Friday, November 5, 2010

2010 നവംബര്‍ അഞ്ചാം തിയതി വെള്ളിയാഴ്ച ..... :- Bentin

                                                     കാലത്ത് പപ്പയ്ക്ക് വയ്യായിരുന്നു, ഞാന്‍ ഏറ്റു മണിക്കേ  പി ആര്‍ എസ് , ആശുപത്രിയില്‍ പോയി ഓ.പി. ടിക്കറ്റ്‌ ഏടുത്തു, പപ്പയെ സ്ഥിരം നോക്കുന്ന ഡോക്ടര്‍ ഇല്ലായിരുന്നു, മറ്റൊരു ഡോക്ടറെ റെഫര്‍ ചെയ്തു, ഞാന്‍ തിരിച്ചു വന്നു പപ്പയെയും കൂട്ടി ആശുപത്രിയില്‍ പോയി, നല്ല മഴ കാറിലാണ് പോയത്, പി. ആര്‍. എസ്. ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് സൗകര്യം കുറവാണ്, ഹോസ്പിറ്റലിന്റെ കിഴക്കേ മതിലിനോട് ചേര്‍ന്ന് ഒരു റോഡ്‌ ഉണ്ട് അവിടെ വേണം പാര്‍ക്ക്‌ ചെയ്യാന്‍, പപ്പയെ മെയിന്‍ ബില്ടിങ്ങില്‍ ഇറക്കി ഞാന്‍ വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ പോയി, രണ്ടു കാറുകള്‍ക്ക് നടുവില്‍ ഒരു ചെറിയ ഇടം കിട്ടി, അതില്‍ വണ്ടി കയറ്റി ഒതുക്കി ഇടാന്‍ ഇച്ചിരി ബുധ്ധിമുട്ടെണ്ടി വന്നു. റിവേര്സ് എടുക്കാന്‍ ശരിക്കും ഞാന്‍ പഠിച്ചു.
                                                                   പപ്പയെ ഡോക്ടറെ കാണിച്ചു കുറച്ചു ഗുളികയും ഒരു കഫ് സിറപ്പും ഏഴുതി  കൊടുത്തു. നേരെ വീട്ടിലേക്ക്, ചേച്ചി ഏറണാകുളത്ത് നിന്നു കെ. കെ. എക്സ്പ്രസ്സില്‍ തിരിച്ചതായ് ഫോണ്‍ വന്നു, ചേച്ചിയെ വിളിക്കാന്‍ റയില്‍വെ സ്റ്റേഷനില്‍ പോണം. പക്ഷേ അത് ഉച്ചയ്ക്ക് മൂന്നു മണിക്ക് പോയാല്‍ മതി.അതുവരെ വീട്ടിലായിരുന്നു. മരുന്ന് കഴിച്ച്ച്ചതില്‍ പിന്നെ പപ്പ ഉഷാറായി.ഉച്ചയ്ക്ക് ചേച്ചിയും പിള്ളാരും എത്തിയപ്പോള്‍ പിന്നെ പറയാനും വേണ്ട.
                                                               ചേച്ചിയുടെ മൂത്ത പുത്രന് പടക്കം ഭയങ്കര പേടി, അടുത്ത വീട്ടില്‍ പൊട്ടിക്കുന്നത് കേള്‍ക്കുമ്പോ തന്നെ ഇവന്‍ കരയാരാകും, അങ്ങനെ ദീപാവലിക്ക് പടക്കം പൊട്ടിക്കണമെന്ന ആഗ്രഹവും പോയി....കുഴപ്പമില്ല, ചേച്ചിയുടെ പിള്ളേരുമായിട്ടു ഇപ്പൊ ആഘോഷമാണ് ..... ഹി ഹി... ബൈ ബൈ..നാളെ kaaNaam

No comments:

Post a Comment