ഇന്നത്തെ ദിവസത്തിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല.ഇന്നലെ വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നു. ഇന്നലെ വെളുപ്പിന് അഞ്ച് മണിക്കാണ് ഞാന്‍ പുതുച്ചേരിയില്‍ എത്തിയത്. കുറച്ചു നേരം കിടന്നുറങ്ങി, എട്ടുമണിക്ക് എണീറ്റ് റെഡി ആയി ഒഫീസ്സിലേക്ക്. അവിടെന്നു മൂന്നു മണിക്ക് ഞാന്‍ വീണ്ടും ചെന്നൈയിലേയ്ക്ക് തിരിച്ചു....പെരുംകളത്തൂര് ഇറങ്ങി ഇ എം യു ട്രെയിനില്‍ പോകാനാണ് പദ്ധധി. ഞാന്‍ ഏഴു പത്തായപ്പോ പെരുംകളത്തൂര് എത്തി. അവിടെന്നു അടുത്ത ട്രെയിന്‍ ഏഴു അന്പതിനെ ഉള്ളു.പിന്നെ കുറച്ചു നേരം കാത്തു നിന്നു. പല്ലാവാരത്ത് എത്തുമ്പോ 8:10 pm ആയി...അവിടെ റിസപ്ഷന്‍ തുടങ്ങിയിട്ടേ ഉള്ളു. ഗാനമേള നടക്കുന്നത് കാരണം ആരോടും സംസ്സാരിക്കാന്‍ വയ്യാത്ത അവസ്ഥ. പിന്നെ തട്ടേല്‍ കയറി ചെക്കനേയും പെണ്ണിനേയും കണ്ടു, മംഗളങ്ങള്‍ ആശംസിച്ചു ഭക്ഷണം കഴിക്കാനിരുന്നു. കുറേ മധുരം കിട്ടി ഐസ് ക്രീമും കിട്ടി. ചടങ്ങോക്കെ ഭംഗിയായി നടന്നു.എല്ലാം കഴിഞ്ഞപ്പോള്‍ 9:40 pm കഴിഞ്ഞിരുന്നു. പിന്നെ. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാമതി എന്നായി. ഭാഗ്യം കൊണ്ട് മണ്ടപത്തിനു മുന്‍പില്‍ നിന്നാല്‍ തന്നെ ബസ്സ് കിട്ടുമായിരുന്നു, പക്ഷേ ഒരു ഭാഗ്യകേടു കാത്ത്തിരിപ്പുണ്ടായത് അറിഞ്ഞില്ല. പുതുച്ചേരിക്ക് കിട്ടിയ വണ്ടി ഒരല്‍പം ചുറ്റി പോകുന്നതായിരുന്നു. ഇടയ്ക്ക് നല്ല ഉറക്കത്ത്തിലായത് കാരണം ഞാന്‍ അത് ശ്രദ്ധിച്ചില്ല. പക്ഷേ ഒടുക്കത്തെ ഗട്ടര്‍ ...... ഹോ ഞാന്‍ സീറ്റില്‍ നിന്നും പൊങ്ങി ചാടികൊണ്ടിരുന്നു.
എന്നാലും നീണ്ട സീറ്റില്‍ നിവര്‍ന്നു കിടന്നു സുഖമായുറങ്ങി. പുതുച്ചേരിയില്‍ 1:20 നു എത്തി, ഉടന്‍ തന്നെ ഒരു ആട്ടോ പിടിച്ചു റൂമിലെത്തി ....അങ്ങനെ ഒരു വലിയ യാത്ര കഴിഞ്ഞു....ഇനി ഈ ഖീനമോക്കെ മാറണമെങ്കില്‍ ഒരാഴ്ച്ച പിടിക്കും....അപ്പൊ ഇനി പിന്നെ കാണാം....ബൈ ബൈ....
No comments:
Post a Comment