്സില്‍ നിന്നുമാണ് നമ്മുടെ പ്രോടക്ടിനാവശ്യമായ സാധനങ്ങള്‍ എടുക്കുന്നത്. ഞാന്‍ ഗിണ്ടിയില്‍ ഇറങ്ങി. നേരെ റെയിഗണ്‍ പറഞ്ഞ വഴിയിലൂടെ കാശി തീയറ്റര്‍ പോകുന്ന ഷെയര്‍ ആട്ടോ യില്‍ കയറി, ടാറ്റയുടെ പുതിയ ആകെ മാജിക്ക് ആണ് വണ്ടി, നല്ല സൌകര്യമുള്ള വാഹനമാണ്. പക്ഷേ ഒന്നര കിലോമീറ്റര്‍ പോകാന്‍ ഏഴു രൂപാ വാങ്ങി, ആ അവര്‍ക്കും ജീവിക്കണ്ടേ...ചെന്നൈയില്‍ ഭയങ്കര ചിലവാണ്‌. അങ്ങനെ ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും പഴയ കമ്പനിയില്‍ എത്തി. ഓ ഒരു കാര്യം ഞാന്‍ പറയാന്‍ മറന്നു. ഇത് കമ്പനിയുടെ പുതിയ സ്ഥലമാണ്. ഞാനുണ്ടായിരുന്നപ്പോള്‍ ഇത് വേളാചേരിയിലായിരുന്നു. പുതിയ ഒഫീസ്സിലോട്ടു ആദ്യമായാണ്‌ വരുന്നത്. സംഗീത ചേച്ചി പൂമകത്ത് തന്നെ ഉണ്ടായിരുന്നു. ആദ്യം ചേച്ചിയോടായി സംസാരം, ചേച്ചി എന്നെയും കൂട്ടി രാജാറാം സാറിന്‍റെ അടുത്ത് കൊണ്ട് പോയി. സാര്‍ കുറെ നേരം എന്നോട് സംസാരിച്ചു. പിന്നെ ഇന്ന് എബിന്റെ പിറന്നാള്‍ ആണ്, കേക്ക് വാങ്ങി വെച്ചിട്ടുണ്ട്. അത് മുറിക്കാനും മറ്റുമായി എല്ലാവരും കൂടി. പിറന്നാള്‍ ആഘോഷമെല്ലാം കഴിഞ്ഞു. പിന്നെ എല്ലാവരോടും സംസാരിച്ചു, ബിജു സാര്‍, വേണുഗോപാല്‍ സാര്‍, പിന്നെ ഷോം സാര്‍. പിന്നെ എബിനോടും എല്ലാം. പുതുതായി കുറച്ചു പേര്‍ ജോയിന്‍ ചെയ്തിട്ടുണ്ട് അവരോടും സംസാരിച്ചു. പിന്നെ ഉച്ചയ്ക്ക് ബിജു സാറിനോപ്പമാണ് വീട്ടിലോട്ടു പുറപെട്ടത്.സാര്‍ നേരെ എന്നെയും കൊണ്ട് സാറിന്റെ വീട്ടിലോട്ട് പോയി, ഉച്ച ഭക്ഷണം അവിടെന്നാണ് കഴിച്ചത്, ബിജുസാറിന്റെ ഭാര്യ ബിന്ദുചേച്ചി നന്നായി ഭക്ഷണം ഉണ്ടാക്കും. നല്ലരുചിയാണ് എല്ലാത്തിനും. എല്ലാവര്ക്കും അതറിയാം. ഞാനുണ്ടായിരുന്നപ്പോള്‍ ഞങ്ങളും എന്തെങ്കിലുമൊക്കെ ഭക്ഷണം ഉണ്ടാക്കും, അവിയലോ, പയര്‍ തോരനോ മറ്റോ. അങ്ങനെ ഉച്ചയ്ക്ക് ശാപാടു കുശാലായിരുന്നു. ഇപ്പൊ സാര്‍ അങ്ങനെ ആരോടും ഷെയര്‍ ചെയ്യാറില്ല. സാറിന്‍റെ മകന്‍ നല്ല കുസൃതിയാണ്, അമ്മയോട് മല്പ്പിടുത്തമാണ് എപ്പോഴും. ഊണു കഴിക്കാനും, പഠിക്കാനും എല്ലാം.
                            അവിടെന്നു വീട്ടിലെത്തി കുറച്ചു നേരം വെറുതെ ഇരുന്നു. പിന്നെ എന്‍റെ മാന്മിഴിയാളെ വിളിച്ചു കുറേ നേരം സംസാരിച്ചു. റെയിഗണ്‍ ഒരു രണ്ടു മണി ആയപ്പോ എത്തി. പിന്നെ കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. വൈകിട്ട് ഒരു അഞ്ചു മണി ആയപ്പോ സംഗീത ചേച്ചിയുടെ വീട്ടില്‍ പോയി, ശിവയുടെ സഹോദരന്മാരും അവിടുണ്ടായിരുന്നു. ആകെ ഒരു ഉത്സവമേളം. സുവനെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. സുവന്‍ സംഗീത ചേച്ചിയുടെ രണ്ടാമത്തെ കുട്ടിയാണ്. കാണാന്‍ സംഗീത ചേച്ചിയെ പോലുണ്ട്. പിന്നെ കുറച്ചു നേരാന്‍ അവിടായിരുന്നു. എന്തൊക്കെയോ കുറെ സംസാരിച്ചു. പിന്നെ ഞങ്ങളിറങ്ങി. നേരെ ഒരു മുസ്ലിമിന്റെ കടയില്‍ കയറി ബരോട്ടയും ബീഫും വാങ്ങി, രാത്രിയത്തെ ഭക്ഷണമാണ്. അങ്ങനെ ആദിവസവും കടന്നു പോയി.....ഒരു നല്ല ശനിയാഴ്ച...ഡിസംബര്‍ നാലാം തിയതി.
              ഞായറാഴ്ച്ച കാലത്ത് പള്ളിയില്‍ പോയി. കാലത്ത് എത്ര മണിക്കാണ് ആരാധന എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഏഴു മനിക്കെന്ന ഉഹത്തോടെ ഞാന്‍ ഇറങ്ങി....ഏഴേ പത്തിനാണ് ഞാന്‍ പള്ളിയില്‍ എത്തിയത്. ആരാധന ഏഴരയ്ക്കായിരുന്നു. ഞാന്‍ എന്നും ഇരിക്കാറുള്ള ആ ബെഞ്ചില്‍ പോയിരുന്നു. കുറെ നേരം. അങ്ങനെ ഇരുന്നു. ഇന്ന് വെസ്ലി എന്ന സഭയിലെ ക്വയര്‍ അഗംഗങ്ങള്‍ നടത്തുന്ന ഒരു സംഗീത പരിപാടി കൂടിയുണ്ട്. അതുകൊണ്ട് ആരാധന തീര്‍ന്നപ്പോള്‍ ഏകദേശം പത്ത് മണി ആയി. ഞാന്‍ പ്രാതലും വാങ്ങി നേരെ വീട്ടിലെത്തി.
                                                   മധു സാര്‍ പത്തുമണിക്ക് എത്തുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ എത്ത്തിയിട്ടുണ്ടായിരുന്നില്ല. കുറച്ചു നേരം അങ്ങനെ സംസാരിച്ചിരുന്നു. അപ്പോഴേക്കും സാര്‍ എത്തി. പിന്നെ സാറിന്‍റെ ശബരിമല വിശേഷങ്ങളും മറ്റും ആയി വിഷയം. കുറച്ചു കഴിഞ്ഞു ഞങ്ങള്‍ ഉച്ച ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയി. ഞാനും റെയിഗനും ഇങ്ങനെ ഒത്തിരി തവണ പോയിട്ടുണ്ട്, മാര്‍ക്കറ്റില്‍, അതിനെ ഒരു ഓര്‍മ പുതുക്കലായി അന്ന്. അങ്ങനെ സാധനങ്ങളുമായി പിന്നെ കുറച്ചു ചിക്കനും വാങ്ങി ഞങ്ങള്‍ വീട്ടിലെത്തി. മധുസാര്‍ പൂജ തുടങ്ങുകയായിരുന്നു. (തെറ്റി ധരിക്കരുത് കല്ലുകുടിയാണ് ഉദ്ദേശിച്ചത് ) ഞങ്ങള്‍ പാചകം തുടങ്ങി. എല്ലാം അറിഞ്ഞു പെറുക്കി ചിക്കനും വെച്ചു ഞങ്ങള്‍ ടി വി യുടെ മുന്‍പില്‍ പോയിരുന്നു. കുറെ നേരം വീണ്ടും വര്‍ത്തമാനം തന്നെ. പിന്നെ ഒരു രണ്ടു മണി ആയപ്പോ ഉണ് കഴിച്ചു. നല്ല മഴ തുടങ്ങിയിരുന്നു.
                                                          മഴ ശക്തമാകും എന്ന് വാര്‍ത്തയില്‍ കേട്ടപ്പോ നേരത്തെ പുതുചെരിയിലേക്ക് പോയാലോ എന്ന് തോന്നി. ഒരു മൂന്നു മണി ആയപ്പോ ഞാന്‍ ഇറങ്ങി. നേരെ കത്ത്തിപാര ജങ്ക്ഷനില്‍ പോയി നിന്നു, മടുര്‍ മുതല്‍ നാഗര്‍കോയില്‍ വരെ പോകുന്ന ബസ്സുകള്‍ അതുവഴിയാണ് പോകുന്നത്, എന്നാല്‍ ഇന്ന് ഒരു ബസ്സുപോലും കണ്ടില്ല. അവിടെ നിന്ന ഒരു ആട്ടോ ഡ്രൈവറോട് ചോദിച്ചപ്പോള്‍ ബസ്സ് വരും എന്ന് പറഞ്ഞു. അതുകൊണ്ട് വീണ്ടും അവിടത്തന്നെ നിന്നു. കുറെ നിന്നു മടുത്തപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്പ്പോഴാണ് എല്ലാ ബസ്സും ബൈപ്പാസ് വഴി തിരിച്ചു വിട്ട കാര്യം ഞാന്‍ അറിയുന്നത്. പിന്നെ അവിടെന്നു നേരെ പെരുങ്കലത്തുര്‍ പോയി, ബസ്സ്‌ സ്റ്റോപ്പില്‍ ഭയങ്കര തിരക്ക്, കുറേ നേരം നിന്നു, പിന്നെ ഒരു പുതുച്ചേരി ബസ്സ്‌ കിട്ടി, സീറ്റ് ഒന്നും ഇല്ല, ഭയങ്കര മഴയായതു കൊണ്ട് പിന്നെ അവിടെ നില്‍ക്കണമെന്ന് തോന്നിയില്ല. അങ്ങനെ ഏന്തി വലിഞ്ഞു നിന്നു ഒരു യാത്ര. പല സ്റ്റോപ്പില്‍ നിന്നും ആളുകള്‍ കയറി, നില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട്. ഒരു അമ്മയും മകളും വണ്ടിയില്‍ കയറി, ആ കുട്ടിയുടെ തലയിലും ചെവിയിലും മുറിഞ്ഞിട്ടുണ്ടായിരുന്നു, അവര്‍ ആ തിരക്കില്‍ ബസ്സിന്റെ നടുവിലേക്ക് പോയി, എന്‍റെ തൊട്ടടുത്ത് നിന്നു. അവര്‍ വല്ലാതെ കഷ്ടപെടുന്നുണ്ടായിരുന്നു. എന്‍റെ നേരെ മുന്‍പില്‍ സീറ്റില്‍ ഇരുന്നവര്‍ അവരെ ഓടിച്ചു പിന്നിലോട്ടു വിട്ടു, ആ കുട്ടി കരയാന്‍ തുടങ്ങി. പിന്നെ അമ്മ അവിടെ ബസ്സില്‍ നിലത്തിരുന്നു, കുട്ടിയെ മടിയില്‍ പിടിച്ചിരുത്തി. അങ്ങനെ അവര്‍ ഒരല്‍പം സ്വസ്ഥമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ബസ്സില്‍ കുഞ്ഞു കുട്ടികളുടെ എണ്ണം കുടുതലായിരുന്നു. ഒന്ന് രണ്ടുപേര്‍ നല്ല ഉറക്കം ബാക്കിയുള്ളവര്‍ കളിയും ചിരിയുമോക്കെയാണ്, ഒരു കുട്ടി പിന്നിലെവിടെയോ ഇരുന്നു ഉറക്കെ കരയുന്നുണ്ടായിരുന്നു. ഉറക്കെ ഉറക്കെ, പിനീടത് ഭീകര കരച്ചിലായി, എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. ആ അമ്മ പാടുപെടുന്നുണ്ടായിരുന്നു, അച്ചന്‍ മൊബൈയില്‍ ഫോണില്‍ സംസാരമാണ്. വണ്ടി ഇഴഞ്ഞു നീങ്ങുകയാണ്, രണ്ടു മണിക്കൂറോളം നിന്നു, വണ്ടി ഒരുവിധം തിണ്ടിവനത്തെത്ത്തി, അവിടെ ഒരുപാട്ട് ആളുകള്‍ ഇറങ്ങി, അങ്ങനെ ഒരു സീറ്റും കിട്ടി.പുതുച്ചേരി വരെ ഇരുന്നു വരാന്‍ സാദിച്ച്ചു. മഴ നിന്നിട്ടില്ല, പെയ്തുകോണ്ടെയിരിക്കുന്നു. ഏഴു പത്തായപ്പോ വണ്ടി പുതുച്ചേരിയില്‍ എത്തി. ഞാന്‍ രതിമീന ട്രവല്‍സ്സിനു മുന്നില്‍ ഇറങ്ങി, തിരിച്ചു വരാനുള്ള  ടിക്കറ്റ് ബുക്ക്‌ ചെയ്യേണ്ടതുണ്ട്. പക്ഷെ ഓഫീസ് അടച്ചിരുന്നു. ഞാന്‍ ഒരു ആട്ടോ പിടിച്ചു വീട്ടിലെത്തി. സെക്യുരിറ്റി ഉണ്ടായിരുന്നു , അദ്ദേഹത്തിനു ഒരു നൂറു രൂപാ കൊടുത്തു. മാസ്സപ്പടിയാണ്. വാടക കൊടുത്തിട്ടില്ല, നാളെ കൊടുക്കണം. ഭക്ഷണം കഴിക്കാന്‍ പോണം, ഞാന്‍ ബാഗ്‌ വീട്ടില്‍ വെച്ചു പുറത്തിറങ്ങി. ഞായറാഴ്ച്ച  ആയതുകൊണ്ട് സ്ഥിരം പോകുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നില്ല. പിന്നെ തപ്പിപിടിച്ച്ചു ഒരു   ബേക്കറിയില്‍  ഏത്തി, അവിടെന്നു ഒരു ബ്രഡും ഒരു മാസയും വാങ്ങി വീട്ടില്‍ എത്തി. പിന്നെ നാട്ടിലോട്ടു ഫോണ്‍ ചെയ്തു. കുറേ വിശേഷങ്ങള്‍ ചോദിച്ചു.പിന്നെ മാന്മിഴിയാളെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചു....പുരത്തിപ്പോഴും മഴയാണ്......
                                             പിന്നെ പ്രധാനപെട്ട മറ്റൊരു കാര്യം, അബദ്ധത്തില്‍ ആണ് ഞാന്‍ വെള്ളിയാഴ്ച്ച വൈകുന്നേരം, ഈ സി ആര്‍ ബസ്സ്‌ പിടിച്ചത്, അപ്പോള്‍ ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു എന്തിനാണ് കര്‍ത്താവേ താംബരത്ത്തിനു പകരം ഗിണ്ടി എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയത്, താംബരം ചോദിച്ചിരുന്നെങ്കില്‍ ഈ അബദ്ധം വരില്ലായിരുന്നല്ലോ എന്ന്, പക്ഷെ കര്‍ത്താവിനു അറിയാമായിരുന്നു, ബസ്സുകള്‍ ബൈപ്പാസുകള്‍ വഴിവിടുന്നകാര്യം, അതുകൊണ്ടാണ്, എന്നെ ഇപ്പോള്‍ ഏറ്റവും എളുപ്പവഴിയില്‍ പോകുന്ന ബസ്സില്‍ കയറ്റി വിട്ടത്, കര്‍ത്താവിനു ഒരായിരം നന്ദി. ഇന്ന് ഒത്തിരി നേരം എഴുതി.....ഇനി പിന്നെ കാണാം...ബൈ ബൈ..........
                          

Thursday, December 2, 2010

2010 ഡിസംബര്‍ രണ്ടാം തിയതി വ്യാഴാഴ്ച്ച. .............. :-Bentin

                                                                   ഇന്നലെ നല്ല മഴയായിരുന്നു. ദണ്‍ഡിയില്‍ ഭയങ്കര മഞ്ഞു വീഴ്ചയായിരുന്നു. അവിടെ ഓഫീസില്‍ ആരും വന്നില്ല, പക്ഷേ എന്‍റെ സീനിയര്‍ എഞ്ചിനീയര്‍ ഓഫീസില്‍ വന്നു. അതുകൊണ്ട് എനിക്ക് പണികിട്ടി....ഹെ ഹെ....കെവിനോടു എന്‍റെ മോതിരകല്യണത്തിന്റെ കാര്യം ഒക്കെ സംസാരിച്ചു.
                                                                ഉച്ചയ്ക്ക് കുറച്ചുനേരം എന്‍റെ പെണ്ണിനോടു സംസാരിച്ചു. പിന്നെ രാത്രിയും, അവളുടെ ഹോസ്റ്റലിലെ കൂട്ടുകാര്‍ അവളെ കളിയാക്കുന്നു. കാര്യം ഇതാണ്....മുന്‍പ് അവളുടെ ചില സുഹൃത്തുകളുടെ കല്യാണം നിശ്ചയിച്ചപ്പോള്‍ ഇവള്‍ അവരെ കളിയാക്കിയിരുന്നു.....ഇപ്പൊ അതെല്ലാം പത്തുമടങ്ങിനു തിരിച്ചു കിട്ടി തുടങ്ങി....അത്രതന്നെ.....ഞങ്ങളെ സംസാരിക്കാന്‍ സമ്മതിക്കില്ല.എന്നാലും ഞങ്ങള്‍ സംസാരിക്കും....പിന്നെ മോതിരകല്യാണത്തിനു ഡ്രസ്സ്‌ എടുക്കാന്‍ അവളുടെ വീട്ടുകാര്‍ പോകുന്നുണ്ടെന്ന് പറഞ്ഞു. ഈ ആഴ്ച്ച നടക്കില്ല, അമ്മായിക്ക് എന്തോ ഒരു കോര്‍സ് ചെയ്യാനുണ്ട് പോലും അതുകൊണ്ട് മാറ്റിവെച്ചു.
                                                    വീട്ടില്‍ വിളിതുടങ്ങി...ഓരോരുത്തരെയായി, ഈ ശനിയാഴ്ച്ച പപ്പയും അമ്മയും അവളുടെ വീട്ടില്‍ പോകുന്നുണ്ട്...എന്തൊക്കെയാണാവോ...സംസാരിക്കുക...എന്തായാലും കാത്തിരിന്നു കാണുകതന്നെ.
ഇന്ന് ഇച്ചിരി പണിയുണ്ട് പോയിരുന്നു ചെയ്യട്ടെ.....ബാക്കി കത്തിയടി വൈകിട്ടാകാം....ബൈ ബൈ....

Wednesday, December 1, 2010

2010 ഡിസംബര്‍ ഒന്നാം തിയതി ബുധനാഴ്ച്ച ..................:-Bentin

                                                          കാലത്ത് ജോഗ്ഗിങ്ങിനായി എഴുന്നേറ്റപ്പോ നല്ല മഴ. നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു, എന്നാലും എഴുന്നേറ്റു. പിന്നെ വെറുതെ ബീച്ചില്‍ നടക്കാന്‍ പോകാം എന്ന് വിചാരിച്ചു. ജപവും പല്ലുതേപ്പും കഴിഞ്ഞു മഴകൊട്ടും തൊപ്പിയും വെച്ചു ഞാന്‍ മെല്ലെ ഇറങ്ങി. നേരെ ബീച്ചിലോട്ട്, അവിടെ മഴയായിരുന്നിട്ടും ഒരുപാട് ആളുകള്‍ ഉണ്ട്....അഞ്ചേകാല്‍ മണിയെ ആയിട്ടുള്ളൂ എന്നാലും നല്ല തിരക്കാണ്. ഞാന്‍ നേരെ മണ്‍ തിട്ടയില്‍ കയറി നടന്നു. മഴവെള്ളം, കെട്ടിനില്‍ക്കുന്നു, പിന്നെ മഴവെള്ളച്ചാലുകള്‍ ചരല്‍ മണ്ണില്‍ മണ്ണ് ഒലിച്ചുപോയിട്ടു ഇപ്പൊ മുത്തുകള്‍ പോലെ ചരലുകള്‍ മാത്രം.പിന്നെ ചാറ്റല്‍ മഴ. എന്ത് രസം. പക്ഷെ ഇച്ചിരി പനിയുടെ തുടക്കം കൊണ്ടോ എന്തോ....നല്ല ക്ഷീണം....നടക്കുമ്പോള്‍ തന്നെ ഉറങ്ങാന്‍ തോന്നി.
                                                                ഒരുവട്ടം തലങ്ങനെയും വിലങ്ങനെയും നടന്നു ഞാന്‍ നേരെ ഒരു ചായക്ക്, നമ്മുടെ സ്ഥിരം തട്ടുകടയിലെത്തി, പുകവലിക്കാരുടെ  ശല്യമാണ് താങ്ങാന്‍ വയ്യാത്തത്. എന്നും ഒന്നോ രണ്ടോ പേര്‍ ഉണ്ടാവും, ഒന്നുകില്‍ ഒരു ബീഡി അല്ലെങ്കില്‍ സിഗരറ്റും കത്തിച്ചു പുകയും വിട്ടു. ഞാന്‍ അതുകൊണ്ട്, മാറി റോഡില്‍ നിന്നു. ചായക്കടകാരന് എന്നെ നന്നായി അറിയാവുന്നതുകൊണ്ട് പെട്ടെന്ന് ചായ ഉണ്ടാക്കി തന്നു. ഞാന്‍ വെറുതെ ഉലാത്തികൊണ്ട് ചായയും കുടിച്ചു അങ്ങനെ കുറച്ചുനേരം.
                                                                  വീട്ടില്‍ വന്നപ്പോള്‍ കൂടുതല്‍ ക്ഷീണം തോന്നി, പതിവ് വര്‍ക്ക് ഔട്ട്‌ ഒന്നും ചെയ്തില്ല. വെറുതെ പാട്ടുകേട്ടുകൊണ്ടിരുന്നു, പിന്നെ ഇന്നലെ അവധിക്കു അപേക്ഷിച്ചതിനു എന്ത് മറുപടി വന്നു എന്നറിയാന്‍ കമ്പനിയുടെ വെബ് സൈറ്റില്‍ കയറി മെയില്‍ ചെക്ക്‌ ചെയ്തു. ആഹാ എന്തൊരു സന്തോഷം, ലീവ് അപ്പ്രുവ് ചെയ്തിരിക്കുന്നു. അപ്പൊ ഇനി ധൈര്യമായി ബസ്സിനു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. ഒന്നാം തിയതി പോണോ രണ്ടാം തിയതി വരണോ എന്ന കണ്ഫ്യുഷന്‍ മാത്രം. ഹി ഹി.
                                                           ഉടനെ വീട്ടില്‍ വിളിച്ചു കാര്യം പറഞ്ഞു. അമ്മയ്ക്ക് സന്തോഷമായി. ഇന്നലെ എന്‍റെ മാന്മിഴിയാളെ വിളിച്ചപ്പോ മോതിര കല്യാണത്തിനു സാരി എടുക്കാന്‍ തിരുനെല്‍വേലിക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ അമ്മയും പപ്പയും കൂടി പോയി ഒരു സാരി എടുക്കാമെന്ന് തോന്നുന്നു. എനികീ ചടങ്ങുകളും മറ്റും അറിയില്ല. പപ്പയ്ക്ക് നന്നായിട്ടറിയാം. പക്ഷേ ചോദിച്ചാല്‍ ചെലപ്പോ ആദ്യം കിട്ടുക വഴക്കായിരിക്കും. പോത്ത് പോലെ വളര്‍ന്നല്ലോ ഇതൊക്കെ  ഒന്ന് നോക്കിവേയ്ക്കാന്‍ പാടില്ലായിരുന്നോ. അതുകൊണ്ട് ഇപ്പൊ മോതിരം ഇടാന്‍ മാത്രം പഠിച്ചാമതി..ഹെ ഹെ............
                                                          കാലത്ത് കുറച്ചുനേരം മാന്മിഴിയാളോട് എസ് എം എസ് വഴി സംസാരിച്ചു. ഉച്ചയ്ക്കുശേഷം വിളിക്കാമെന്നു പറഞ്ഞു എസ് എം എസ് ചാറ്റ് അവസ്സാനിപ്പിച്ചു ............കുറച്ചു കഴിഞ്ഞിട്ട് വിളിക്കണം.
                       ഇന്നോരുപാടെഴുതി ..അപ്പൊ പിന്നെ കാണാം....ബൈ ബൈ.....