ഇന്നലെയും മെനഞ്ഞാന്നും ഇവിടെ കുത്തികുറിക്കാന്‍ പറ്റിയില്ല....കാരണം എന്റെ റിലയന്‍സ് നെറ്റ് കണക്ഷന്‍ ലിമിറ്റ് തീര്‍ന്നു...ഇന്ന് വീണ്ടും ഓഫീസില് വന്നിട്ടാണ് ഇതെഴുതുന്നത്....
ശനിയാഴ്ച നല്ല ദിവസമായിരുന്നു.....ആരോവില്ലിനടുത്ത് ഒരു സ്ഥലം വരെ പോയി....നല്ല ഭംഗിയുള്ള സ്ഥലം...
പുതുച്ചേരിയില്‍ നിന്നും ചെന്നൈ ക്ക് പോകുന്ന ഇ സി ആര്‍ രൂട്ടില്‍നിന്നും ഇടത്തോട്ടു തിരിഞ്ഞു പോണം ഈ സ്ഥലത്തെത്താന്‍...
ചെമ്മണ്ണ്‍ പാതകളും....നിറയെ മരങ്ങളും ഒക്കെയുള്ള സ്ഥലം.
എന്നാല്‍ ഈ മനോഹര ഭൂമിയിലേക്കുള്ള പ്രവേശന ഭാഗം അത്ര ശരിയല്ല .... അത് ഒരു പബ്ലിക് കക്കൂസ്സാണു ...കാര്യം എല്ലാവര്ക്കും മനസ്സിലായി എന്ന് വിശ്വസിക്കുന്നു....
ഒരുപാടു റിസോര്‍ട്ടുകള്‍ ഈ സ്ധലത്തുണ്ട് , ഫ്രഞ്ചുകാര്‍ ഇവിടങ്ങളിലാണ് കൂടുതല്‍ ഉള്ളത്....അവര്‍ക്ക് ഈ കാടും മരങ്ങളുമോക്കെയാണ് പ്രിയം .....കിളിനാദവും തുമ്പികളും ഇവിടെ സുലഭം .....
മനുഷ്യ വാസം കുറവാണ്....എന്നാലും വിദേശികള്‍ ഒരുപാടു പേരുണ്ട്....
വൈകുന്നേരം വരെ അവിടെ ചുറ്റിത്തിരിഞ്ഞു ...പിന്നെ നേരെ ആരോവില്‍ കടല്‍ക്കരയിലേക്ക്.....അവിടെ തേരാ പാരാ കുറച്ചു ദൂരം നടന്നു....പിന്നെ സൈക്കിളില്‍ വെച്ചു പിടിച്ചു റൂമിലെത്തി....അപ്പോഴും നേരം ഇരുട്ടിയിട്ടുണ്ടായിരുന്നില്ല....ഇനി...പുതുച്ചേരിയിലെ പ്രധാന കടല്‍ക്കരയാണ് ലക്‌ഷ്യം....അവിടെ കുറച്ചുനേരം കറങ്ങി നടക്കണം....ഒരു ഏഴു മാണിയാകുമ്പോ നേരെ ഏതെങ്കിലും ഹോട്ടലില്‍ കയറി ശാപ്പാടുമാടിച്ച്ചു വന്നു ...കുറേ നേരം....കംബ്യുട്ടരിനു മുന്നില്‍ ചിലവഴിക്കണം....
പിന്നെ ഉറക്കം.....ഇതാണ് പ്ലാന്‍....
അങ്ങനെ വൈകിട്ട് വീണ്ടും ശകടത്തില്‍ തിരിച്ചു....കടല്‍ക്കരയില്‍ ചുറ്റിത്തിരിഞ്ഞു.....പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു വരുന്നത് കണ്ടു.....ഒരു എസ് എല്‍ ആര്‍ ക്യാമറ ഇല്ലാത്തതിന്റെ വിഷമം അപ്പോഴാണ് മനസ്സിലായത്.....
ആ കാശ് വരട്ടെ വാങ്ങാം.....പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു വരുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു ....
പൂനിലാവില്‍ കുളിച്ച് പുതുച്ചേരി കടല്പുരം ......കുറെ നേരം അവിടെ ഇരുന്നു....വീട്ടിലോട്ടു ഫോണ വിളിച്ചു....അമ്മയോട് കുറെ നേരം കത്തിയടിച്ചു .....പിന്നെ നേരെ ഹോട്ടലിലേക്ക്....ഭക്ഷണം കഴിച്ചു നേരെ റൂമിലേക്കും.......നല്ല ക്ഷീണം ....കുറേ നേരം സൈക്കിള്‍ ചവുട്ടിയതല്ലേ....ആരോവില്ലിയിലേക്ക് ഏകദേശം ഏട്ടു കിലോമീട്ടര് ഉണ്ട്......
നാളെ ഞായരാഴ്ച്ച്ച....പതിവ് കറക്കം തന്നെ ആയിരുന്നു....
കാര്യ പരിപാടികളില്‍ കാര്യംമായി മാറ്റമൊന്നും ഉണ്ടായില്ല...ജോസ് ആലൂക്കാസ്സ ജുവലറി യുടെ ഉത്ഘാടനമാണ് ഇരുപത്തി നാലാം തിയതി....നടന്‍ വിജൈ വരുന്നുണ്ട്....ജ്യേഷ്ടനും അനുജനും അടുത്തടുത്താണ് കട തുടങ്ങിയിരിക്കുന്നത്....ജോയി ആലൂക്കാസ്സ നേരത്തെ പുതുച്ച്ചെരിയിലെത്തിയിരുന്നു...പിന്നാലെ കളയാന്‍ ജുവല്ലെര്സ്സും....ഇപ്പൊ ഇതാ ജോസ് ആലുക്കാസ്സും...
ഇന്നി അതായത് ഇരുപത്തിയഞ്ചാം തിയതി തിങ്കളാഴ്ച ....ഒരു ബോറന്‍ ദിവസമായിരുന്നു...ഇന്ന് കെവിന്‍ അവധിയിലാനെന്നു തോന്നുന്നു....മെയില്‍ ഒന്നും വന്നില്ല....അതുകൊണ്ട് ഇന്ന് പ്രത്ത്യേകിച്ച്ചു പണിയൊന്നുമില്ല......ഇത്രയും ടയിപ്പു ചെയ്തതിന്റെ രഹസ്യം മനസ്സിലായിക്കാണുമല്ലോ.......ഹി..ഹി....അപ്പൊ പോട്ടെ ചായ കുടിക്കാന്‍ സമയമായി.....
No comments:
Post a Comment