ഇന്ന് ബക്രീദ് .......... നമുക്ക് പക്ഷേ അവധി ഇല്ല. ഇന്നും ഓഫീസില്‍ എത്തി.ഇന്ന് കാലത്ത് മുതല്‍ നല്ല മഴയാണ്.ജോഗ്ഗിങ്ങിനു പോകാന്‍ ഇറങ്ങിയപ്പോ നല്ല പൂമഴയായിരുന്നു. മഴയത്ത് ഓടാന്‍ നല്ല രസമാണ്, കോരിച്ചൊരിയുന്ന മഴയല്ല, ഇങ്ങനെ ചാറ്റല്‍ മഴ. എന്ത് രസമായിരുന്നെന്നോ.....ജോഗ്ഗിംഗ് കഴിഞ്ഞു പതിവ് തട്ടുകടയില്‍ ചായകുടിക്കാന്‍ നിന്നു...ചാറ്റല്‍ മഴയും കൊണ്ടങ്ങനെ ചൂട് ചായ കുടിക്കാന്‍ നല്ല രസം.
മഴ പെയ്തുകൊണ്ടെയിരിക്കുന്നു. പുതുച്ചേരിയില്‍ കുറച്ചു പച്ചപ്പ് കാണുന്നത് ഇപ്പോഴാണ്. പുല്ലും ചെറിയ ചെടികളും വഴിവക്കില്‍ മുളച്ചു തുടങ്ങി. പുതുച്ചേരി കൂടുതല്‍ ഭംഗിയുണ്ട് ഇപ്പൊ.നാളെ വീട്ടില്‍ പോകണം. ട്രെയിനില്‍ ടികറ്റ് ബുക്ക് ചെയ്തു.തിരിച്ചു വരാനുള്ള ടികറ്റ് എടുത്തിട്ടില്ല.വെള്ളിയാഴ്ച്ച ട്രെയിനില്‍ ഇരുന്നു വേണം അത് ബുക്ക് ചെയ്യാന്‍. പുതുച്ചേരിയില്‍ ത്രി ജി നെറ്വര്‍ക്ക് ഉണ്ടായിട്ടു കൂടി അരമണിക്കൂര്‍ എടുത്തു ബുക്ക് ചെയ്യാന്‍, പിന്നെയാണ് ഓടുന്ന ട്രെയിനില്‍ ഇരിന്നു ബുക്ക് ചെയ്യാന്‍. ഒരു പരീക്ഷണമാണ്.വിജയിക്കുമോ എന്നറിയില്ല.ഇങ്ങനൊക്കെയല്ലേ അറിയാന്‍ പറ്റു.
വീട്ടില്‍ തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.പപ്പ ഒറ്റയ്ക്ക് കഷ്ടപെടുകയാണ്. ചേച്ചിയുടെ കല്യാണത്തിനും ഇങ്ങനൊക്കെ ആയിരുന്നു.ഞാനാസമയത്ത് സാഗര്‍ കന്യയില്‍ ഗുജരാത്തിനടുത്ത് ഒരു ഗവേഷണത്തിലായിരുന്നു. കടലിനടിയില്‍ എണ്ണ ഉണ്ടോ എന്നാണു അന്വേഷണം.
No comments:
Post a Comment