ഇന്നത്തെ ദിവസം വളരെ മന്ദഗതിയിലായിരുന്നു. കാലത്ത് പള്ളിയില്‍ പോയി.അവിടെ വളരെ വിഷമിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. ആകാശം മുട്ടെ വളര്‍ന്നു നിന്നിന്നു എല്ലാവര്ക്കും തണലേകിയിരുന്ന ഒരു ഇലവ് മരമുണ്ടായിരുന്നു. അതിനെ മുറിച്ചു കളഞ്ഞു.വല്ലാത്തൊരു വിഷമമായിരുന്നു അതെനിക്ക്.എല്ലാ ഞായറാഴ്ചയും ഏഴു മണിക്കാണ് ആരാധന. ഞാന്‍ ആറേകാലാകുമ്പോള്‍ പള്ളിയിലെത്തും കുറച്ചുനേരം ആ മരങ്ങള്‍കിടയിലൂടെ നടക്കും. അത് ഒരു നല്ല സുഖം നല്‍കിയിരുന്നു. ഇനിയും മരങ്ങള്‍ ബാക്കിയുണ്ട് അതും ഇനി മുറിച്ചുമാറ്റപെടുമോ എന്നറിയില്ല.
ഇനി എല്ലാ ഞായറാഴ്ചയും നടക്കുമ്പോള്‍ ആ മരത്തെ ഓര്‍മ്മവരും . വല്ലാത്ത വിഷമം.....പിന്നെ ഇന്ന് മോളുനോട് അധികം സംസ്സാരിച്ചില്ല.അതിന്റെ ഒരു ചെറിയ വിഷമം ഉണ്ടെനിക്ക്. പിന്നെ വൈകുന്നേരം പതിവ് പോലെ ആയിരുന്നു. പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല.അപ്പൊ പിന്നെ കാണാം ബൈ ബൈ..........
No comments:
Post a Comment