ആയുധ പൂജയോടനുബന്ധിച്ചു എല്ലാ കടകളും വീടുകളും അലങ്കരിച്ചിരിക്കുന്നു ..... ഏതു വണ്ടി നോക്കിയാലും രണ്ടു വാഴകള്‍ ഇടത്തും വലത്തും വെച്ചു അലങ്കരിച്ചിരിക്കുന്നു....
ഓഫിസില്‍ ചെന്നപ്പോ അവിടെ തുണ് കളിലും ഉണ്ട് അലങ്കാരപ്പണി .........
ഇടത്തും വലത്തും തൂണുകില് ഉള്ള വാഴകള്‍ തമ്മില്‍ സംസ്സാരിക്കുന്നു.....അല്ല തര്‍ക്കമാണ്....എന്താണാവോ കാര്യം......
ഒന്നാം വാഴ : എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ...എല്ലാം തകര്‍ന്നു....
രണ്ടാം വാഴ : എന്തായിരുന്നു സ്വപ്നം.....
ഒന്നാം വാഴ : വളര്‍ന്നു വലുതായി നല്ല കായ ഫലം നല്‍കണമെന്നായിരുന്നു....എല്ലാ വാഴകളും അങ്ങനെയല്ലേ...
രണ്ടാം വാഴ : ശരിയായിരിക്കാം ...പക്ഷെ ഞാന്‍ സന്തുഷ്ടനാണ് ...... ഈ മാഹാ ഉത്സവത്തിനു ഒരു അലങ്കാര വസ്ത്തുവാകാന്‍ കഴിഞ്ഞല്ലോ.....
ഒന്നാം വാഴ : ഒരു വാഴയുടെ ജന്മോദ്ദേശം കായ്ഫലം നല്‍കുക എന്നതല്ലേ...
രണ്ടാം വാഴ : നമ്മളെ നട്ടത് മനുഷ്യരല്ലേ , അതുകൊണ്ട് അവര്‍ക്കിഷ്ട്ടമുള്ളത് പോലെ ചെയ്യുന്നു, അല്ലാ അതങ്ങനെയല്ലേ വേണ്ടത്....
രണ്ടാം വാഴ :അതെ ഈശ്വരന് തന്നെയാണ് നമ്മളെ സൃഷ്ടിച്ചത്....പക്ഷെ പരിപാലിച്ചത് മനുഷ്യരല്ലേ ..?
ഒന്നാം വാഴ :അത് നമ്മുടെ നിര്‍ഭാഗ്യം അല്ലാണ്ടെന്തു പറയാന്‍....മനുഷ്യരില്ലാത്ത സ്ഥലത്ത് ജനിച്ചിരുന്നേല്‍ ഇങ്ങനെ വരില്ലായിരുന്നു.
രണ്ടാം വാഴ :അങ്ങനെയാണെങ്കില്‍ ഇതല്ല ...ചിലപ്പോ ഇനത്തിന്റെ അപ്പുറം വന്നെന്നു വരും....ആവശ്യത്തിനു വെള്ളവും വളവും ഇല്ലാതെ നമ്മള്‍ എന്നേ നശിച്ചു പോയേനേ....ചിലപ്പോ വല്ല നാല്ക്കാലിക്കും ഇരയായെന്നു വരാം....
ഒന്നാം വാഴ : ഇങ്ങനെ ചാകുന്നതിലും ഭേദം വല്ല നാല്ക്കാലിക്കും ഇരയാവുന്നതാണ്...അടുത്ത ജെന്മത്ത് മനുഷ്യരില്ലാത്ത സ്ഥലത്ത് ഒരു വാഴയായി ജനിച്ച് നല്ല ഫലം കൊടുക്കാന്‍ കഴിയണേ ഇശ്വരാ ....
രണ്ടാം വാഴ :ഹ ഹ...നടക്കില്ല മോനേ .... നീ വാഴയായി ജനിക്കുമെങ്കില്‍ ഞാന്‍ മനുഷ്യനായി വന്നു നിന്നെ തട്ടും....
ശുഭം



No comments:
Post a Comment