ഇന്നത്തെ ദിവസം തുടക്കം നല്ലതായിരുന്നു.ഡപ്യുട്ടി കലക്ടര്‍ ഉദ്യോഗത്തിന് അപേക്ഷിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയാണ് അപേക്ഷിച്ചത്. പരീക്ഷ രണ്ടു മാസം കഴിഞ്ഞിട്ടേ ഉണ്ടാവുള്ളൂ. പിന്നെ നേരത്തെ കൃഷി വകുപ്പില്‍ ഒരു അപേക്ഷ നല്‍കിയിരുന്നു. അവിടെ എഞ്ചിനീയര്‍ ആയിട്ടാണ്. ഇനിയിപ്പോ അമ്മാവന്‍ കാര്യമായി നോക്കിതുടങ്ങും. എനിക്ക് ഈ വക കാര്യങ്ങളില്‍ ഇഷ്ടമുന്ടെന്നു മനസ്സിലായി. ഇനിയിപ്പോ എങ്ങനാണാവോ ആവോ.....എന്തായാലും കേരളത്തില്‍ ഒരു ജോലി കിട്ടുക എന്നത് ഒരു മഹാ ഭാഗ്യമാണ്. വല്ല മുന്നാറിലും ജോലി കിട്ടിയാല്‍ സന്തോഷമായി......ഹെ ഹെ.....പിന്നെ വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല. ചേച്ചിയുടെ മറിയകുഞ്ഞിനു വയ്യ, ചുമയാണ്. ഗവണ്‍മെന്‍റ് ഹോസ്പ്പിറ്റലില്‍ പണിമുടക്കായത് കാരണം സ്വകാര്യ ആശുപത്രികളില്‍ നല്ല തിരക്കാണ്. എന്താ ചെയ്യുക. പാവം ചേച്ചി..ഓസേപ്പച്ചനാനെങ്കില്‍....നല്ല വാശിയിലും.അമ്മുമ്മയുടെ വീട്ടില്‍ പോണമെന്ന് പറഞ്ഞു കരയാറുണ്ടത്രെ. പാവം ചെക്കന്‍.പിന്നെ എന്‍റെ ജോലി കാര്യമെല്ലാം നന്നായിട്ട് പോകുന്നു.വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഭ ഭാ യ്ക്ക് ഇനിയും രണ്ടു പരീക്ഷ ബാക്കിയുണ്ട്....മുപ്പത്തിയൊന്നു ആകുംബം എല്ലാ പരീക്ഷയും കഴിയും. അവള്‍ സ്വതന്ത്രയാകും. എന്നിട്ട് വേണം എനിക്കൊന്നു മനസമാധാനത്തോടെ സംസ്സാരിക്കാന്‍...അപ്പൊ ഇനി പിന്നെ കാണാം....ബൈ ബൈ......
No comments:
Post a Comment