ഇന്ന് നല്ല ദിവസമാണോ എന്ന് ചോദിച്ചാല്‍ ആണോ....മോളുനു ഇന്ന് നല്ല പനി, ഉച്ചയ്ക്ക് ഹോസ്റ്റലില്‍ ചെന്ന് മരുന്നൊക്കെ കഴിച്ചു കിടന്നുറങ്ങി.ഇപ്പൊ കുഴപ്പമൊന്നും ഇല്ല. നാളെ പരീക്ഷയാണ്.അത് കോളേജുകാരുടെ ഒരു തമാശ....പിന്നെ ഇന്ന് ഓഫീസ്സില്‍ കുറച്ചു പണി കൂടുതല്‍ ആയിരുന്നു.അതുകൊണ്ട് ഇന്നത്തെ ദിവസം പെട്ടെന്ന് പോയി.ഒന്നും എഴുതാന്‍ തോന്നുന്നില്ല ........അപ്പൊ പിന്നെ കാണാം ബൈ ബൈ...
Monday, February 21, 2011
2011 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി തിങ്കളാഴ്ച...............:- Bentin
Sunday, February 20, 2011
2011 ഫെബ്രുവരി ഇരുപതാം തിയതി ഞായറാഴ്ച .................:- Bentin
ഇന്നത്തെ ദിവസം വളരെ മന്ദഗതിയിലായിരുന്നു. കാലത്ത് പള്ളിയില്‍ പോയി.അവിടെ വളരെ വിഷമിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. ആകാശം മുട്ടെ വളര്‍ന്നു നിന്നിന്നു എല്ലാവര്ക്കും തണലേകിയിരുന്ന ഒരു ഇലവ് മരമുണ്ടായിരുന്നു. അതിനെ മുറിച്ചു കളഞ്ഞു.വല്ലാത്തൊരു വിഷമമായിരുന്നു അതെനിക്ക്.എല്ലാ ഞായറാഴ്ചയും ഏഴു മണിക്കാണ് ആരാധന. ഞാന്‍ ആറേകാലാകുമ്പോള്‍ പള്ളിയിലെത്തും കുറച്ചുനേരം ആ മരങ്ങള്‍കിടയിലൂടെ നടക്കും. അത് ഒരു നല്ല സുഖം നല്‍കിയിരുന്നു. ഇനിയും മരങ്ങള്‍ ബാക്കിയുണ്ട് അതും ഇനി മുറിച്ചുമാറ്റപെടുമോ എന്നറിയില്ല.
ഇനി എല്ലാ ഞായറാഴ്ചയും നടക്കുമ്പോള്‍ ആ മരത്തെ ഓര്‍മ്മവരും . വല്ലാത്ത വിഷമം.....പിന്നെ ഇന്ന് മോളുനോട് അധികം സംസ്സാരിച്ചില്ല.അതിന്റെ ഒരു ചെറിയ വിഷമം ഉണ്ടെനിക്ക്. പിന്നെ വൈകുന്നേരം പതിവ് പോലെ ആയിരുന്നു. പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല.അപ്പൊ പിന്നെ കാണാം ബൈ ബൈ..........
Thursday, February 17, 2011
2011 ഫെബ്രുവരി പതിനേഴാം തിയതി വ്യാഴാഴ്ച................:-Bentin
ഇന്നത്തെ ദിവസം ഗുണദോഷ സമിശ്രം.കാലത്ത് അത്യാവശ്യം നല്ലരീതിയില്‍ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്.പക്ഷെ ഉച്ചയ്ക്ക് ശേഷം ഒരബദ്ധം പറ്റി. മാനേജരുമായി ഒന്ന് ചെറുതായിട്ട് ഉടക്കി. ആ കുഴപ്പമില്ല നാളെ ചെന്നൊന്നു സോപ്പിട്ടാല്‍ മതി.എന്നാലും ആ ഒറ്റ കാര്യം കൊണ്ട് മൊത്തം മൂഡും പോയി.....
മോളുനു അയച്ചു കൊടുത്ത സമ്മാനം ഇന്നവള്‍ക്ക് കിട്ടി.അവള്‍ക്കു സന്തോഷമായി. എനിക്കും. ഒരു ചെറിയ റ്റെടി ബെയര്‍ ആണ് സമ്മാനം.
അപ്പൊ പിന്നെ കാണാം ബൈ ബൈ.....
Wednesday, February 16, 2011
2011 ഫെബ്രുവരി പതിനാറാം തിയതി ബുധനാഴ്ച്ച ....... :-Bentin
ഇന്ന് വളരെ നല്ല ദിവസമായിരുന്നു. ജോലിയൊക്കെ ചെയ്തു, പിന്നെ ആകെ ഉള്ള ഒരു പ്രയാസം മോളുനോടു അധികം സംസ്സാരിക്കാന്‍ പറ്റിയില്ല എന്നതാണ്.അവളിന്ന് അവളുടെ കുഞ്ഞമ്മേടെ വീട് പാലുകാച്ചലിനു പാര്‍വതിപുരം പോയിരിക്കുവാണ്.അമ്മയുടെ കര്‍ശന നിര്‍ദേശമാണ് എന്നെ അവിടെ വച്ചു വിളിക്കരുത് എന്ന്. ഇന്ന് ഞാന്‍ മോളുനെ ഒത്തിരി മിസ്സ് ചെയ്തു.ഇന്ന് ഉറങ്ങാതെ അവളോടു സംസ്സാരിക്കണം. ഒത്തിരി വിശേഷമുണ്ടെന്നാണ് പറഞ്ഞത്.എങ്ങനെ കാണാണ്ടിരിക്കും, ഒരു വലിയ കുടുംബ സമ്മേളനമല്ലേ നടന്നിരിക്കുന്നത്.എല്ലാവരെയും കണ്ടതും സംസ്സാരിച്ചതും, ഒക്കെ പറയാനുണ്ടാവും.ഇപ്പൊ വൈകിട്ടാണ് നടക്കാന്‍ പോകുന്നത്.കമ്പനിയുടെ പിന്‍വശത്തുള്ള ഒരു മൈതാനത്താണ് സായാഹ്ന നടത്തം. ആര് മണിമുതല്‍ ഏഴു മണിവരെ നടക്കും. കൂടെ മോളുവും ഉണ്ടാവും.ഞങ്ങള്‍ ആ ദിവസത്തെ വിശേഷങ്ങളും പറഞ്ഞങ്ങനെ കുറേ നേരം ചിലവിടും. പിന്നെ ഏഴുമണിക്കുള്ള കമ്പനി ബസ്സില്‍ ഞാന്‍ വീട്ടിലോട്ടു പോകും. ഇപ്പൊ കുറച്ചു ദിവസമായി ഇങ്ങനെയാണ്.
കല്യാണത്തിനു കുറി തിരെഞ്ഞെടുത്തു .ഇനി ഉള്ളടക്കം കൂടി എഴുതിയാല്‍ അച്ചടിക്കാന്‍ കൊടുക്കാം. ഏപ്രില്‍ തൊട്ട് വിളിച്ചു തുടങ്ങനമെന്നാണ് പപ്പ പറയുന്നത്. എല്ലാം പെട്ടെന്ന് വരുന്നു. പപ്പ എല്ലാം മുന്നേ കൂട്ടി ചെയ്യുന്നത് കൊണ്ട് കല്യാണ ദിവസമടുക്കുമ്പോള്‍ വെപ്രാളപെടേണ്ട കാര്യമില്ല.ഇനി എന്‍റെ സുഹൃത്തുക്കളെ കൂടി വിളിക്കണം.അതിനു ഞാന്‍ ഒരു കാര്‍ഡ് രൂപകല്‍പ്പന ചെയ്യും.പിന്നെ വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല ...പിന്നെ കാണാം....ബൈ ബൈ....

Thursday, February 10, 2011
2011 ഫെബ്രുവരി പത്താം തിയതി വ്യാഴാഴ്ച്ച.........................:- Bentin P
ഇന്ന് മനസ്സിന് വലിയ സന്തോഷം.മോളുന്റെ കൂടെ ഒത്തിരി നേരം ഇന്നലെ ഒത്തിരി നേരം സംസ്സാരിച്ചു. നല്ല സന്തോഷം തോന്നി.ഇന്നത്തെ ദിവസം ഒരു ശുഭ ദിനമായിരുന്നു. ജോലിയൊക്കെ ചെയ്യാന്‍ നല്ല ഉന്മേഷം തോന്നി.ഇന്ന് കാലത്ത് കുറച്ചു നേരമേ മോളൂനോട് സംസ്സാരിച്ചുള്ളൂ
വൈകിട്ട് തിരിച്ചു വീട്ടിലോട്ടു പോകുവാനത്രേ, നാളെ ആരും ക്ലാസ്സില്‍ പോകുന്നില്ല എന്നാണു തീരുമാനം. അല്ലാ അവിടെ ഇരുന്നിട്ടും വലിയ കാര്യമൊന്നുമില്ല. അവിടെ സാറന്മ്മാര്‍ അത്ത്യാവശ്യം ഉഴപ്പാണ്.രണ്ടു ദിവസം ക്ലാസ്സില്‍ ആരും വന്നിട്ട് തന്നെയില്ല. അവിടിരുന്നു ബോറടിക്കുന്നതിലും ഭേദം വീട്ടില്‍ ഇരിക്കുന്നതാണ്. ഇപ്പൊ ഞാന്‍ ജോഗ്ഗിങ്ങിനു പോകുന്നത് നിര്‍ത്തി.രാവിലെ പുതച്ചു മൂടി കിടക്കാന്‍ നല്ല രസം.
ഇന്നലെ വീട്ടില്‍ വിളിച്ചിരുന്നു. പപ്പ ആണ് ഫോണ്‍ എടുത്തത്. പപ്പ എല്‍ എം എസ്സില്‍ പോയിരുന്നു, പ്രീ മാരിറ്റല്‍ കോഴ്സിന്റെ ഫോം വാങ്ങിയിട്ട് വന്നു.ഇനി അത് പൂരിപ്പിച്ചു കൊടുക്കണം. മോളുനും പപ്പ ഫോം വാങ്ങി.രണ്ടു പേര്‍ക്കും ഒരുമിച്ചായാല്‍ നന്നായിരുന്നു. പിന്നെ രക്ഷിതാക്കള്‍ക്കും ക്ല്ലാസ് ഉണ്ട്....നല്ല തമാശയായിരിക്കും.എന്തായാലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ഉള്‍പെടുത്തിയുള്ള ദിവസ്സങ്ങളിലായിരിക്കും ക്ലാസ്സുകള്‍ നടക്കുക. ഞാന്‍ നേരത്തെ ട്രെയിനില്‍ ടിക്കറ്റ് ഒക്കെ ബുക്ക് ചെതിട്ടുണ്ട്.അതുകൊണ്ട് യാത്ര സുഖകരമായിരിക്കും.
ഇനി ഒരു മാസം കഴിഞ്ഞാല്‍ വീട്ടില്‍ പോകാം.പിന്നെ മറ്റൊരു വിശേഷം . മിക്കവാറും ഫോണ്‍ താരിഫുകള്‍ മാറും, ആ 2 ജി സ്പെക്ട്രത്തിന്റെ വില കൂട്ടനമെന്നാണ് ട്രിട പറഞ്ഞിരിക്കുന്നത്. അത് കൂട്ടിയാല്‍ തീര്‍ന്നു...ഈ വിളിക്കലൊക്കെ നില്‍ക്കുമെന്നാ തോന്നുന്നത്. എന്‍റെ കഷ്ടകാലം. എന്തായാലും അടുത്തെങ്ങും ഉണ്ടാവരുതേ എന്നാണു എന്‍റെ പ്രാര്‍ഥന. ഒരു അഞ്ചു മാസം കഴിഞ്ഞിട്ടാണെങ്കില്‍ സന്തോഷം.
അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു. ഇന്ന് നല്ല സന്തോഷമായിരുന്നു.കര്‍ത്താവിനു സ്തുതിയും ബഹുമാനവും മഹത്വവും ഉണ്ടായിരിക്കട്ടെ......അപ്പൊ പിന്നെ കാണാം..ബൈ ബൈ....

Tuesday, February 8, 2011
2011 ഫെബ്രുവരി എട്ടാം തിയതി ചൊവ്വാഴ്ച്ച..................:- Bentin
ഇന്ന് വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെയാണ് കാര്യങ്ങള്‍ പോകുന്നത്...ആകെ ഒരു കാര്യം ഉണ്ടായത്, കാലത്ത് ഹെഡ് സെറ്റ് ചീത്തയാക്കിയതാണ്.....
സംഭവം ഇങ്ങനെ.കാലത്ത്, മോളൂന്‍റെ കൂടെ സംസ്സാരിചിട്ട്, ഫോണ്‍ വെച്ചു, അപ്പൊ ഹെഡ് സെറ്റ് ഒരു കാതിലെ മാത്രമേ വര്‍ക്ക് ചെയ്യുന്നുള്ളുവായിരുന്നു. ആ വര്‍ക്ക് ചെയ്യുന്ന ഹെഡ് സെറ്റില്‍ വര്‍ക്ക് ചെയ്യാത്ത സൈഡ് കൂടി ചേര്‍ത്താല്‍ രണ്ടു ചെവിയിലും കേള്‍ക്കാമല്ലോ എന്ന് കരുതിയാണ്, നന്നായി കേട്ടോണ്ടിരുന്ന ആ സ്പീകര്‍ കട്ട് ചെയ്തു മറ്റേതു കൂടി കണക്ട് ചെയ്തു.....അതിശയമെന്നു പറയട്ടെ ഇപ്പൊ രണ്ടും വര്‍ക്ക് ചെയ്യുന്നില്ല. ഓക്കേ ശരി....അപ്പൊ പഴയതുപോലെ ആ ഒരു ഹെഡ് സെറ്റ് കണക്റ്റ് ചെയ്തു വെയ്ക്കാം എന്ന് തീരുമാനിച്ചു, അങ്ങനെ കണക്റ്റ് ചെയ്തു....എവിടെ ഉണ്ടായിരുന്നത് കൂടി പോയി എന്ന് പറഞ്ഞാ മതിയല്ലോ. ആ പോട്ടെ....ഇനി പുതിയ ഹെഡ് സെറ്റ് വാങ്ങണം. ഇനി പഴയത് വെച്ച് കുറച്ചു പണിയുണ്ട്. സോണി എറിക്സണ്ണിന്റെ ഹെഡ് സെറ്റ് നല്ലതാണ് അതിന്‍റെ ജാക്ക് മാറ്റി ഈ പാട്ട ഫോണിന്റെ ജാക്ക് കണക്റ്റ് ചെയ്യണം.അങ്ങനെ ദിവസത്തിന്റെ തുടക്കം വളരെ പരിതാപകരമായിരുന്നു.പിന്നെ പിന്നെ കാര്യങ്ങള്‍ ഭേദപെട്ടു തുടങ്ങി.....
മോളുന് ഇന്ന് ഡ്രൈവിംഗ് ക്ലാസ് ഉണ്ടായിരുന്നു.പത്ത് മണി തൊട്ട് പന്ത്രണ്ടര വരെ ക്ലാസ് ഉണ്ടായിരുന്നു.അതുകൊണ്ട് കാലത്ത് കാര്യമായിട്ടൊന്നും സംസ്സാരിക്കാന്‍ പറ്റിയില്ല. ഇപ്പോഴാണ് വല്ലതും സംസ്സാരിക്കാന്‍ പറ്റിയത് തന്നെ. പക്ഷെ ഹെഡ് സെറ്റ് ഇല്ലാത്തത് കൊണ്ട് ഇച്ചിരി കഷ്ടപ്പാടാണ് .
എന്നാലും സാരമില്ല. അവളോട് സംസ്സാരിച്ചില്ലെങ്കില്‍ അതിലും സങ്കടമാണ്.
ശനി, ഞായര്‍ തിങ്കള്‍ ....ഈ മൂന്നു ദിവസം ഞാന്‍ ഇവിടെ വന്നില്ല. ഒരു മൂഡ് ഇല്ലായിരുന്നു. എന്തായാലും ഇന്ന് ഇത്രയെങ്കിലും എഴുതാന്‍ പറ്റിയല്ലോ.അത് തന്നെ മഹാ സംഭവം.അപ്പൊ ഞാന്‍ പോയിട്ട് പിന്നെ വരാം ബൈ ബൈ.....

Thursday, February 3, 2011
2011 ഫെബ്രുവരി മൂന്നാം തിയതി വ്യാഴാഴ്ച്ച ................:- Bentin
Subscribe to:
Posts (Atom)