Friday, November 12, 2010

2010 നവംബര്‍ പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച്ച ........... :-Bentin

                                                           ഇന്ന് ജോതിശാസ്ത്ര പ്രകാരം എനിക്ക് മോശം ദിവസമാണ്...പക്ഷേ കാലത്ത് മുതല്‍ മോശമായതോന്നും സംഭവിച്ചില്ല.....ഹി ഹി ......പിന്നെ ഞാന്‍ ചെയ്തോണ്ടിരുന്ന ലൈറ്റ് കേസിനു നല്ലൊരു ഡിസൈന്‍ കിട്ടി.....പിന്നെ....ഇന്നലെ തുടങ്ങിയ ബിയറിംഗ് റിഗ് ഡോക്യുമെന്‍റ്റ്റെഷനും കഴിഞ്ഞു .....വൈകുന്നേരമായപ്പോ സ്വസ്ഥമായി....ഇനി ആ ഡോക്യുമെന്‍റ് സീനിയര്‍ ഓഫീസര്‍ക്ക് മെയില്‍ ചെയ്യണമെന്ന ഒരു ജോലികൂടെ ഇന്ന് ഉള്ളു ......
                                              വീട്ടിലെ കാര്യങ്ങള്‍ക്ക് നല്ല പുരോഗതിയുണ്ട്...അടുത്ത വ്യാഴാഴ്ച്ച വീട്ടില്‍ പോകണം.
ട്രെയിനില്‍ പോകാമെന്ന് വെച്ചു. കാരണം വ്യാഴാഴ്ച്ച കൂടെ ജോലിചെയ്യുന്ന ഒരാളുടെ കല്യാണമാണ്... ഏഴുമാനിക്കാന് റിസെപ്ഷന്‍ ... ബസ്സിലാണ് വീട്ടിലോട്ടു പോകുന്നതെങ്കില്‍ അഞ്ചു മണിക്ക് പോകണം....ട്രെയിനില്‍ ആണെങ്കില്‍ പത്തുമണിവരെ സമയമുണ്ട്...അപ്പൊ കല്യാണത്തിനു പോകയും ചെയ്യാം...
                                                             സുഹൃത്തുക്കള്‍ ഒന്നുരണ്ടുപേര്‍ പിരിഞ്ഞു പോകുകയാണ്....ചെറിയ വിഷമമില്ലാതില്ല...തിരുവില്വാമലയില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെ ഇലക്ട്രിസിറ്റി ബോര്‍ടില്‍ ഉണ്ടായിരുന്ന സണ്ണി ചേട്ടനെ ഇന്ന് ഓര്‍ക്കുട്ടില്‍ നിന്നു കിട്ടി....ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തിരുന്നതുകൊണ്ട് വിളിച്ചു കുറെ നേരം സംസാരിച്ചു.തവക്കല്‍ എന്ന വലിയ മുതലാളിയുടെ ഫ്ലാറ്റില്‍ ആണ് അദ്ദേഹവും എന്‍റെ സഹപാഠികളില്‍ ചിലരും താമസ്സിച്ചിരുന്നത്...ഞാന്‍ അവിടെ പോകുമ്പോഴൊക്കെ ഇവരുമായി സംസാരിക്കാറുണ്ട്....സണ്ണിച്ചായനും  റോണിച്ചായനും പിന്നെ റോണിച്ചായന്റെ അനിയന്‍ ടോണിയും അവിടെയാണ് താമസം...എല്ലാവരുമായി നല്ല കമ്പനിയായിരുന്നു....ഇന്ന് വിളിച്ചപ്പോ എല്ലീം വീണ്ടും ഓര്‍ത്തു...സണ്ണി ചേട്ടന്‍ ഇപ്പൊ ചെന്നൈയില്‍ ഉണ്ട് .ഇലക്ട്രിസിറ്റി ബോര്‍ഡിലെ പണിയൊക്കെ വിട്ടു.ഇടയ്ക്ക് കുറച്ചു കാലം ഗള്‍ഫില്‍ പോയി.ഇപ്പൊ കല്യാണമൊക്കെ കഴിഞ്ഞു, ഭാര്യക്ക് ചെന്നയില്‍ ഉദ്യോഗമുന്ദ് ചേട്ടനും അവിടെ ഒരു ജോലി കിട്ടുമോ എന്ന് നോക്കുകയാണ്.
                                                            അങ്ങനെ വീണ്ടും ഒരു ദിവസം കഴിഞ്ഞു പോകുന്നു.ഒരു വാരാന്ത്യം കൂടി.നാളെ പിടിപ്പതു പണിയുണ്ട്.അപ്പൊ നാളെ കാണാം...ബൈ ബൈ......

No comments:

Post a Comment