Friday, October 29, 2010

2010 ഒക്ടോബര്‍ ഇരുപത്തി ഒന്‍പതാം തിയതി വെള്ളിയാഴ്ച്ച :- Bentin

                               അങ്ങനെ കാത്തു കാത്തിരുന്ന ഇരുപത്തി ഒന്‍പതാം തിയതി...വന്നെത്തി .....വീട്ടില്‍ പോകാന്‍ തിരക്കായി.....വൈകുന്നെരമോനായാല്‍ മതിയായിരുന്നു......
                                                            ഇന്നലെ രാംമോഹന്റെ കല്യാണത്തിനു പോയിരുന്നു....നല്ല രസ്സമായിരുന്നു....ഇവിടെന്നു ഉച്ചയ്ക്ക് ഒന്നരക്ക് തിരിച്ചു....നേരെ പ്രസ്സന്നയുടെ കൂടെ അവന്റെ റൂമിലെത്തി ഡ്രസ്സ്‌ ചെയിഞ്ച് ചെയ്തു...പെട്ടെന്ന് തന്നെ ഇറങ്ങി....നേരെ വില്ലുപുറം റെയില്‍വേ സ്റ്റേഷനില്‍ ....
2:45 നു റെയില്‍വേ സ്റ്റേഷനില്‍ ഏത്തി .... മൂന്നേ കാലിനു ട്രെയിന്‍ വന്നു...വാലറ്റത്തായിരുന്നു ഞങ്ങളുടെ ബോഗി ....
മുന്നേ കൂട്ടി അറിഞ്ഞതുകൊണ്ട് ഞങ്ങള്‍ ഏകദേശം അതിനടുത്ത് തന്നെ നിലയുറപ്പിച്ചിരുന്നു.
                                                        ട്രെയിനില്‍ കയറി....ബുക്ക്‌ ചെയ്തിരുന്നത് കൊണ്ട് തിക്കാനും തിരക്കാനും പോയില്ല.ഇരിപ്പെല്ലാം സുഖമായശേഷം മെല്ലെ ലാപ്ടോപ് തുറന്നു....ഞാനും പ്രസ്സന്നയും ശിവയും ഞാനും ഒരിടത്തായിരുന്നു...ഞങള്‍ ലാപ്ടോപില്‍ ഒരു സിനിമ കണ്ടു....സിനിമ തീര്‍ന്നപ്പോഴേക്കും സ്ഥലം ഏത്തി..
                                     അങ്ങനെ തിരുച്ചിറപള്ളിയില്‍ ഒരു രാത്രി....സ്റ്റേഷനില്‍ ഓട്ടോ പിടിക്കാനായി പിന്നെ തിരക്ക് രണ്ട ഓട്ടോയിലായി മോതമം പന്ത്രണ്ടു പേര്‍ ..... എണ്‍പത് രൂപാവീതം വാങ്ങിച്ചു....മഴയായിരുന്നത്‌ കൊണ്ട് ഞങ്ങള്‍ തര്‍ക്കിച്ചില്ല..നേരെ മണ്ഡപത്തിലേക്ക്. രാഷ്ട്രിയ നേതാക്കളുടെയും മറ്റും ഫ്ലക്സ് പ്രിന്ററുകള്‍ വെച്ചിട്ടുണ്ട്....ചിരിച്ചു കൊണ്ട് തൊഴുകൈകളോടെ രാം മോഹന്റെ അച്ചനും. മണ്ടപത്തിലിരുന്നു കൊച്ചു വര്‍ത്തമാനം പറയുന്നതിനിടയിലാണ് മുരളി രാംമോഹന്റെ അച്ചനെ കാണിച്ചു തന്നത്...ഒരു ടിപ്പിക്കല്‍ ഗവ: ഉദ്ദ്യോഗസ്ഥന്‍....എളിമയുള്ള വേഷം...നെറ്റിയില്‍ വിശാലമായ കുറി..പിന്നെ കയ്യില്‍ ഒരു മഞ്ഞ പൈയും.... മുരളി അത് ചൂണ്ടി കാണിച്ചപ്പോള്‍ എനിക്ക് ചിരിക്കു പകരം കൌതുകമാനുണ്ടായത്..
                                 ഇതിനിടയില്‍ 'കോണ്‍വര്സേശന്‍ ബ്രേക്കര്‍' തുടങ്ങി....ഉച്ചത്തില്‍ ഉള്ളല ഗാനാമേള യാണ് സംഗതി, മനുഷ്യരെ സംസ്സാരിക്കാന്‍ സമ്മതിക്കുകേല..മുന്‍പ് കേള്‍ക്കാത്ത പാട്ടുകളെല്ലാം നന്നായെന്നു തോന്നി...പക്ഷേ കേട്ടിട്ടുള്ള പാട്ടുകള്‍ ചിലതൊക്കെ ബോറാക്കി....നമ്മള്‍ ആ ശബ്ദ കോലാഹലത്തില്‍ നിന്നും രക്ഷപെടാന്‍ കുറച്ചു നേരം വെളിയില്‍ പോയി നിന്നു
                                 റിസപ്ഷന്‍ തുടങ്ങാന്‍ ഇച്ചിരി വൈകി, ആദ്യം ഞങ്ങള്‍ തന്നെ തട്ടേല്‍ കയറി...കാരണം ഉടനെ തിരിച്ചു പോകേണ്ടതാണ്...ഒരു കൊച്ചു സമ്മാനമൊക്കെ കൊടുത്ത് ഞങ്ങള്‍ ഉഉനു മേശയിലേക്ക്‌ തിരിഞ്ഞു...പെട്ടെന്ന് കഴിച്ചു തിരിച്ചു പുറപ്പെടാന്‍ തുടങ്ങി...രാമ്മോഹനോടു യാത്ര പറഞ്ഞു ഞങ്ങള്‍ ഇറങ്ങി......പുറത്ത് നല്ല മഴ...
                                 വന്നപ്പോ രണ്ടു ഓട്ടോ ആനെക്കില്‍ പോയപ്പോ മൂന്നു ഓട്ടോയിലാണ് ബസ്‌ സ്റ്റാന്റിലേക്ക് പോയത്...അന്‍പത രൂപാ വീതം കൊടുക്കേണ്ടി വന്നു...എന്നാലും മഴനനയാണ്ട് പോകാമല്ലോ....ഒരു ഗവ: ബസ്‌ കിട്ടി....
പുറത്തെ മഴയെക്കാള്‍ ഭീകരമായിരുന്നു അകത്തെ ചോര്ച്ച...എല്ലാ സൈട് സീറ്റും നനഞ്ഞു കുളിച്ചിരിക്കുന്നു ....
എല്ലാ ഐസില്‍ സീറ്റും കുഴപ്പമില്ല....എല്ലാരും പക്ഷേ ഏറ്റവും പുറകില്‍ സ്ഥലം പിടിച്ചു....ഒന്നിച്ചിരിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞു സമയം പോകുന്നതറിയില്ല.പ്രതീക്ഷിച്ച പോലെ തന്നെ നല്ല നേരം പോക്കായിരുന്നു...സെന്തില്‍ കൌണ്ടമണി കോമെടി ആണ് ഓടിയത്....സംമസാരിക്കുന്നതിനിടയില്‍ അവസ്സരോചിതമായി മൊബയിലില്‍ നിന്നില്‍ ഡയലോഗുകള്‍ വരും ഉദാ: വായ മൂടുടാ ഇലിച്ച്ച വയാ.....അങ്ങനെ തുടര്‍ന്ന ചര്‍ച്ചയില്‍ പല കാര്യങ്ങളും വന്നു പോയി...കമ്പനി , സിനിമ, രാഷ്ട്രിയം , പിന്നെ ചില കാതല്‍ കഥകള്‍....അങ്ങനെ ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞു....
എല്ലാവരും പതുക്കെ ഉറക്കം പിടിച്ചു തുടങ്ങി...ഞാനും മെല്ലെ ഒന്ന് മയങ്ങി...രണ്ടു മിനിറ്റ് ഉറങ്ങി എന്ന് തോന്നി...പക്ഷെ ഒന്നര മണിക്കൂര്‍ കഴിഞ്ഞിരുന്നു....സമയം രാത്രി പതിനൊന്നേ മുക്കാല്‍. ബസ്സ്‌ വില്ലുപുരത്തെത്തി. അവിടെയും മഴ തന്നെ...ഞങ്ങള്‍ പുതുചേരിക്ക് പോകുന്ന ബസ്സുകള്‍ നില്‍ക്കുന്ന സ്ഥലത്തെത്തി...ഒരു ബസ്സ്‌ നില്‍ക്കുന്നുണ്ട്...ജയന്തി അന്ന പ്രൈവറ്റ് ബസ്സ്‌ ആണത്....ചാര്‍ട്ടില്‍ നോക്കിയപ്പോള്‍ ഇനിയുമുണ്ട് അര മണിക്കൂര്‍, രണ്ടും കല്‍പ്പിച്ചു ബസ്സില്‍ കയറിയിരുന്നു. സമയം ഭീകരമായി ഇഴഞ്ഞു നീങ്ങി...ഭയങ്കര ക്ഷീണം ...ഒടുവില്‍ പന്ത്രണ്ടരക്ക് ബസ്സ്‌ ഏടുത്ത്...ഒന്നരക്ക് പുതുച്ചേരിയില്‍ ഏത്തി...ഓട്ടോ വിളിച്ചപ്പോ അമ്പതു രൂപാ വേണമെന്ന് പറഞ്ഞു...ഈ നട്ട പാതിരാക്ക്‌ വെറുതെ തര്‍ക്കിക്കെണ്ടാ എന്ന് വിചാരിച്ചു ഓക്കേ പറഞ്ഞു...എന്റെ കയ്യില്‍ ചില്ലരയില്ലായിരുന്നു...ഭാഗ്യത്തിന് കയറുന്നതിനു മുന്‍പ്‌ ഡ്രൈവറോട് ചോദിക്കാനുള്ള ബുധിയുണ്ടായി...നോക്കിയപ്പോ അയാളുടെ കയ്യിലുമില്ല....ബസ്സ്‌ സ്റ്റാന്റ് ആയതുകൊണ്ട് കടകള്‍ ഉണ്ടായിരുന്നു നേരെ പോയി ചില്ലറ ചോദിച്ചു...ആദ്യ കടയിലെ ആള്‍ ഇല്ല എന്ന് തീര്ത്തടിച്ച്ചു പറഞ്ഞു. തൊട്ടടുത്ത കടയില്‍ പോയി ഒരി കൂള്‍ ഡ്രിങ്ക് വാങ്ങി....അപ്പൊ കിട്ടി ചില്ലറ...
ഏകദേശം രണ്ടു മണിയോടെ വീട്ടിലെത്തി, സുഖമായി കിടെന്നുറങ്ങി, ഇപ്പൊ ഓഫീസ്സില്‍ .....കുറെ ഏഴുതി...ഇനി രണ്ടു മൂന്നു ദിവസം ഏഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല....അപ്പൊ വീണ്ടും കാണാം....ബൈ ബൈ....

Thursday, October 28, 2010

2010 ഒക്ടോബര്‍ ഇരുപത്തിയെട്ടാം തിയതി വ്യാഴാഴ്ച്ച... : Bentin

രണ്ടു ദിവസം ഇങ്ങോട്ട് വരാന്‍ പറ്റിയില്ല .....ഭയങ്കര തിരക്കായിരുന്നു....പിന്നെ നമ്മുടെ പതിവ് റിലയെന്‍സ് നെറ്റ് കണക്ഷനും ഇല്ല....അത് കൊണ്ട് ഓഫീസിലിരുന്നേ എഴുതാന്‍ പറ്റുകയുള്ളു....
മെനഞ്ഞാന്നു നല്ല രസമുള്ള ദിവസമായിരുന്നു....കാലത്തെ കണി കണ്ടത് ചൂലാണ്....ആ ദിവസം അന്തവിശ്വാസം പടി പോക്കാണ്...പക്ഷേ...ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.....ചിലപ്പോള്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടായാലും....ചൂലിന്റെ തലയില്‍ കെട്ടിവെച്ചു രക്ഷപെടാനായിരിക്കും....ഇങ്ങനൊരു സിദ്ധാന്തം ...ഹ...ഹ....
പക്ഷെ എന്ത് കൊണ്ടോ ചകോരത്തെ കാണുകയാണെങ്കില്‍ നല്ലത് ഭവിക്കുന്നത് പോലെ ഒരു അനുഭൂതി.....മേല്‍ പറഞ്ഞത് പോലെ....ചെറിയ ചില നല്ല കാര്യങ്ങള്‍ ഉണ്ടായാല്‍ ....അതിന്റെ ക്രെടിട്റ്റ് ചകോരത്തിനു പോകും.....ഹി ഹി....

                                                           ഇന്നലെ നല്ല തിരക്കുള്ള ദിവസ്സമായിരുന്നു....ഒരുപാടു ജോലി....ഒരുജോലി ഏകദേശം തീര്‍ത്തു വരുമ്പഴായിരിക്കും... മുന്‍ ചെയ്ത  ഏതെങ്കിലും ജോലികളില്‍ തിരുത്തലുകള്‍ വരിക....എന്തായാലും...എല്ലാ പണിയും ഇന്ന് കൊണ്ട് തീര്‍ക്കും...
                                                           നാളെ ഒരു സഹപ്രവര്‍ത്തകന്റെ കല്യാണമാണ്....ഞാന്‍ നാളെ വീട്ടില്‍ (തിരുവനന്തപുരത്തിനു) പോകുവാണ്‌....അതുകൊണ്ട് കല്യാണത്തിനു  പങ്കെടുക്കാന്‍ പറ്റില്ല...ഇന്ന് റിസപ്ഷന്‍ ഉണ്ട്...തിരുചിരാപ്പള്ളിയില്‍ വെച്ചാണ്...ഓഫീസ്സില്‍ നിന്ന് ഞങ്ങള്‍ പോകുന്നുണ്ട്....ഇന്ന് ഉച്ചയ്ക്ക് പുറപെട്ടു വൈകുന്നേരം അവിടെത്തും... റിസെപ്ഷനില്‍ പങ്കെടുത്ത്‌ രാത്രി തന്നെ തിരിച്ചു പോരും....ഇതാണ് പ്ലാന്‍...കുറെ പേര്‍ ചേര്‍ന്നുള്ള യാത്രയായത് കൊണ്ട് നല്ല രസ്സമായിരിക്കും....അപ്പൊ പോയിട്ട് വന്നിട്ട് കാണാം ...ബൈ ബൈ....

Monday, October 25, 2010

2010 ഒക്ടോബര്‍ ഇരുപത്തിയഞ്ചാം തിയതി തിങ്കളാഴ്ച : Bentin

ഇന്നലെയും മെനഞ്ഞാന്നും ഇവിടെ കുത്തികുറിക്കാന്‍ പറ്റിയില്ല....കാരണം എന്റെ റിലയന്‍സ് നെറ്റ് കണക്ഷന്‍ ലിമിറ്റ് തീര്‍ന്നു...ഇന്ന് വീണ്ടും ഓഫീസില് വന്നിട്ടാണ് ഇതെഴുതുന്നത്....
ശനിയാഴ്ച നല്ല ദിവസമായിരുന്നു.....ആരോവില്ലിനടുത്ത് ഒരു സ്ഥലം വരെ പോയി....നല്ല ഭംഗിയുള്ള സ്ഥലം...
 പുതുച്ചേരിയില്‍ നിന്നും ചെന്നൈ ക്ക് പോകുന്ന ഇ സി ആര്‍  രൂട്ടില്‍നിന്നും ഇടത്തോട്ടു തിരിഞ്ഞു പോണം ഈ സ്ഥലത്തെത്താന്‍...
ചെമ്മണ്ണ്‍ പാതകളും....നിറയെ മരങ്ങളും ഒക്കെയുള്ള സ്ഥലം.
എന്നാല്‍ ഈ മനോഹര ഭൂമിയിലേക്കുള്ള പ്രവേശന ഭാഗം അത്ര ശരിയല്ല .... അത് ഒരു പബ്ലിക് കക്കൂസ്സാണു ...കാര്യം എല്ലാവര്ക്കും മനസ്സിലായി എന്ന് വിശ്വസിക്കുന്നു....
ഒരുപാടു റിസോര്‍ട്ടുകള്‍ ഈ സ്ധലത്തുണ്ട് , ഫ്രഞ്ചുകാര്‍ ഇവിടങ്ങളിലാണ് കൂടുതല്‍ ഉള്ളത്....അവര്‍ക്ക് ഈ കാടും മരങ്ങളുമോക്കെയാണ് പ്രിയം .....കിളിനാദവും തുമ്പികളും ഇവിടെ സുലഭം .....
മനുഷ്യ വാസം കുറവാണ്....എന്നാലും വിദേശികള്‍ ഒരുപാടു പേരുണ്ട്....
                                 വൈകുന്നേരം വരെ അവിടെ ചുറ്റിത്തിരിഞ്ഞു ...പിന്നെ നേരെ ആരോവില്‍ കടല്‍ക്കരയിലേക്ക്.....അവിടെ തേരാ പാരാ കുറച്ചു ദൂരം നടന്നു....പിന്നെ സൈക്കിളില്‍ വെച്ചു പിടിച്ചു റൂമിലെത്തി....അപ്പോഴും നേരം ഇരുട്ടിയിട്ടുണ്ടായിരുന്നില്ല....ഇനി...പുതുച്ചേരിയിലെ പ്രധാന കടല്‍ക്കരയാണ് ലക്‌ഷ്യം....അവിടെ കുറച്ചുനേരം കറങ്ങി നടക്കണം....ഒരു ഏഴു മാണിയാകുമ്പോ നേരെ ഏതെങ്കിലും ഹോട്ടലില്‍ കയറി ശാപ്പാടുമാടിച്ച്ചു വന്നു ...കുറേ നേരം....കംബ്യുട്ടരിനു മുന്നില്‍ ചിലവഴിക്കണം....
പിന്നെ ഉറക്കം.....ഇതാണ് പ്ലാന്‍....
അങ്ങനെ വൈകിട്ട് വീണ്ടും ശകടത്തില്‍ തിരിച്ചു....കടല്‍ക്കരയില്‍ ചുറ്റിത്തിരിഞ്ഞു.....പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു വരുന്നത് കണ്ടു.....ഒരു എസ് എല്‍ ആര്‍ ക്യാമറ ഇല്ലാത്തതിന്റെ വിഷമം അപ്പോഴാണ്‌ മനസ്സിലായത്.....
ആ കാശ് വരട്ടെ വാങ്ങാം.....പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു വരുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു ....
പൂനിലാവില്‍ കുളിച്ച് പുതുച്ചേരി കടല്പുരം ......കുറെ നേരം അവിടെ ഇരുന്നു....വീട്ടിലോട്ടു ഫോണ വിളിച്ചു....അമ്മയോട് കുറെ നേരം കത്തിയടിച്ചു .....പിന്നെ നേരെ ഹോട്ടലിലേക്ക്....ഭക്ഷണം കഴിച്ചു നേരെ റൂമിലേക്കും.......നല്ല ക്ഷീണം ....കുറേ നേരം സൈക്കിള്‍ ചവുട്ടിയതല്ലേ....ആരോവില്ലിയിലേക്ക് ഏകദേശം ഏട്ടു കിലോമീട്ടര് ഉണ്ട്......
                                                 നാളെ ഞായരാഴ്ച്ച്ച....പതിവ് കറക്കം തന്നെ ആയിരുന്നു....
കാര്യ പരിപാടികളില്‍ കാര്യംമായി മാറ്റമൊന്നും ഉണ്ടായില്ല...ജോസ് ആലൂക്കാസ്സ ജുവലറി യുടെ ഉത്ഘാടനമാണ് ഇരുപത്തി നാലാം തിയതി....നടന്‍ വിജൈ വരുന്നുണ്ട്....ജ്യേഷ്ടനും അനുജനും അടുത്തടുത്താണ് കട തുടങ്ങിയിരിക്കുന്നത്....ജോയി ആലൂക്കാസ്സ നേരത്തെ പുതുച്ച്ചെരിയിലെത്തിയിരുന്നു...പിന്നാലെ കളയാന്‍ ജുവല്ലെര്സ്സും....ഇപ്പൊ ഇതാ ജോസ് ആലുക്കാസ്സും...












                                       ഇന്നി അതായത് ഇരുപത്തിയഞ്ചാം തിയതി തിങ്കളാഴ്ച ....ഒരു ബോറന്‍ ദിവസമായിരുന്നു...ഇന്ന് കെവിന്‍ അവധിയിലാനെന്നു തോന്നുന്നു....മെയില്‍ ഒന്നും വന്നില്ല....അതുകൊണ്ട് ഇന്ന് പ്രത്ത്യേകിച്ച്ചു പണിയൊന്നുമില്ല......ഇത്രയും ടയിപ്പു ചെയ്തതിന്റെ രഹസ്യം മനസ്സിലായിക്കാണുമല്ലോ.......ഹി..ഹി....അപ്പൊ പോട്ടെ ചായ കുടിക്കാന്‍ സമയമായി.....

Friday, October 22, 2010

2010 ഒക്ടോബര്‍ ഇരുപത്തി രണ്ടാം തിയതി വെള്ളിയാഴ്ച്ച...: Bentin

ഇന്ന് ഒടുക്കത്തെ തിരക്കായിരുന്നു ....ഒരുപാടു ജോലികള്‍ ചെയ്തു തീര്ത്തു...
കാലത്തെ ഡയറി ഏഴുതണം എന്ന് വിചാരിച്ചതാണ് ...പക്ഷെ നടന്നില്ല....
ലിനക്സില്‍ വീണ്ടും കുറേ പഠിച്ചു .....
പിന്നെ ഇന്ന് വെള്ളിയാഴ്ച്ചയല്ലേ....വാരാന്ത്യം...ഇനി രണ്ടു ദിവസം അവധി.....
ഇനി ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ വീട്ടില്‍ പോകാം.....എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു....
ഇത്തവണ പടക്കം പൊട്ടിക്കണം ...... സുഹൃത്തുക്കളുടെ വീട്ടില്‍ പോകണം....
അനിമേഷന്‍ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്.......
നാട്ടിലോട്ടു പോകാന്‍ അത് അവസരമൊരുക്കും.....
അപ്പൊ ബൈ  ബൈ ....നാളെ കാണാം ...........

Thursday, October 21, 2010

2010 ഒക്ടോബര്‍ ഇരുപത്തിയൊന്നാം തിയതി വ്യാഴാഴ്ച്ച : Bentin

ഇന്നലെ ഡയറി എഴുതാന്‍ പറ്റിയില്ല....ലിനക്സ് ഒഎസ്സിനെ കുറിച്ചു കൂടുതല്‍ പഠിക്കുകയായിരുന്നു....പിന്നെ നട്ടപിരാന്തില്‍... ഒരു ചെറിയ...ആശയവും എഴുതി....
ഇന്നലെ അങ്ങനെ കാര്യമായി ഒന്നും ചെയ്തില്ല.....ഒരു സാധാരണ ദിവസം....
അടുത്ത മാസത്തെ ഇന്റര്‍നെറ്റ്‌ ബില്‍ വളരെ കൂടാന്‍ ചാന്‍സ് ഉണ്ട് ...... ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കുറെ അപ്ടെറ്റും സോഫ്ട്ട്വേരും ഇന്‍സ്ടാള്‍ ചെയ്തു......കാത്തിരിന്നു കാണാം.... :)

Wednesday, October 20, 2010

വാഴ വാഴയോടു.................

ആയുധ പൂജയോടനുബന്ധിച്ചു എല്ലാ കടകളും വീടുകളും അലങ്കരിച്ചിരിക്കുന്നു ..... ഏതു വണ്ടി നോക്കിയാലും രണ്ടു വാഴകള്‍ ഇടത്തും വലത്തും വെച്ചു അലങ്കരിച്ചിരിക്കുന്നു....
ഓഫിസില്‍ ചെന്നപ്പോ അവിടെ തുണ് കളിലും ഉണ്ട് അലങ്കാരപ്പണി .........
ഇടത്തും വലത്തും തൂണുകില് ഉള്ള വാഴകള്‍ തമ്മില്‍ സംസ്സാരിക്കുന്നു.....അല്ല തര്‍ക്കമാണ്....എന്താണാവോ കാര്യം......




ഒന്നാം വാഴ : എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ...എല്ലാം തകര്‍ന്നു....
രണ്ടാം വാഴ : എന്തായിരുന്നു സ്വപ്നം.....
ഒന്നാം വാഴ : വളര്‍ന്നു വലുതായി നല്ല കായ ഫലം നല്‍കണമെന്നായിരുന്നു....എല്ലാ വാഴകളും അങ്ങനെയല്ലേ...
രണ്ടാം വാഴ : ശരിയായിരിക്കാം ...പക്ഷെ ഞാന്‍ സന്തുഷ്ടനാണ് ...... ഈ മാഹാ ഉത്സവത്തിനു ഒരു അലങ്കാര വസ്ത്തുവാകാന്‍      കഴിഞ്ഞല്ലോ.....
ഒന്നാം വാഴ : ഒരു വാഴയുടെ  ജന്മോദ്ദേശം  കായ്ഫലം നല്‍കുക എന്നതല്ലേ...
രണ്ടാം വാഴ : നമ്മളെ നട്ടത് മനുഷ്യരല്ലേ , അതുകൊണ്ട് അവര്‍ക്കിഷ്ട്ടമുള്ളത് പോലെ ചെയ്യുന്നു, അല്ലാ അതങ്ങനെയല്ലേ വേണ്ടത്....
ഒന്നാം വാഴ :നമ്മളെ സൃഷ്ടിച്ചത് ഈശ്വരന്  അല്ലേ, അപ്പൊ നമ്മളെ നശിപ്പികാനുള്ള അവകാശവും ഈശ്വരനാണു.
രണ്ടാം വാഴ :അതെ ഈശ്വരന് തന്നെയാണ് നമ്മളെ സൃഷ്ടിച്ചത്....പക്ഷെ പരിപാലിച്ചത് മനുഷ്യരല്ലേ ..?
ഒന്നാം വാഴ :അത് നമ്മുടെ നിര്‍ഭാഗ്യം അല്ലാണ്ടെന്തു പറയാന്‍....മനുഷ്യരില്ലാത്ത സ്ഥലത്ത് ജനിച്ചിരുന്നേല്‍ ഇങ്ങനെ വരില്ലായിരുന്നു.
രണ്ടാം വാഴ  :അങ്ങനെയാണെങ്കില്‍ ഇതല്ല ...ചിലപ്പോ ഇനത്തിന്റെ അപ്പുറം വന്നെന്നു വരും....ആവശ്യത്തിനു വെള്ളവും വളവും ഇല്ലാതെ നമ്മള്‍ എന്നേ നശിച്ചു പോയേനേ....ചിലപ്പോ വല്ല നാല്ക്കാലിക്കും ഇരയായെന്നു വരാം....
ഒന്നാം വാഴ : ഇങ്ങനെ ചാകുന്നതിലും ഭേദം വല്ല നാല്ക്കാലിക്കും ഇരയാവുന്നതാണ്...അടുത്ത ജെന്മത്ത് മനുഷ്യരില്ലാത്ത സ്ഥലത്ത് ഒരു വാഴയായി ജനിച്ച് നല്ല ഫലം കൊടുക്കാന്‍ കഴിയണേ ഇശ്വരാ ....
രണ്ടാം വാഴ  :ഹ ഹ...നടക്കില്ല മോനേ .... നീ വാഴയായി ജനിക്കുമെങ്കില്‍ ഞാന്‍  മനുഷ്യനായി വന്നു നിന്നെ തട്ടും....
ശുഭം

Tuesday, October 19, 2010

2010 ഒക്ടോബര്‍ പത്തൊന്‍പതാം തിയതി ചൊവ്വാഴ്ച്ച ....:- Bentin

ഇന്ന് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിവസമാണ്....
എന്റെ ലാപ്ടോപില്‍ ഞാന്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു.....ഇതിനു മുന്‍പ്‌ പലതവണ ഞാന്‍ ശ്രമിച്ചതാണ്...പക്ഷെ..ഹാര്‍ഡ്‌വെയര്‍ ഡ്രൈവര്‍ ഇന്‍സ്റ്റലേഷന്‍ ആണ് എന്നെ പിന്തിരിപ്പിച്ചത്....എന്നാല്‍ ഉബുണ്ടു ഏത്രയോ ലളിതം....
ഒട്ടുമിക്ക ട്രൈവരുകളും  അത് തനിയെ ഇന്‍സ്റ്റാള്‍ ചെയ്തു....പിന്നെ ലിനക്സിന്റെ ഇന്സ്ട്ടലെറേന്‍ വിന്റൊസ്സില്‍ നിന്നുമാണ് ചെയ്തത്...അത് എന്നെ വളരെയേറെ ആശ്ച്ച്ചര്യപെടുത്തി ...... എന്തെളുപ്പം.....റിലയന്‍സ്  നെറ്റ് കണക്ഷന്‍ ..... ഇച്ചിരി പ്രയാസ പെടുത്തിയെങ്കിലും...പ്രവര്‍ത്തിച്ചു തുടങ്ങി....ആഹാ എന്തൊരാശ്വാസം....ഇനി വിന്ടോസ്സിലെക്ക് തിരിച്ചു പോകനമെന്നെ ഇല്ല.....ഒരുപാടു സൌജന്യ സോഫ്റ്വേരുകളും...മറ്റും കൊണ്ട് ലിനിക്സ് സമ്പുഷ്ടമാണ്....ഇത് ഞാന്‍ ടയിപ്പു ചെയ്യുന്നത് ...ലിനിക്സ് ഒഎസ്സില്‍ നിന്നാണ്.....

Monday, October 18, 2010

2010 ഒക്ടോബര്‍ പതിനെട്ടാം തിയതി തിങ്കളാഴ്ച :- Bentin

ഇന്ന് മഹാ ബോറായിരുന്നു .......
ആകെ ഒരു മെച്ചം ലിനക്സില്‍ കുറച്ചു കാര്യങ്ങള്‍ ഞാന്‍ പഠിച്ചു എന്നതാണ്.....
വി എം വിര്‍ച്യുല്‍  ബോക്ക്സ്  എന്ന സോഫ്റ്റ്‌ വേരിലൂടെ  ..ഞാന്‍ വിന്റൌസില്‍ ....ലിനക്സ്‌ ഇന്‍സ്ടാള്‍ ചെയ്തു......
അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത ലിനക്സ്‌ ഓ എസ് ഇല്‍  നിന്നാണ് ഞാന്‍ ഈ ടയിപ്പു ചെയ്യുന്നത്.....
ഉബുണ്ടു എന്നറിയപ്പെടുന്ന ലിനക്സ്‌ ടിസ്ടിരിബ്യുഷന്‍ ആണ് ഇന്‍സ്റ്റാള്‍ ചെയ്തത് ....
എനിക്ക് വളരെയധികം ബോധിച്ചു .......നല്ല ഗ്രാഫിക്സും ...യുസര്‍ ഇന്റെര്ഫെസും ....
ഞാന്‍ പൊതുവേ ലിനക്സിന്റെ ഒരു ആരാധകനാണ്....ഒരു ലാഫേച്ചയുമില്ലാതെ പുറത്തിറക്കിയ ഓ എസ് .....
എന്നാല്‍ ലിനക്സിനു  ഏറെ പരിധികള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം ....സാധാരണ ജനങ്ങളില്‍ ഇത് വന്നുചേരാന്‍ ഇനിയും സമയമെടുക്കും...
ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയത് ഫെടോര ആണ്.....പക്ഷെ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടായി....അതുകൊണ്ട് ..ഞാന്‍ ഉബുണ്ടുവിലേക്ക് തിരിഞ്ഞു.....വളരെ ഏളുപ്പമായിരുന്നു ഇന്‍സ്ട്ടലെഷ്ണുമെല്ലാം....
എന്തോ ഈ വ്യര്‍ച്യുല്‍ ഓ എസ് ഇല്‍ ഇരിക്കുമ്പോള്‍ .... ഒരു സന്തോഷം....
പ്രോഗ്രാമിംഗ് അറിയാമായിരുന്നെങ്കില്‍ ലിനക്സില്‍ ഒരു കൈ നോക്കാമായിരുന്നു.....ഒരു മെക്കാനിക്കല്‍ എന്‍ജിനീയരുടെ വ്യഥ..
ഞാനിപ്പോള്‍ ലിനക്ക്സിന്റെ പടിവാതിലില്‍ എത്തിയിട്ടേ ഉള്ളു ........ വീണ്ടും കാണാം....

Sunday, October 17, 2010

2010 ഒക്ടോബര്‍ പതിനേഴാം തിയതി ഞായറാഴ്ച്ച :- Bentin

പതിവ് പോലെ പള്ളിയില്‍ പോയി....
പുതിയൊരു ഹോട്ടലില്‍ പോയി പ്രാതല്‍ കഴിച്ചു എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.....
പതിനൊന്നു മണി മുതല്‍  മൂന്നു മണിവരെ സുഖമായി കിടന്നുറങ്ങി .........
പിന്നെ 'മമ്മി ആന്റ് മീ ' എന്ന പടം കണ്ടു ........കുളിച്ചു റെടിയായി ......പുതുച്ചേരി കടപ്പുറത്ത് പോയി കാറ്റും കൊണ്ടിരുന്നു.....എന്തു സുഖം.......കാറ്റിനു ഇന്ന് നല്ല തണുപ്പുണ്ടായിരുന്നു.....പതിവ് കുശലങ്ങള്‍ കടലമ്മയോട്  ചോതിച്ചു...കുറേ നേരം അങ്ങനെ ഇരുന്നു.....എന്തുകൊണ്ടെന്നറിയില്ല....പുതുച്ചേരിയില്‍ ഒഴിവു ദിവസം കിട്ടുമ്പോഴെല്ലാം ഞാന്‍ വൈകുന്നേരങ്ങളില്‍ കടല്‍ക്കരയില്‍ പോകുക പതിവാണ്.....
ഇന്ന് വീട്ടിലോട്ടു ഫോണ്ചെയ്തില്ല ..... മനപ്പൂര്‍വമാണ്‌...എന്താണെന്നറിയില്ല....നാളെ വിളിക്കാം....ഇന്നി കണ്‍വെന്‍ഷ‍ന്റെ  സമാപന ദിവസമാണ്.....ബുധ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു ..........
നാളെ വീണ്ടും ഓഫിസില്‍ പോകണം എന്നതാണ്...പ്രധാന പ്രശ്നം ...... ഒരു വാരാന്ത്യം  കൂടി കടന്നു പോയതറിഞ്ഞില്ല.....

Saturday, October 16, 2010

2010 ഒക്ടോബര്‍ പതിനാറാം തിയതി ശനിയാഴ്ച്ച :- Bentin

ഇന്ന് വിജയദശമി ..... ഇവിടെ പുതുച്ചേരിയില്‍...നല്ല ആഘോഷമായിരുന്നു...
കടല്‍കരയില്‍  എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടാകുമെന്ന് വിചാരിച്ചു, പക്ഷെ ഒന്നും ഉണ്ടായിരുന്നില്ല....
കാലത്ത്...ഒന്ന് ചുറ്റികറങ്ങി പതിവ് കറക്കം തന്നെ.....
എന്റെ സൈക്കിള്‍ ഇവിടത്തെ വാച്ച് മാന്‍ ...പൂജനടത്തി വച്ചിരുന്നു....അത് എനിക്ക് ശരിക്കുമൊരു സര്‍പ്രൈസ് ആയിരുന്നു.....നാളെ പള്ളിയില്‍ പോണം....പിന്നെ പതിവുള്ള കറക്കം....ഉറക്കം....അങ്ങനെ ഒരു വാരാന്ത്യം കൂടി കടന്നു പോകുന്നു..........

Friday, October 15, 2010

2010 ഒക്ടോബര്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച്ച :-Bentin

ഇന്നലത്തെ ദിവസം ഒരു വൃത്തികെട്ട ദിവസമായിരുന്നു.....രാത്രി പത്തുമണി വരെ ജോലി ചെയ്യേണ്ടിവന്നു........എന്നാല്‍ ജോലി എല്ല്ലാം ചെയ്തു തീര്ത്തോ...എന്നു ചോദിച്ചാല്‍...?......തീര്ന്നില്ല താനും......
ഇന്നെന്‍കിലും എല്ലാം ചെതു തീര്ന്നു സ്വസ്തമായാല്‍ മതിയായിരുന്നു....ഇന്നു ആയുധ പൂജയാണു......ഇവിടെ വലിയ ആഘോഷമാണ്‍........കംബനിയില്‍ കേറിയപ്പോള്‍ തന്നെ വലിയ ഉത്സാഹം തോന്നുന്നു......അത്രയ്ക്കു വലിയ പരിപാടികളാണു...ഇവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്.........

Thursday, October 14, 2010

2010 ഒക്ടോബര്‍ പതിനാലാം തിയതി വ്യാഴാഴ്ച്ച

ഡയറി എഴുതുന്ന പതിവുണ്ടോ......? എന്നു ചോദിച്ചാല്‍ ഇല്ലാ എന്നാണു എന്‍റെ ഉത്തരം.........പക്ഷേ ഇന്നു തുടങ്ങാമെന്നു വിചാരിക്കുന്നു.....എന്നും ഓഫീസ് നോട്ട് ബുക്കില്‍ .....എന്തെന്‍കിലുമൊക്കെ കുത്തികുറിക്കുക പതിവാണു......അപ്പൊ ഇനി ഇവിടെയുമാകാമെന്നു കരുതി......കുറേകാലം കഴിയുംബോള്‍......വീണ്ടും വായിക്കാന്‍ നല്ല രസ്സമായിരിക്കും..........Bentin P Gnananesan