പൊങ്കലിന് വീട്ടില്‍ പോകണം.ഇവിടെ കമ്പനിയില്‍ ആകെ ഒരു ദിവസമേ അവധിയുള്ളൂ. അത് പതിനേഴാം തിയതിയാണ്. ഞാന്‍ പതിനാലാം തിയതി പോയാല്‍ പിന്നെ പതിനേഴാം തിയതി തിരിച്ചു വരണം. താത്ക്കാലില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു, പതിവ് കലാപരിപാടികള്‍ തന്നെ. സെര്‍വര്‍ അണ്‍ അവയിലബിള്‍ എന്ന് വന്നുകൊണ്ടിരിക്കും. പിന്നെ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ ഒരു മനോഹരമായ ടിപ് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി കഴിഞ്ഞു. പതിനാലാം തിയതിക്കുള്ള ടിക്കറ്റ് കിട്ടി. ഇനി തിരിച്ചു വരാനുള്ള ടിക്കറ്റ് പതിനഞ്ചാം തിയതി ട്രെയിനില്‍ ഇരുന്നു വേണം ബുക്ക് ചെയ്യാന്‍ .കഴിഞ്ഞ പ്രാവശ്യം അത് ഭംഗിയായി നടന്നു, ഇപ്പ്രാവശ്യം എങ്ങനാകുമോ എന്തോ.വരാനുള്ള ടിക്കറ്റ് കൂടി കിട്ടിയാല്‍ ആശ്വാസമായി...വീട്ടില്‍ ധൈര്യമായിട്ടിരിക്കാമല്ലോ. പിന്നെ പതിനാറാം തിയതി എന്‍റെ മാന്‍മിഴിയാളിനെ പറ്റുമെങ്കില്‍ കാണണം.അവള്‍ക്കു ഒരു ബാങ്ക് പരീക്ഷയുണ്ട് . അതുകഴിഞ്ഞ് ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതുന്നു.നടക്കുമോ എന്നറിയില്ല. പിന്നെ വീട്ടില്‍ വലിയ വിശേഷങ്ങള്‍ ഒന്നും ഇല്ല.കല്യാണത്തിന്റെ പരിപാടികള്‍ തകൃതിയായി നടക്കുന്നുണ്ട്.
ഇവിടെ പുതുച്ചേരിയില്‍ നല്ല രസമാണ്. കമ്പനിയില്‍ പൊങ്കലിന് അവധിയില്ലാത്ത കാര്യം നേരത്തെ പറഞ്ഞല്ലോ. എന്‍റെ കഷ്ടകാലത്തിന് പൊങ്കല്‍ അവധികള്‍ കൃത്ത്യമായി ശനിയാഴ്ച്ചയും ഞായറാഴ്ചയും ആയി.....പിന്നെ നാലാം പൊങ്കലിന് തിരുവള്ളുവര്‍ ദിനം എന്ന് കൂടി ഉള്ളതിനാലാണ് അവധി കിട്ടിയത്. പിന്നെന്താ യാത്ര സുഖമായാല്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല.പൊങ്കല്‍ കഴിഞ്ഞുള്ള ആഴ്ച്ചയും എനിക്ക് തിരക്കുള്ളതാണ്. പതിമൂന്നാം തിയതി കഴിഞ്ഞാല്‍ പിന്നെ ഇരുപതാം തിയതിക്കായിരിക്കും പിന്നെ ഞാന്‍ മനസ്സമാധാനത്തോടെ കിടന്നുറങ്ങുക. ആ അതും ഒരു സുഖമുള്ള കാര്യമാണ്. സുഹൃത്തിന്റെ കല്യാണത്തിനു പോകാണ്ടിരിക്കാന്‍ പറ്റില്ലല്ലോ.അപ്പൊ ഊണു കഴിക്കാന്‍ സമയമായി...പിന്നെ കാണാം ബൈ ബൈ....
No comments:
Post a Comment