ഇന്ന് മനസ്സിന് വലിയ സന്തോഷം.മോളുന്റെ കൂടെ ഒത്തിരി നേരം ഇന്നലെ ഒത്തിരി നേരം സംസ്സാരിച്ചു. നല്ല സന്തോഷം തോന്നി.ഇന്നത്തെ ദിവസം ഒരു ശുഭ ദിനമായിരുന്നു. ജോലിയൊക്കെ ചെയ്യാന്‍ നല്ല ഉന്മേഷം തോന്നി.ഇന്ന് കാലത്ത് കുറച്ചു നേരമേ മോളൂനോട് സംസ്സാരിച്ചുള്ളൂ
വൈകിട്ട് തിരിച്ചു വീട്ടിലോട്ടു പോകുവാനത്രേ, നാളെ ആരും ക്ലാസ്സില്‍ പോകുന്നില്ല എന്നാണു തീരുമാനം. അല്ലാ അവിടെ ഇരുന്നിട്ടും വലിയ കാര്യമൊന്നുമില്ല. അവിടെ സാറന്മ്മാര്‍ അത്ത്യാവശ്യം ഉഴപ്പാണ്.രണ്ടു ദിവസം ക്ലാസ്സില്‍ ആരും വന്നിട്ട് തന്നെയില്ല. അവിടിരുന്നു ബോറടിക്കുന്നതിലും ഭേദം വീട്ടില്‍ ഇരിക്കുന്നതാണ്. ഇപ്പൊ ഞാന്‍ ജോഗ്ഗിങ്ങിനു പോകുന്നത് നിര്‍ത്തി.രാവിലെ പുതച്ചു മൂടി കിടക്കാന്‍ നല്ല രസം.
ഇന്നലെ വീട്ടില്‍ വിളിച്ചിരുന്നു. പപ്പ ആണ് ഫോണ്‍ എടുത്തത്. പപ്പ എല്‍ എം എസ്സില്‍ പോയിരുന്നു, പ്രീ മാരിറ്റല്‍ കോഴ്സിന്റെ ഫോം വാങ്ങിയിട്ട് വന്നു.ഇനി അത് പൂരിപ്പിച്ചു കൊടുക്കണം. മോളുനും പപ്പ ഫോം വാങ്ങി.രണ്ടു പേര്‍ക്കും ഒരുമിച്ചായാല്‍ നന്നായിരുന്നു. പിന്നെ രക്ഷിതാക്കള്‍ക്കും ക്ല്ലാസ് ഉണ്ട്....നല്ല തമാശയായിരിക്കും.എന്തായാലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ഉള്‍പെടുത്തിയുള്ള ദിവസ്സങ്ങളിലായിരിക്കും ക്ലാസ്സുകള്‍ നടക്കുക. ഞാന്‍ നേരത്തെ ട്രെയിനില്‍ ടിക്കറ്റ് ഒക്കെ ബുക്ക് ചെതിട്ടുണ്ട്.അതുകൊണ്ട് യാത്ര സുഖകരമായിരിക്കും.
ഇനി ഒരു മാസം കഴിഞ്ഞാല്‍ വീട്ടില്‍ പോകാം.പിന്നെ മറ്റൊരു വിശേഷം . മിക്കവാറും ഫോണ്‍ താരിഫുകള്‍ മാറും, ആ 2 ജി സ്പെക്ട്രത്തിന്റെ വില കൂട്ടനമെന്നാണ് ട്രിട പറഞ്ഞിരിക്കുന്നത്. അത് കൂട്ടിയാല്‍ തീര്‍ന്നു...ഈ വിളിക്കലൊക്കെ നില്‍ക്കുമെന്നാ തോന്നുന്നത്. എന്‍റെ കഷ്ടകാലം. എന്തായാലും അടുത്തെങ്ങും ഉണ്ടാവരുതേ എന്നാണു എന്‍റെ പ്രാര്‍ഥന. ഒരു അഞ്ചു മാസം കഴിഞ്ഞിട്ടാണെങ്കില്‍ സന്തോഷം.
അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു പോകുന്നു. ഇന്ന് നല്ല സന്തോഷമായിരുന്നു.കര്‍ത്താവിനു സ്തുതിയും ബഹുമാനവും മഹത്വവും ഉണ്ടായിരിക്കട്ടെ......അപ്പൊ പിന്നെ കാണാം..ബൈ ബൈ....

No comments:
Post a Comment