Tuesday, January 4, 2011
2011 ജനുവരി നാലാം തിയതി ചൊവ്വാഴ്ച്ച......... :- Bentin
ഇന്ന് ഒരു നല്ല ദിവസം, കാലത്ത് വലിയ പണിയൊന്നും ഇല്ലായിരുന്നു.ഉച്ചയ്ക്ക് ശേഷം മാന്മിഴിയാല്‍ വിളിച്ചു, ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിക്കുകയാണ്. മോളുന് പതിനെട്ടാം തിയതി പരീക്ഷ തുടങ്ങും. എനിക്ക് പൊങ്കല്‍ ലീവിന് വീട്ടില്‍ പോകാന്‍ പറ്റുമോ എന്നാണു ഞാന്‍ നോക്കുന്നത്. പോയാല്‍ എന്‍റെ മാന്മിഴിയാളെ ഒന്ന് കാണാം. ഇവിടെ ഏതൊക്കെ ദിവസമാണ് അവധി എന്നാണു അറിയാത്തത്. പഅതിനെഴാം തിയതി കൂടി ലീവ് കിട്ടിയിരുനെങ്കില്‍ നന്നായിരുന്നു.നാലുദിവസം വീട്ടില്‍ നില്‍ക്കാമായിരുന്നു. ഇന്നലെ ഒത്തിരി വൈകി കിടന്നപ്പോ.ഇപ്പൊ ഇവിടെ മഴയാണ്, ഉച്ചയ്ക്ക് നല്ല മഴയായിരുന്നു.ഇപ്പോഴും മൂടികെട്ടി അങ്ങനെ കിടപ്പുണ്ട്.ഞാന്‍ സൈക്കിളിലാണ് ഇന്ന് ഓഫീസ്സില്‍ വന്നത്.അതുകൊണ്ട് മഴയും നനഞ്ഞു വീട്ടില്‍ പോകേണ്ടി വരുമോ എന്നാണു എന്‍റെ പേടി.പിന്നെ മോളൂന്‍റെ കൂടെയിരുന്നു പഠിപ്പിക്കുകയാണ് ഞാന്‍. ആരുണ്ട് ഇപ്പൊ അവളെ സഹായിക്കാന്‍...ഞാന്‍ മാത്രമല്ലേയുള്ളൂ (ഹെ ഹെ). പിന്നെ ഇന്നും ഇന്നലെയും വലിയ ജോലിത്തിരക്കില്ലായിരുന്നു. അതുകൊണ്ട് കൊള്ളാം. നാളെ പറ്റില്ല, എന്‍റെ സീനിയര്‍ ഓഫീസ്സില്‍ വരും.അതോടെ പണികള്‍ വന്നുകൊണ്ടേയിരിക്കും.അങ്ങനെ ഒരു നല്ല ദിവസം കൂടി കടന്നു പോകുന്നു. ഇനി നാളെ കാണാം....ബൈ ബൈ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment