ഒത്തിരി തമാശകളുണ്ടായി കഴിഞ്ഞ രണ്ടു ദിവസത്തില്‍. ശനിയും ഞായറും കൊണ്ട് വീട് മാറണം എന്ന് തീരുമാനിച്ചതാണ്, പക്ഷെ നടന്നില്ല. പിന്നെയും ഒത്തിരി കാര്യങ്ങള്‍ ഉണ്ടായി. ഇന്നലെ അറുപതു രൂപ മുടക്കി ഏഴുപത്തിനാല് രൂപ ചിലവാക്കി.....ഒന്നും മനസ്സിലായില്ല അല്ലെ....കഴിഞ്ഞ ഒരാഴ്ച്ചയായി എനിക്ക് ചെറിയ ജലദോഷമുണ്ടായിരുന്നു, ഞാന്‍ ഡി കോള്‍ഡ് മരുന്ന് വാങ്ങി കഴിച്ചു....ശനിയാഴ്ച്ച ആയപ്പോ ഇത്തിരി ആശ്വാസം തോന്നി.....എന്നാലും നാലുനെരത്തെ മരുന്ന് കൂടി കഴിച്ചാല്‍ പൂര്‍ണമായും മാറുമായിരുന്നുള്. പക്ഷെ ഉച്ചയ്ക്ക് ചുമ്മാ കറങ്ങിത്തിരിഞ്ഞ് വരുന്ന വഴിക്ക് ഞാന്‍ ഒരു ഫാന്റ വാങ്ങി കുടിച്ചു, രണ്ടു ലിറ്ററിന് അറുപതു രൂപ........അപ്പൊ ഒരു പകുതി ചെലവ് മനസ്സിലായി കാണുമല്ലോ........ഇതു കുടിച്ചു കുടിച്ചു അവസാനം എനിക്ക് വൈകുന്നേരമായപ്പോ.....തൊണ്ട വേദന തുടങ്ങി. പിന്നെ ചുമയും......അറുപതു രൂപകൊടുത്ത് വാങ്ങിയത് ഇതൊക്കെയാണ്......
വൈകിട്ട് ബീച്ചില്‍ ഒന്ന് കറങ്ങി.....തല വിയര്‍ത്തപ്പോ ചുമ വീണ്ടും കൂടി....വരുന്ന വഴിക്ക് മരുന്ന് വാങ്ങണം എന്ന് തീരുമാനിച്ചു......മരുന്ന് കടയില്‍ നിന്നും ഒരു കഫ്ഫ് സിറപ്പും , വികസ് വെപ്പോ റബ്ബിന്റെ ഒരു ടബ്ബയും, പിന്നെ എട്ടു ഡി കോള്‍ഡ് ടാബ്ലെട്ടും വാങ്ങി.....മൊത്തം എഴുപത്തിനാല് രൂപ.......ഇപ്പൊ വാലറ്റം വരെ കാര്യം മനസ്സിലായിട്ടുണ്ടാവുമല്ലോ.......അപ്പൊ ഇനി പിന്നെ കാണാം.......ബൈ ബൈ....

No comments:
Post a Comment