നല്ല കാലം മോശം കാലം എന്നൊന്നില്ല എന്നാണു ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ഓരോന്നു വന്നു ഭവിക്കുമ്പോൾ മാറ്റി പറയേണ്ടി വരുമെന്ന് തോന്നുന്നു. നവംബർ പകുതി തൊട്ടു വളരെ മോശം ആണ് കാര്യങ്ങൾ. ഭാര്യയുമായി വഴക്കിടുന്നത് വളരെ കൂടുതലാണ്. പിന്നെ വീട് മാറിയതിന് കുറെ നഷ്ടങ്ങളും പ്രയാസങ്ങളും വന്നു പെട്ടു.
പുതിയ വീട്ടിൽ വന്നപ്പോൾ പാക്കേഴ്സ് ആന്റ് മൂവേഴ്‌സ് നല്ല കുറെ ക്രോക്കറി പൊട്ടിച്ചു. പിന്നെ നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ കാരണം കാശില്ലാതെ കഷ്ട്ടപെട്ടു. രണ്ടര മണിക്കൂർ വരിയിൽ നിന്നാൽ രണ്ടായിരം രൂപ എടുക്കാം. അത് ചില്ലറ ആക്കാൻ അതിലും കഷ്‌ടമാണ്. പിന്നെ പാക്കേർസ് ആൻഡ് മൂവേഴ്‌സിന്റെ ചതി. ചെക്ക് എടുക്കും എന്ന് പറഞ്ഞിട്ട് അവസാനം പുത്തൻ കാശ് കൊടുത്താലേ ശരിയാകുവെന്നു. ചെക്ക് ആണെങ്കിൽ 30 ശതമാനം കൂടുതൽ കൊടുക്കണം പോലും. പഴയ നോട്ടുകൾ ആണെങ്കിൽ 10 ശതമാനം വേണം എന്ന് പറഞ്ഞു. പുതിയ നോട്ടുകളേക്കാൾ എളുപ്പം പഴയനോട്ടുകൾ തന്നെ. മോൾടെ ഡേ കെയർ നടത്തുന്ന പെങ്ങളുടെ കയ്യിൽ നിന്ന് കടം വാങ്ങി അത് ഒപ്പിച്ചു.
ഞങ്ങൾ താമസം ആക്കിയതിന്റെ കൂടെ വേറെ രണ്ടുപേര് കൂടി ആ വീട്ടിൽ താമസം തുടങ്ങി, രണ്ടു മൂഷികന്മാര്. മഹാ ശല്യങ്ങൾ. രാത്രി മാത്രം പുറത്തിറങ്ങിയിരുങ്കിൽ സമാദാനം ആയിരുന്നു. ഇത് പട്ടാപകൽ നമ്മൾ ഇരിക്കുമ്പോ തന്നെ തലങ്ങും വിലങ്ങും ഊടും. ഒരുത്തനെ തഞ്ചത്തിൽ കിട്ടിയപ്പോൾ അടിച്ചോതുക്കി. മത്തവനെ പിടിക്കാൻ പശ കെണി വയ്‌ക്കേണ്ടി വന്നു.
എം ടെക് പഠിക്കുന്ന കോളേജിൽ നിന്നും വിളി വന്നു. ഏഴാം തിയതിക്ക് മുൻപ് റെക്കോർഡ് ബുക്ക് വയ്ക്കണം എന്ന്. ഞാൻ ഏഴാം തിയതിക്കാണ് നാട്ടിലോട്ട് പോകുന്നത് തന്നെ. അപ്പോഴാണ് ജയലളിത കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് 9 ആം തിയതി ആണ് പരീക്ഷ. 6 , 7 , 8 ജയലളിത മരിച്ചത് കാരണം അവധിയാണ്. റെക്കോർഡ് ബുക്ക് കിട്ടണമെങ്കിൽ അത് 9 ആം തിയതി രാവിലെ പോയി വാങ്ങണം , എഴുതണം HOD ടെ ഒപ്പു വാങ്ങണം. എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല.
ഓഫീസിൽ എന്നെ തരം താഴ്ത്തുന്ന രീതിയിലുള്ള നടപടിയുണ്ടായി. എത്രയൊക്കെ കഷ്ട്ടപെട്ടാലും ഒരു കാര്യവും ഇല്ലെന്നു മനസ്സിലായി. ഒരിടത്തും ആത്മാർത്ഥത കാണിക്കാതിരിക്കുന്നതാണ് നല്ലതു.
സ്‌ഥലം വാങ്ങുന്നതിനെക്കുറിച്ചു പറയാതിരിക്കുകയാണ് നല്ലതു. ലോൺ എല്ലാം ശരിയായി. പക്ഷെ ഈ കാലക്കേട് എങ്ങനെ അതിനെ ബാധിക്കുമെന്ന് കണ്ടറിയണം.
എല്ലാം ശരിയാവും എന്ന് മനസ്സാ പറഞ്ഞുകൊണ്ട് നിർത്തുന്നു.

No comments:
Post a Comment