Thursday, November 18, 2010

2010 നവംബര്‍ പതിനെട്ടാം തിയതി വ്യാഴാഴ്ച........ :- Bentin

ഇന്ന് ഒന്നും പറയാനില്ല....അനുഭവം ഒരു കവിതയാക്കുകയാണ് ഞാന്‍....
................................പുലരി ..............................
നനുനനെ പെയ്യുന്നു...............  മഴ ഒരു മൂടുപടമിട്ടു പുലരിക്കുമേല്‍.
ദൂരെ ആകാശത്തില്‍ ചിതറിയ മേഘശകലങ്ങളില്‍ ഏതൊന്നിനു ഇന്ന് ദുഃഖം......അതോ..?
കാത്തിരുന്ന കതിരവനെ ദൂരെ കിഴക്കിനിയില്‍ കണ്ടതിനാല്‍ പൊഴിച്ച  ആനന്ദ കണ്ണീരോ?
അങ്ങകലെ ചക്രവാള നഗരിയില്‍ മേഘങ്ങള്‍ തീര്‍ത്ത കൂറ്റന്‍ ഗോപുരങ്ങല്‍ക്കുമേല്‍,
വര്‍ണ്ണം വാരി വിതറി  അര്ക്കനെത്തി, ഉണര്‍ന്നു ജീവജാലങ്ങള്‍ ഇങ്ങു ഈ ഭൂ നഗരിയിലും.
മുറ്റത്തെ തൈ മാവിലിരുന്നു കാക്ക വിരുന്നു വിളിച്ചതിനാല്‍ , പുറപ്പെട്ട പറവകള്‍
ചക്രവാള വീഥിയില്‍ കറുത്ത പൊട്ടുകള്‍ തീര്‍ത്തു കാല്‍പാടുകള്‍ പോലെ.
മുത്ത് പൊഴിക്കുന്നു തരുനിരകളില്‍ ഓടിനടന്നു അണ്ണാറക്കണ്ണനും.
വാകമരത്തില്‍ നിന്നു വാര്‍ന്നൊഴുകിപടര്‍ന്ന പൂക്കള്‍ ചെമ്പട്ടു വിരിച്ചു വീഥിയില്‍.
ജീര്‍ണ്ണമാം വീടിന്‍റെ ഭിത്തിയില്‍ വേരിടനാകാതെ നില്‍ക്കുമാ ആലിന്‍ പൈതലിനെ കണ്ടു,
നീര്‍ പൊഴിച്ച മുകിലിന്‍ ആര്‍ദ്രതയില്‍ ഇലത്തുമ്പില്‍ പുഞ്ചിരി വിരിയിച്ചു സൂര്യനും.
മണ്‍പാതയില്‍ ഉടലെടുത്തൊരു നീര്‍ചാല് തീര്‍ത്ത മണ്‍ത്തിട്ടയില്‍ നഗ്ഗ്ന പാദനായ്,
ഒരു ബാലനെ പോലെ പാദം ഊന്നി ചുറ്റി വരച്ചു ചിത്രങ്ങള്‍ ഞാന്‍.
ഒരു സുപ്രഭാതം കൂടി കാണാന്‍ ആയുസ്സ് കിട്ടി എനിക്ക്, തന്നനുഗ്രഹിച്ച ഈശ്വരന് പ്രണാമം.
                                                                                        Bentin P Gnananesan

No comments:

Post a Comment