Tuesday, November 2, 2010

2010 നവംബര്‍ ഒന്നാം തിയതി തിങ്കളാഴ്ച്ച :-Bentin

                           ഇന്ന് കേരള പിറവി, മലനാട് പിറന്ന ദിവസം.....സന്തോഷവും ദുഖവും ഇടകലര്‍ന്ന ഒരു ദിവസം...മുപ്പതാം തിയതിയും, മുപ്പത്തിയൊന്നാം തിയതിയും ഒന്നും എഴുതാന്‍ സാധിച്ചില്ല കാരണം നേരത്തെ പറഞ്ഞിരുന്നല്ലോ...നെറ്റ് കണക്ഷന്റെ ലിമിറ്റ് കഴിഞ്ഞു. ....ഇന്ന് ഒന്നാം തിയതിയല്ലേ ഇന്ന് തൊട്ട് അടുത്ത ബില്ലിംഗ് ഡേറ്റ് തുടങ്ങും, അതുകൊണ്ടാണ് ഇന്നിവിടെ പ്രത്യക്ഷ പെടാന്‍ കാരണം.
                                                        സംഭവ ബഹുലമായ രണ്ടു ദിവസങ്ങള്‍, കഴിഞ്ഞു ഒരു പാടു പ്രധാനപെട്ട കാര്യങ്ങള്‍ നടന്നു, ഒരുപാടു യാത്ര  ചെയ്തു , ഭയങ്കര ക്ഷീണം, ഇനി ബുധനാഴ്ച്ച, ഒരു വലിയ യാത്രയുണ്ട് കോതമംഗലം വരെ പോണം, അമ്മയുടെ ഒരു നേര്‍ച്ചയുണ്ട് അത് നടത്തണം പിന്നെ ചേച്ചിയുടെ വീട്ടില്‍ പോകണം, കുഞ്ഞുനെ കാണണം മറിയയെ കാണണം, കുറേ ദിവസമായി അവരെയൊക്കെ കണ്ടിട്ട്.
                                                      മെനഞ്ഞാന്നു അതായത് ഒക്ടോബര്‍ മുപ്പതാം തിയതി, ഞാന്‍ പോണ്ടിച്ചേരിയില്‍ നിന്നു വന്നിറങ്ങിയ ദിവസം, വീട്ടില്‍ വന്നു കാപ്പി കുടിച്ചു പിന്നെ നേരെ സിറ്റിയിലോട്ടു പോയി , പപ്പ ഒരു വൈദ്യനാണ് , ഒരു മരുന്ന് ചെയ്യുവാനുണ്ട്, കൂട്ടുകളും മറ്റും വാങ്ങണം, അങ്ങനെ അതും വാങ്ങി കുറച്ചു പൈപ്പുകളും വാങ്ങി, ഈ ഇരിമ്പു പൈപ്പുകള്‍ റബ്ബര്‍ ഷീറ്റ്, ഉണക്കാന്‍ ഇറാന്‍ വേണ്ടിയാണ്, ഇവിടെ ഭയങ്കര മോഷണം ആണ്. പുറത്ത് വെച്ചിരുന്ന ഒരു ഉരുളി ആരോ കട്ടോണ്ട് പോയി അതുകൊണ്ട് ഇപ്പൊ എല്ലാം വീടിനുള്ളിലാണ് വയ്ക്കുക, റബ്ബര്‍ ഷീറ്റിന്റെ കാര്യം പിന്നെ പറയണ്ടല്ലോ, കിലോയ്ക്ക് ഇപ്പൊ ൧൮൦ രൂപാ വിലയുണ്ട്.പുറത്തെങ്ങാനും ഇട്ടാല്‍ അതിന്റെ പൊടി പോലും കിട്ടത്തില്ല.
                                                                 ഉച്ചയ്ക്ക് വന്നു ഊണൊക്കെ കഴിച്ചു, പതുക്കെ മരുന്നിടിക്കാന്‍ തുടങ്ങി,
പപ്പ ഉരലില്‍  മരുന്നിടിക്കും, ഞാന്‍ നീര് പിഴിഞ്ഞെടുക്കും, അത് അടുപ്പില്‍ അലുമിനിയം ഉരുളിയില്‍ ഒഴിച്ചു കൊടുക്കും, അടുപ്പിന്റെ മേല്‍ നോട്ടം അമ്മയ്ക്കാണ് അങ്ങനെ ഉച്ചയ്ക്ക് തുടങ്ങിയ ജോലിയാണ്, ഒരുമരുന്നിടിച്ചു , അടുത്തതിടിച്ച്ചു, അങ്ങനെ ഓരോന്നോരോന്നായിട്ട് കഴിഞ്ഞു, പിന്നെ ഒരു വരാന് ചേര്‍ക്കേണ്ടത് അത് കുതിരാന്‍ തലേന്നേ ഇട്ടിരിന്നു.
                                    അമ്മ വന്നു വിളിച്ചത് കൊണ്ട് ബാക്കി എഴുതാന്‍ പറ്റിയില്ല, ഇനി ഇന്നത്തെ ഡയറി  ബാക്കി...ഇന്നത്തെ ഡയറിയില്‍ എഴുതാം....

No comments:

Post a Comment