അങ്ങനെ 2011 ദീപാവലിയും കഴിഞ്ഞു പോയി.
വീണ്ടും ഓഫീസില്‍ എത്തി. ഇപ്പ്രാവശ്യവും ഓഫീസില്‍ നിന്ന് കുറച്ചു പടക്കങ്ങള്‍ കിട്ടി. അത് പോട്ടിചായിരുന്നു ഇത്തവണത്തെ ആഘോഷം.
എന്തുകൊണ്ടെന്നറിയില്ല, ആകെ ഒരു നനഞ്ഞ മട്ടായിരുന്നു ഇത്തവണത്തെ ദീപാവലിക്ക്. ചിലപ്പോള്‍ തകര്‍ത്തു പെയ്ത മഴ കാരണം തോന്നിയതാവാം. മറ്റൊരു കാരണം മാസാവസാനം ആയതു കൊണ്ട് കീശ കാലിയായിരുന്നു എന്നതാണ്, അപ്പോള്‍ ദീപാവലിയുടെ ചൂടും കുറയുമല്ലോ.
പിന്നെ ഈ ദീപാവലിക്ക് അത്ഭുതങ്ങള്‍ പലതും നടന്നു. പടക്കം വാങ്ങാന്‍ കാശില്ലാണ്ടിരുന്നപ്പോ, കമ്പനി കുറെ പടക്കവും, പാമ്പും, പൂത്തിരിയും, കമ്പിത്തിരിയും ഗിഫ്റ്റ് ആയി തന്നു. മധുരം വാങ്ങാന്‍ കാശിലാണ്ടിരുന്നപ്പോ അയല്‍വാസി പ്രൊഫസ്സര്‍ ഒരു പായ്ക്കറ്റ് മധുരം നല്‍കി ദീപാവലി സന്തോഷം പങ്കുവെച്ചു. അതിലും വലിയ അത്ഭുതം എന്താണെന്നുവെച്ചാല്‍ കൃത്യം ഇരുപത്തിയഞ്ചാം തിയതി രാത്രി തന്നെ ശമ്പളം അകൌണ്ടില്‍ വന്നു എന്നതാണ്.ദൈവത്തിന്റെ നടത്തിപ്പ് ഭയങ്കരം തന്നെ.
മോളു വീട്ടിലോട്ടു പോയിരിക്കയാണ്. ഇന്ന് വൈകിട്ട് അവിടെന്നു വണ്ടി കയറും, നാളെ വീണ്ടും പുതുച്ചേരിയില്‍. അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ.
വേറേ വിശേഷങ്ങള്‍ ഒന്നും ഇല്ല, തല്‍ക്കാലം നിരത്തുന്നു.
ബൈ ബൈ ...പിന്നെ കാണാം......
No comments:
Post a Comment