വധശിക്ഷക്കു വിധിച്ച നാലു വ്യക്തികൾ...വെടിവച്ചു കൊല്ലാനാണു ഉത്തരവ്...നാലു പ്രതികളേയും നിരത്തി നിർത്തിയിട്ടുണ്ട് ....ആരാചാരായി ഒരാൾമാത്രം,
ഈ നാലുപേരിൽ ഒരാൾ മറ്റു മൂന്നു പേരുടെ ഭീഷണിക്കു വഴങ്ങിയാണു അവരൊടൊപ്പം ചേർന്നത്, ഒട്ട്ം മനസ്സില്ലാതെ ആരെയൊക്കയോ രക്ഷിക്കാൻ വേണ്ടി സ്വയം ഏൽകുകയായിരുന്നു എല്ലാം.
സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു ആദ്യത്തെ ആളുടെ ഊഴം എത്തി..
അയാൾ തന്റെ അന്ത്യാഭിലാഷമായി ഇങ്ങനെ പറഞ്ഞു..തന്റെ വെടിയേറ്റു രക്തം പുരണ്ട ശരീരം പൊതു ദർശനത്തിനു വയ്ക്കണം..പെട്ടിയിലടച്ചു ഭങ്ങിയായിട്ടല്ലാ..ഏതെങ്കിലും മരത്തേൽ കെട്ടിതൂക്കിയാലും മതി...ഒരു കുറിപ്പും നിങ്ങൾ അവിടെ തൂക്കണം...
" ഞാൻ ഒരു കുലപാതകിയാണു ഒരുപാടു പേർക്കു ഞാൻ ദ്രോഹം ചെയ്ത്തിട്ടുണ്ട്,അതിന്റെയൊക്കെ ഫലമാണു ഇന്നു ഞാൻ അനുഭവിക്കുന്നത്. ഒന്നു മാത്രം ഞാൻ പറയുന്നു ഓരോ കുറ്റം ചെയ്യാൻ നിങ്ങളുടെ മനസു പൊങ്ങുംബോൾ എന്റെ ഈ ശരീരം ഓർത്തു കൊൾക."
എല്ലാം കഴിഞ്ഞു, ആരാചാർ വെടിയുതിർത്തു..അയാൽ നിലത്തു വീണു പിടഞ്ഞു...
ആപ്പോഴാണു ശിക്ഷാ നടപടി അടിയന്തിരമായ് നിർത്തിവയ്ക്കാനു ഉത്തരവുമായി ഒരു ഉന്നത ഉദ്യോഗസ്തൻ അവിടെ എത്തിയത്...കാരണം ഇതിൽ ഒരാൾ നിരപരാധിയാണെന്നു മൊഴി കിട്ടിയിട്ടുണ്ടത്രെ....
വെടിയേറ്റു വീണ ആ ശരീരം ചലനമറ്റിരുന്നു....മറ്റുമൂന്നുപേരും ഓടി അയാളുടെ അടുത്തേതി....അയാലുടെ കണ്ണുകളിലെ പ്രകാശം പോയിട്ടില്ലാ...അയാൾ മെല്ലെ മൊഴിഞ്ഞു...
എന്റെ ശരീരം മുഴുവൻ വേധനയാടോ...എന്റെ കൈകൾ ഒന്നു അനക്കാൻ പോലും പറ്റുന്നില്ലാ....നിഷ്കരുണം നമ്മൾ വെടിയുതിക്കുംബോ...വ്യർത്ത്ധമായൊരു ലക്ഷ്യം മാത്രമായിരുന്നു..നമുക്ക്...ഇനി നിങ്ങൾക്കൊരു ജീവിതം ഉണ്ടെങ്കിൽ ഒരു തെറ്റും ചെയ്യരുത്...
പിന്നെ ആ ചുണ്ടുകൾ ചലിച്ചില്ലാ...ആവൻ ഉറങ്ങുകയാണു...ഒരു വേദനയും അറിയാത്ത ഉറക്കം....
No comments:
Post a Comment