Monday, November 15, 2010

2010 നവംബര്‍ പതിനഞ്ചാം തിയതി തിങ്കളാഴ്ച്ച ................ :- Bentin

ഒരു അറുബോറന്‍ ശനിയും ഞായറും.....
ശനിയാഴ്ച്ച പതിവ് ജോലികള്‍ ചെയ്തു തീര്ക്കാനുള്ളതായിരുന്നു..... അലക്ക് മുറി വൃത്തിയാക്കല്‍....ഇരുചക്ര വാഹനത്തെ തുടച്ചു മിനുക്കല്‍ അങ്ങനെ കാലത്ത് പത്ത് മണിവരെ സമയം പോയി....പിന്നെ കുളിച്ചു ഭക്ഷണം കഴിക്കാന്‍ പോയി...... ഒന്ന് ചുറ്റി കറങ്ങി....കുറച്ചു കാശ് ഏടുത്തു, ഒരു ജോടി ഡ്രസ്സ്‌ ഏടുക്കണം....പിന്നെ വീട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യണം, അങ്ങനെ കാര്യങ്ങള്‍ പലതും കിടക്കുന്നു....കാശെടുത്ത് നേരെ റൂമിലെത്തി....സുകമായി കിടന്നുറങ്ങി.....നാലുമണിവരെ. പിന്നെ കുളിച്ചു റെഡിയായി...വീണ്ടും ഇറങ്ങി ഒന്ന് രണ്ടു തുണികടകള്‍ കയറി ഇറങ്ങേണ്ടി വന്നു നല്ലൊരു ഡ്രസ്സ്‌ കിട്ടാന്‍....പിന്നെ ഭക്ഷണവും കഴിച്ചു നേരെ റൂമില്‍ തിരിച്ചെത്തി...
                                                           കുറെ നേരം ഇന്‍റര്‍നെറ്റില്‍ സമയം കളഞ്ഞു പിന്നെ ക്രോണിക് ബാച്ച്ലര്‍ സിനിമ കണ്ടു.......വീണ്ടും ഉറക്കം തന്നെ ശരണം.....കാലത്ത് പള്ളിയില്‍ പോകേണ്ടതാണ്....
                                                             ശനിയാഴ്ച രാത്രി കിടന്നപ്പം ഇച്ചിരി ലേറ്റ് ആയി....അതുകൊണ്ട് ഞായരഴ്ച്ച്ച കാലത്ത് അലാറം കേട്ടപ്പോ ആദ്യം ദേഷ്യമാണ് തോന്നിയത്....ഏഴു മണിക്കാണ് ആരാധന...പ്രഭാത കര്മാങ്ങളൊക്കെ കഴിച്ച്....കുളിച്ചു റെടിയായി...വീണ്ടും ശകടത്തില്‍ പള്ളിയിലേക്ക്....പള്ളി ഒഴിഞ്ഞു കിടക്കുന്നു....അല്ലാ എന്നും അങ്ങനെ തന്നാണ്....ആദ്യത്തെ ആരാധനക്ക് ആള് കുറവായിരിക്കും. പക്ഷെ എനിക്ക് കാലത്ത് തന്നെ പള്ളിയില്‍ പോകുന്നതാണ് ഇഷ്ടം.....ആറരക്കു തന്നെ ഞാന്‍ പള്ളിയില്‍ ഏത്തും....കുറെ നേരം അവിടെ ഇരിക്കും, അതൊരു സുഖമാണ്...ഒറ്റയ്ക്കങ്ങനെ പള്ളിയിളിരിക്കാന്‍. അപ്പോഴേക്കും ആളുകള്‍ വന്നുതുടങ്ങും...ഏഴു പത്തായപ്പോ ആരാധന ആരംഭിച്ചു...
                                 പ്രസംഗം പെണ്‍കുട്ടികളുടെ പ്രാധാന്യവും പ്രാമുഖ്യവും ആണ്.ഭ്രൂണ ഹത്യകളുടെ എണ്ണവും, രാജ്യത്താകമാനമുള്ള പെണ്‍ ആണ്‍ ആനുപാതത്തിന്റെ കണക്കും ഒക്കെ നിരത്തി പ്രസംഗം തകര്‍ത്തു.
                                                   ആരാധന കഴ്ഞ്ഞു പ്രാതലും കഴിച്ച വീട്ടിലെത്തി. പിന്നെങ്ങും  പോകാന്‍ തോന്നിയില്ല....ഡീപ് റൈസിംഗ് എന്ന സിനിമ വീണ്ടും കണ്ടു...ഉച്ച ഭക്ഷണം കഴിച്ചില്ല....ഉറങ്ങാന്‍ തോന്നിയില്ല...വൈകുന്നേരമായപ്പോ വെറുതെ കയ്യില്‍ ഉള്ള മലയാള പടങ്ങളുടെ ലിസ്റ്റ് നോക്കിയപ്പോ കാണാത്ത ഒരു പടം....."പാസ്സഞ്ചര്‍". കണ്ടു തുടങ്ങിയപ്പോ...ബോറായിരുന്നു, പക്ഷേ പിനീടങ്ങോട്ട്‌ കഥ നന്നായി...അഞ്ചുമണി ആയപ്പോ ബീച്ചില്‍ പോകണമെന്ന് വിചാരിച്ച്ചുരുന്നതാ...സിനിമയുടെ ലഹരിയില്‍ അത് വിട്ടു....നല്ല ഒരു സിനിമയായിരുന്നു...ഒരു സാധാരനകാരന് ഏന്തു ചെയ്യാം എന്ന സാരോപദേശ  കഥ.
                                                                  ആറുമണി ആയപ്പോ സിനെമാതീര്‍ന്നു പിന്നെ വേഗം റെഡി ആയി ബീചിലോട്ടു വിട്ടു...ശിശുദിനമായതിനാല്‍ നല്ല തിരക്ക് എന്തൊക്കെയോ കലാപരിപാടികള്‍ ഉണ്ട് ...ബീച്ചിന്റെ ഒരത്തായി
സ്റ്റേജ് കെട്ടിയിട്ടുണ്ട്....ആളുകള്‍ ചുറ്റിനുമുണ്ട്...നിറയെ പാറക്കല്ലുകള്‍ കൊണ്ട് നിറഞ്ഞ പുതുച്ചേരി ബീച്ചില്‍ മഴപെയ്തു മണ്ണില്‍ ചിലയിടങ്ങളില്‍ വിള്ളല്‍ വീണത്‌ ഞാന്‍ ശ്രദ്ധിച്ചില്ല. സ്റ്റേജിന്റെ പിറകില്‍ അത്തരമൊരു വിള്ളലില്‍ എന്‍റെ ഉപ്പൂറ്റി കുടുങ്ങി ചെരുതായിറ്റൊന്നു പോറി. നല്ല നീറ്റല്‍. രണ്ടു കി മി നീളമുള്ള ബീച്ചില്‍ നെടുങ്ങനെ ഒരുവട്ടം കറങ്ങി നേരെ വീട്ടിലോട്ട് .... വഴിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഒന്‍പതു മണിവരെ എന്തൊക്കെയോ കുത്തികുറിച്ചു പിന്നെ കിടന്നുറങ്ങി.......
                                                      ഇന്ന് കാലത്ത് ചെറിയ മഴ..കാലത്ത് ജോഗിങ്ങിനു പോകുമ്പോ ഒരു പകല്‍ സ്വപ്നം കണ്ടു...പാടി മഴപെയ്യിക്കുന്ന ഒരു രംഗം....ഹി ഹി....പക്ഷേ സത്യം പറയാല്ലോ....ഞാന്‍ ഓഫീസില്‍ പോകാന്‍ ഇര്ങ്ങുംബഴേക്കും മഴ തുടങ്ങി....ഇനി എന്‍റെ പാട്ട് കേട്ടിട്ടാണോ മഴ പെയ്തത്.....ഹി ഹി ......
                        അപ്പൊ പോട്ടെ നാളെ കാണാം......ബൈ ബൈ.... 

No comments:

Post a Comment