ഇന്നത്തെ ദിവസം വളരെ തണുത്ത മട്ടിലാണ് പോകുന്നത്. എന്താന്നു കാര്യമെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇന്ന് പ്ലാസ്റ്റിക്ക് പാര്‍ട്ടുകളുടെ ഡി ആര്‍ ചെയ്തു തീര്‍ക്കണം, എന്നിട്ട മെറ്റല്‍ പാര്‍ട്ടുകളുടെ ഡി ആര്‍ ചെയ്തു തുടങ്ങണം. എന്‍റെ സീനിയര്‍ ഇന്ന് മുതല്‍ പ്രസന്റ്റ്ര്‍ മോട്യുളിലാകും വര്‍ക്ക് ചെയ്യുക. അവിടെ ഇപ്പൊ റോയി എന്നൊരാള്‍ ഇപ്പൊ പിക്ക് മോട്യുളില്‍ ജോലി ചെയ്യുന്നുണ്ട്. എനിക്കും അത്യാവശ്യം പണികള്‍ കിട്ടിതുടങ്ങി.ഇനി ഞാന്‍ പിക്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കണം, അതാണ് എന്‍റെ ആഗ്രഹവും. എങ്ങനെ അത് സാധിച്ച്ചെടുക്കാം എന്നാണു ഇപ്പോഴത്തെ എന്‍റെ ചിന്ത....ആ കര്‍ത്താവ് എല്ലാം കണ്ടുകൊണ്ടിരിക്കുവാനല്ലോ. പിന്നെ ഞാന്‍ ചെയ്യേണ്ടതൊക്കെ ചെയ്തു തീര്‍ക്കണം.അത്രയേ ഉള്ളു.....പിന്നെ വേറെ വിശേഷങ്ങള്‍ ഒന്നും ഇല്ല...അപ്പൊ പിന്നെ കാണാം...ബൈ ബൈ....
എന്‍റെ ഇത്രയും കാലത്തെ ഡയറി എഴുത്തിനിടയില്‍ ഞാന്‍ ഒരിക്കല്‍ പോലും രണ്ടാമത് ഒരു പോസ്റ്റില്‍ എഴുതിയിട്ടില്ല. ഇപ്പൊ ഞാന്‍ അത് ചെയ്യുകയാണ്...കാരണമെന്താണെന്ന് അറിയണ്ടേ.....ഇന്ന് ഒരു വൃത്തികെട്ട ദിവസമായിരുന്നു. ഞാന്‍ സബ്മിറ്റ് ചെയ്ത ഐ ഡി ആര്‍ റിജെക്റ്റ് ആയി.....ഇത്രയും വ്യക്ത്തമായിട്ടു പറഞ്ഞു കൊടുത്തിട്ടും ആ വിവരം കേട്ടവന്‍ പറയുകയാ....ഇത് വയബിള്‍ ആല്ലാ എന്ന്. എനിക്ക് പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ....ഈ മെകാനിസം ഞാന്‍ പ്രാക്ടിക്കലായി പ്രൂവ് ചെയ്തിട്ടുണ്ട്....ഇനി അതിന്റെയെല്ലാം വീഡിയോ എടുത്ത് അയക്കണം.....അതിനി നാളെ ചെയ്യാം...എന്തായാലും ഞാനിതങ്ങനെ വിടുന്ന പ്രശ്നമേയില്ല....ഒരു നല്ല ഐഡിയാ കൊടുത്താല്‍ വേണ്ടാ എന്ന്....ഇങ്ങനെയുമുണ്ടോ മനുഷ്യര്‍....ഹും.....ഞാനിന്നു ഇത്തിരി ദേഷ്യവും സങ്കടവും ഒക്കെ ചേര്‍ത്തിയിട്ടാണ് ഇത് എഴുതുന്നത്....ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനൊരു തിരിച്ചടി ഉണ്ടാവുമെന്ന്. എന്തായാലും അടുത്തപ്രാവശ്യം കുറച്ചു കൂടി കരുതലോടെ നീങ്ങണം. അല്ലെങ്കില്‍ വീണ്ടും പ്രശ്നമാവും....കാരണം ഒരിക്കല്‍ രിജക്ടിയതുകൊണ്ട് ഇതൊന്നു സമ്മതിച്ചു തരാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ പോകുന്നില്ല. ആ...ഇവിടെ ഇത്രയും എഴുതിയപ്പോഴാണ് മനസ്സ് ഒന്ന് തണുത്തത്.....പിന്നെ എന്‍റെ ടീമിനും ഉണ്ടായി ഇച്ചിരി വിഷമങ്ങള്‍. ആദ്യത്തെ പ്രോട്ടോ നന്നായി വര്‍ക്ക് ചെയ്യുന്നില്ല...സംഭവം യൂ കേ യില്‍ ആണ് ടെസ്റ്റ് ചെയ്യുന്നത്....അവിടെയുള്ള എഞ്ചിനിയര്‍മാര്‍ എന്‍റെ ടീം അംഗങ്ങളെ കളിയാക്കുന്നു.അതിനു ഒരു പരിഹാരം കണ്ടു പിടിക്കണം. എല്ലാം ദൈവത്തിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു.......അപ്പൊ ഇനി നാളയെ വരികയുള്ളു...ബൈ ബൈ....
No comments:
Post a Comment